കംഗാരുക്കളെ അടിച്ചോടിച്ച് ഇന്ത്യൻ വിജയം. ബാറ്റിങ്ങിൽ ഗിൽ- ഋതു സംഹാരം. സൂര്യ – രാഹുല്‍ ഫിനിഷ്. ബോളിങ്ങിൽ ഷാമി മാജിക്‌.

F6o lZ3aUAAVCjc

ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിൽ 5 വിക്കറ്റുകളുടെ ഉജ്ജ്വല വിജയം സ്വന്തമാക്കി ഇന്ത്യ. 277 എന്ന വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ മത്സരത്തിൽ അനായാസം വിജയം നേടുകയായിരുന്നു. ഇന്ത്യയ്ക്കായി ബോളിങ്ങിൽ മുഹമ്മദ് ഷാമി 5 വിക്കറ്റുകളുമായി തിളങ്ങിയപ്പോൾ, ബാറ്റിംഗിൽ ഓപ്പണർമാരായ ഋതുരാജും ശുഭ്മാൻ ഗില്ലും മികവ് പുലർത്തുകയായിരുന്നു. ഇവർക്കൊപ്പം നായകൻ രാഹുലും സൂര്യകുമാർ യാദവും പ്രതീക്ഷയ്ക്കൊത്ത് ഉയർന്നതോടെ മത്സരത്തിൽ ഇന്ത്യ വിജയം നേടി. ഈ വിജയത്തോടെ പരമ്പരയിൽ 1-0ന് മുമ്പിലെത്താൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്.

മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തിൽ തന്നെ മിച്ചൽ മാർഷിനെ(4) പുറത്താക്കിയാണ് ഇന്ത്യ ആരംഭിച്ചത്. എന്നാൽ രണ്ടാം വിക്കറ്റിൽ ഡേവിഡ് വാർണറും സ്മിത്തും ചേർന്ന് 94 റൺസിന്റെ കൂട്ടുകെട്ട് ഓസ്ട്രേലിയക്കായി കെട്ടിപ്പടുത്തു. വാർണർ 52 റൺസും സ്മിത്ത് 41 റൺസുമാണ് മത്സരത്തിൽ നേടിയത്. പിന്നീടെത്തിയ ഓസ്ട്രേലിയൻ ബാറ്റർമാരൊക്കെയും ക്രീസിൽ സമയം ചിലവഴിച്ചതോടെ ഓസീസ് സ്കോർ കുതിച്ചു. ലബുഷൈൻ(39) ഗ്രീൻ(31) ഇംഗ്ലീസ്(45) സ്റ്റോയ്‌നിസ്(29) എന്നിവർ മത്സരത്തിൽ ഓസ്ട്രേലിയയ്ക്ക് സംഭാവനകൾ നൽകി.

ഇങ്ങനെ ഓസ്ട്രേലിയ നിശ്ചിത 50 ഓവറുകളിൽ 276 എന്ന സ്കോറിൽ എത്തുകയായിരുന്നു. ഇന്ത്യയ്ക്കായി മത്സരത്തിൽ മുഹമ്മദ് ഷാമി 10 ഓവറുകളിൽ 51 റൺസ് മാത്രം വിട്ടുനൽകി 5 വിക്കറ്റുകൾ സ്വന്തമാക്കി. എന്നിരുന്നാലും 276 എന്ന വമ്പൻ സ്കോർ മറികടക്കുക എന്നത് ഇന്ത്യയ്ക്ക് ശ്രമകരം തന്നെയായിരുന്നു. പക്ഷേ ആദ്യ വിക്കറ്റിൽ ഒരു അത്യുഗ്രൻ കൂട്ടുകെട്ട് ശുഭ്മാൻ ഗില്ലും ഋതുരാജും ഇന്ത്യക്കായി പടുത്തുയർത്തി.

Read Also -  "എന്റെ സ്ട്രൈക്ക് റേറ്റ് ഞാൻ ശ്രദ്ധിക്കുന്നില്ല. ടീം വിജയിക്കുക എന്നതാണ് പ്രധാനം "- കോഹ്ലി പറയുന്നു.

ഒന്നാം വിക്കറ്റിൽ 142 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് സൃഷ്ടിച്ചത്. ഗില്‍ മത്സരത്തിൽ 63 പന്തുകളിൽ 6 ബൗണ്ടറികളും 2 സിക്സറുകളുമടക്കം 74 റൺസാണ് നേടിയത്.

ഋതുരാജ് 77 പന്തുകളിൽ 10 ബൗണ്ടറികളടക്കം 71 റൺസ് നേടി. എന്നാൽ തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായത് ഇന്ത്യയെ മത്സരത്തിൽ സമ്മർദ്ദത്തിലാക്കി. പിന്നീട് നായകൻ കെഎൽ രാഹുലും സൂര്യകുമാർ യാദവും ക്രീസിൽ ഉറയ്ക്കുകയായിരുന്നു.

ഇരുവരും ചേർന്ന് ഇന്ത്യയെ വിജയത്തിന് അടുത്തേക്ക് എത്തിച്ചു. സൂര്യകുമാർ യാദവ് 49 പന്തുകളിൽ 5 ബൗണ്ടറികളും ഒരു സിക്സറുമടക്കം 50 റൺസ് നേടുകയുണ്ടായി. രാഹുൽ 63 പന്തുകളിൽ 58 റൺസാണ് നേടിയത്. ഇവരുടെയും മികവിൽ ഇന്ത്യ മത്സരത്തിൽ 5 വിക്കറ്റുകളുടെ വിജയം സ്വന്തമാക്കി.

Scroll to Top