അവന്‍ ഇന്ത്യന്‍ ടീമില്‍ ഇടം കണ്ടെത്തുമായിരുന്നു. പിന്തുണയുമായി ഇര്‍ഫാന്‍ പത്താന്‍.

ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ സ്ക്വാഡിനെ പ്രഖ്യാപിച്ചു. ഏകദിന, ടി20, ടെസ്റ്റ്, എ പര്യടനം എന്നിവയ്‌ക്കായി ഇന്ത്യ നാല് സ്ക്വാഡിനെയാണ് പ്രഖ്യാപിച്ചത്. ഇന്ത്യയുടെ ഏറ്റവും വേഗതയേറിയ ബൗളറായ ഉംറാൻ മാലിക്കിന് ഒരു ടീമിലും ഇടം നേടാനായില്ലാ. ഇതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍.

തന്‍റെ നിരാശ അറിയിച്ച മുന്‍ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ, മുൻ ഇന്ത്യൻ പേസർ അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയുടെ ഈ തീരുമാനത്തെ വിമർശിക്കുകയും ചെയ്തു.

“ഏതാനും മാസങ്ങൾക്ക് മുമ്പ് ഇന്ത്യൻ ഇലവനില്‍ ഉണ്ടായിരുന്ന ആൾക്ക് തീർച്ചയായും ഇന്ത്യ എ ടീമിൽ സ്ഥാനം കണ്ടെത്താനാകുമെന്ന് എനിക്ക് ഉറപ്പുണ്ട്,” പത്താൻ ട്വിറ്ററിൽ കുറിച്ചു.

ഈ വർഷമാദ്യം നടന്ന വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ ഉമ്രാന്‍ മാലിക്ക് ഇടം നേടിയിരുന്നു. എന്നാല്‍ അത്ര മികച്ച പ്രകടനമല്ലാ ഇന്ത്യന്‍ പേസ് ബൗളര്‍ കാഴ്ച്ചവച്ചത്. ഇതാദ്യമായല്ല ഉമ്രാന്‍ മാലിക്കിനെ പിന്തുണച്ച് ഇർഫാൻ പത്താന്‍ എത്തുന്നത്. ഇന്ത്യൻ പ്രീമിയർ ലീഗ് 2023 ൽ സൺറൈസേഴ്‌സ് ഹൈദരാബാദിനായി മാലിക്കിന് സ്ഥിരമായി അവസരങ്ങൾ ലഭിക്കാത്തപ്പോൾ, ഫ്രാഞ്ചൈസിയെ വിമർശിച്ച് പത്താൻ എത്തിയിരുന്നു.

Previous article“ഇന്ത്യ മണ്ടത്തരം കാട്ടരുത്, ലോകകപ്പിൽ കോഹ്ലിയേയും രോഹിതിനെയും ചേർത്ത് നിർത്തണം”. റസൽ പറയുന്നു.
Next articleതീതുപ്പി ബോളർമാർ, കിടിലൻ ക്യാപ്റ്റൻസിയുമായി സഞ്ജു. കേരളത്തിന് ഉജ്ജ്വല വിജയം..