മലയാളി ചേട്ടന്‍റെ സമ്മാനം. ജയ്‌സ്വാളിന് തകര്‍പ്പന്‍ സമ്മാനം നല്‍കി സഞ്ചു സാംസണ്‍.

Sanju samson offer bat to jaiswal scaled

പഞ്ചാബ് കിംഗ്സിനെതിരെയുള്ള പോരാട്ടത്തില്‍ ടീമിലേക്ക് തിരിച്ചെത്തിയ ജയ്സ്വാളായിരുന്നു മത്സരം വിജയിപ്പിച്ചത്. പഞ്ചാബ് ഉയര്‍ത്തിയ 190 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാനു വേണ്ടി 41 പന്തില്‍ 9 ഫോറും 2 സിക്സും സഹിതം 68 റണ്‍സാണ് നേടിയത്. മോശം ഫോമിനേ തുടര്‍ന്ന് പ്ലേയിങ്ങ് ഇലവനില്‍ നിന്നും ഒഴിവാക്കിയ താരം, ശക്തമായ തിരിച്ചു വരവാണ് നടത്തിയത്.

ഇപ്പോഴിതാ രാജസ്ഥാന്‍ റോയല്‍സ് പങ്കു വച്ച വീഡിയോയില്‍ യശ്വസി ജയ്സ്വാളിനു ബാറ്റ് സമ്മാനിക്കുമെന്ന് വാഗ്ദാനം ചെയ്യുകയാണ് മലയാളി നായകന്‍ സഞ്ചു സാംസണ്‍.

ഡ്രസ്സിങ് റൂമില്‍ വെച്ചാണ് സഞ്ജു ജയ്സ്വാളിനു സമ്മാനം വാഗ്ദാനം ചെയ്യുന്നത്. നിനക്ക് ഒരു ബാറ്റ് സമ്മാനമായി നല്‍കുന്നുണ്ടെന്നും റൂമിലെത്തുമ്പോള്‍ ആ ബാറ്റ് അവിടെ ഉണ്ടാകുമെന്നും സഞ്ജു പറയുന്നു. മലയാളത്തില്‍ ചേട്ടന്റെ സമ്മാനമാണ് അതെന്നും സഞ്ജു ജയ്സ്വാളിനോട് പറഞ്ഞു. നിമിഷം നേരം കൊണ്ട് ഈ വീഡിയോ വൈറലായി

See also  പന്ത് - മക്ഗര്‍ക്ക് അറ്റാക്കിൽ ഡൽഹി 🔥🔥 ലക്‌നൗവിനെ 6 വിക്കറ്റിന് മുട്ടുകുത്തിച്ചു.

ടൂര്‍ണമെന്‍റില്‍ പ്ലേയോഫിനു അടുത്ത് എത്തിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. 11 മത്സരങ്ങളില്‍ 14 പോയിന്‍റുമായി രാജസ്ഥാന്‍ മൂന്നാമത്. ഡല്‍ഹി ക്യാപിറ്റല്‍സ്, ലക്നൗ സൂപ്പര്‍ ജയന്‍റസ്, ചെന്നൈ സൂപ്പര്‍ കിംഗ്സ് എന്നീ ടീമുകളുമായാണ് അടുത്ത മത്സരങ്ങള്‍.

Scroll to Top