ട്വൻറി 20 ലോകകപ്പിൽ മുമ്പായി സെപ്റ്റംബറിൽ ഇന്ത്യ-ഓസ്ട്രേലിയ ട്വൻറി20 3 മത്സര പരമ്പര ഉണ്ടാകും എന്ന് റിപ്പോർട്ട്. ഇന്ത്യയിൽ വെച്ച് ആകും ടൂർണമെൻറ് നടക്കുക. ഒക്ടോബർ നവംബർ മാസത്തിൽ ഓസ്ട്രേലിയ ആണ് ട്വൻ്റി-20 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്.
ലോകകപ്പിന് മുൻപായി ഇരുടീമുകൾക്കും ഉള്ള മുന്നൊരുക്കം ആയിരിക്കും ഈ ടൂർണമെൻ്റ്. കഴിഞ്ഞ വർഷത്തെ ലോകകപ്പ് ചാമ്പ്യന്മാരായ ഓസ്ട്രേലിയയ്ക്ക് ഇത്തവണ സ്വന്തംനാട്ടിൽ അത് നിലനിർത്തുവാനുള്ള സുവർണാവസരമാണ് ലഭിച്ചിരിക്കുന്നത്.
ഇതിനു മുൻപ് 2020ൽ ആയിരുന്നു ഇന്ത്യ-ഓസ്ട്രേലിയ ട്വൻറി20 പരമ്പര കളിച്ചത്. അതിൽ ഓസ്ട്രേലിയ ആയിരുന്നു വിജയിച്ചത്. ഫോക്സ് സ്പോർട്സ് ആണ് ഈ റിപ്പോർട്ട് പുറത്തുവിട്ടത്. ന്യൂസിലാൻഡ്, വെസ്റ്റിൻഡീസ്, ഇംഗ്ലണ്ട്, സിംബാബ്വെ എന്നിവർക്കെതിരെ സ്വന്തം നാട്ടിൽ വച്ച് വൈറ്റ് ബോൾ സീരീസും അരങ്ങേറും എന്നും റിപ്പോർട്ടിൽ പറഞ്ഞു.
ഇന്ത്യക്കെതിരെ മൂന്നു മത്സരങ്ങൾ അടങ്ങുന്ന പരമ്പര ആയിരിക്കും ഉണ്ടാവുക.2023ൽ നാലു മത്സരങ്ങൾ അടങ്ങുന്ന ടെസ്റ്റ് പരമ്പരയും ഇന്ത്യ-ഓസ്ട്രേലിയ തമ്മിൽ ഉണ്ടാകും.