ബോര്‍ഡര്‍ – ഗവാസ്കര്‍ പരമ്പരയിലെ രണ്ടാം മത്സരത്തിനു തുടക്കമായി. ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുത്തു. ഓസ്ട്രേലിയന്‍ നിരയില്‍ ഒരു മാറ്റമുണ്ട്. മാത്യൂ കൂനേമാന്‍ അരങ്ങേറി. റീന്ഷാക്ക് പകരം ട്രാവിസ് ഹെഡ് തിരിച്ചെത്തി. അതേ സമയം ഇന്ത്യന്‍ നിരയില്‍ സൂര്യകുമാര്‍ യാദവിനു പകരം ശ്രേയസ്സ് അയ്യര്‍ പ്ലേയിങ്ങ് ഇലവനില്‍ എത്തി.
Australia (Playing XI): David Warner, Usman Khawaja, Marnus Labuschagne, Steven Smith, Travis Head, Peter Handscomb, Alex Carey(w), Pat Cummins(c), Todd Murphy, Nathan Lyon, Matthew Kuhnemann
India (Playing XI): Rohit Sharma(c), KL Rahul, Cheteshwar Pujara, Virat Kohli, Shreyas Iyer, Ravindra Jadeja, Srikar Bharat(w), Axar Patel, Ravichandran Ashwin, Mohammed Shami, Mohammed Siraj
വെള്ളിയാഴ്ച രാവിലെ ഇന്ത്യന്‍ സമയം 9.30നാണ് ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ടെസ്റ്റ് ദില്ലി അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ തുടങ്ങുന്നത്. നാഗ്പൂരില്‍ നടന്ന ആദ്യ ടെസ്റ്റ് ടീം ഇന്ത്യ ഇന്നിംഗ്സിനും 132 റണ്‍സിനും വിജയിച്ചിരുന്നു. ഇന്ത്യന്‍ ടെസ്റ്റ് സ്പെഷ്യലിസ്റ്റ് ചേതേശ്വര്‍ പൂജാരയുടെ 100-ാം മത്സരമാണിത് എന്നതാണ് ഈ ടെസ്റ്റിന്റെ സവിശേഷത.
മത്സരം തത്സമയം സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്വര്‍ക്ക്, ഡിസ്നി+ഹോട്സ്റ്റാറിലൂടെ കാണാം