ഇന്ത്യ – ഓസ്ട്രേലിയ നാലാം ടെസ്റ്റ് സമനിലയില്‍ അവസാനിച്ചു. മത്സരത്തിന്‍റെ അവസാന ദിനം 2 ന് 175 എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് ഇരു ടീമും സമനിലയാവാന്‍ തീരുമാനിച്ചത്. സ്‌കോര്‍: ഓസ്‌ട്രേലിയ 480, 175 & ഇന്ത്യ 571. സമനിലയോടെ പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കി.
ഓസ്ട്രേലിയയെ പുറത്താക്കാന്‍ എത്തിയ ഇന്ത്യക്കെതിരെ എല്ലാ സെഷനിലും കടുത്ത പ്രതിരോധമാണ് ഓസീസ് താരങ്ങള്‍ കാഴ്ച്ച വച്ചത്. 163 പന്തുകള്‍ നേരിട്ട് ട്രാവിസ് ഹെഡ് 90 റണ്‍സും 6 റണ്‍സുമായി കൂനേമാനുമാണ് പുറത്തായത്. 63 റണ്‍സുമായി ലംബുഷെയ്നും 10 റണ്‍സുമായി സ്റ്റീവന്‍ സ്മിത്ത് പുറത്താകതെ നിന്നു.
നേരത്തെ ഓസീസിന്റെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 480നെതിരെ ഇന്ത്യ 571ന് പുറത്താവുകയായിരുന്നു. വിരാട് കോലി (186), ശുഭ്മാന്‍ ഗില്‍ (128) എന്നിവരാണ് ഓസീസിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ഇതോടെ 91 റണ്‍സിന്റെ ലീഡാണ് ഇന്ത്യ സ്വന്തമാക്കിയത്.