ബംഗ്ലാദേശ് – ഇന്ത്യ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിജയവുമായി ബംഗ്ലാദേശ്. ലോ സ്കോറിങ്ങ് പോരാട്ടത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 187 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് 46 ഓവറില്‍ വിജയം മറികടന്നു. അവസാന വിക്കറ്റില്‍ മെഹ്ദി ഹൊസൈന്‍ – മുസ്തഫിസുര്‍ സംഖ്യമാണ് ബംഗ്ലാദേശിനു വിജയം നല്‍കിയത്.
ചെറിയ സ്കോര്‍ ലക്ഷ്യമാക്കി പിന്തുടര്‍ന്ന ബംഗ്ലാദേശിനു മോശം തുടക്കമാണ് ലഭിച്ചത്. ആദ്യ പന്തില്‍ തന്നെ ഷാന്‍റോയെ ദീപക്ക് ചഹര്‍ മടക്കിയപ്പോള്‍ അനമുള്‍ ഹഖിനെ (14) പത്താം ഓവറില്‍ സിറാജ് വീഴ്ത്തി. സീനിയര്‍ താരമായ ഷാക്കീബ് അല്‍ ഹസ്സനും ലിറ്റണ്‍ ദാസും അനായാസം റണ്‍സ് കണ്ടെത്തിയതോടെ ഇന്ത്യക്ക് ആശങ്കയായി. ഇരുവരും ചേര്‍ന്ന് 48 റണ്‍സ് കൂട്ടി ചേര്‍ത്തു.
എന്നാല്‍ ഇരുവരുടേയും വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യ തിരിച്ചു വന്നു. എന്നാല്‍ ബംഗ്ലാദേശിനു പ്രതീക്ഷയായി മഹ്മുദ്ദുള്ള – മുഷിഫിഖുര്‍ റഹീം കൂട്ടുകെട്ട് ഇന്ത്യന്‍ ബോളിംഗിനെ ചെറുത്തു നിന്നു. എന്നാല്‍ തുടര്‍ച്ചയായ പന്തുകളില്‍ മഹ്മുദ്ദുള്ളയും (14) മുഷ്ഫിഖുറും പുറത്തായി. ഇതോടെ 128 ന് 6 എന്ന നിലയിലായി.
രണ്ടാം സ്പെല്ലിനെത്തിയ കുല്‍ദീപ് സെന്‍ ആഫീഫ് ഹൊസൈനെ (4) വീഴ്‌ത്തി, തന്‍റെ ആദ്യ അന്താരാഷ്ട്ര വിക്കറ്റ് നേടി. ആ ഓവറില്‍ തന്നെ എബാദത്ത് ഹൊസൈന്‍ ഹിറ്റ് വിക്കറ്റായി മടങ്ങി. അടുത്ത ഓവറില്‍ സിറാജ് ഹസ്സന്‍ മഹ്മൂദിനെ (0) മടക്കി.
മെഹ്ദി ഹസ്സന്‍ സിക്സുകളടിച്ച് വിജയിപ്പിക്കാന്‍ ശ്രമിച്ചെു. താരത്തിന്‍റെ ക്യാച്ച് കെല്‍ രാഹുല്‍ കൈവിടുകയും ചെയ്തു. മുസ്തഫിസറിനെ ഒരറ്റത്ത് നിര്‍ത്തി ബൗണ്ടറികള്‍ അടിച്ച് മെഹ്ദി ഹസ്സന്‍ പ്രതീക്ഷ നല്‍കി. 39 പന്തില്‍ 41 റണ്ണുമായി മെഹ്ദി ഹസ്സന്‍ പൂര്‍ത്തികരിക്കുകയും ചെയ്തു. പത്താം വിക്കറ്റിൽ 51 റൺസ് ഇരുവരും കൂട്ടിചേർത്തു. 11 പന്തിൽ 10 റൺസ് നേടിയ മുഷ്ഫിഖുർ റഹിമും ബംഗ്ലാദേശിന് വേണ്ടി മികവ് പുലർത്തി.
നേരത്തെ മുന്‍നിര പൂര്‍ണമായി നിരാശപ്പെടുത്തിയ മത്സരത്തില്‍ 41.2 ഓവറില്‍ ഇന്ത്യ 186 റണ്‍സിന് എല്ലാവരും പുറത്തായി
73 റണ്‍സെടുത്ത കെ എല്‍ രാഹുലിന് മാത്രമാണ് ബംഗ്ലാദേശ് ബൗളിംഗ് ആക്രമണത്തിന് മുന്നില്‍ പിടിച്ച് നില്‍ക്കാനായുള്ളൂ.ന്യൂസിലന്‍ഡിനെതിരെയുള്ള പരമ്പരയില്‍ വിശ്രമം അനുവദിച്ച സീനിയര്‍ താരങ്ങള്‍ തിരികയെത്തിയ മത്സരത്തില്‍ നിരാശയുണര്‍ത്തുന്ന പ്രകടനമാണ് ഇന്ത്യന്‍ ബാറ്റര്‍മാര്‍ കാഴ്ച്ചവച്ചത്.
ബംഗ്ലാദേശിന് വേണ്ടി ഷാക്കിബ് അല്‍ ഹസന്‍ 36 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റുകള്‍ നേടി. എബാദത് ഹുസൈന്‍ നാല് വിക്കറ്റുകളും സ്വന്തമാക്കി