തീതുപ്പി ബോളർമാർ, കിടിലൻ ക്യാപ്റ്റൻസിയുമായി സഞ്ജു. കേരളത്തിന് ഉജ്ജ്വല വിജയം..

sanju samson

വിജയ് ഹസാരെ ട്രോഫിയിലെ തങ്ങളുടെ അഞ്ചാം മത്സരത്തിലും വിജയം സ്വന്തമാക്കി കേരളം. സിക്കിമിനെതിരെ നടന്ന മത്സരത്തിൽ 7 വിക്കറ്റുകളുടെ കൂറ്റൻ വിജയമാണ് കേരളം സ്വന്തമാക്കിയത്. കേരളത്തിനായി തകർപ്പൻ ബോളിംഗ് പ്രകടനമായിരുന്നു മിഥുൻ, അഖിൽ സ്കറിയ, അഭിജിത്ത് പ്രവീൺ എന്നിവർ കാഴ്ചവച്ചത്.

ഇവരുടെ തകർപ്പൻ പ്രകടനത്തിന്റെ മികവിൽ സിക്കിമിനെ 83 എന്ന ചെറിയ സ്കോറിൽ പുറത്താക്കാൻ കേരളത്തിന് സാധിച്ചു. ശേഷം കേരളത്തിന്റെ മുൻനിര ബാറ്റർമാർ മികവ് പുലർത്തിയതോടെ മത്സരത്തിൽ വിജയം സ്വന്തമാക്കുകയായിരുന്നു. ഇതുവരെ ടൂർണമെന്റിലുടനീളം കൃത്യമായ ആധിപത്യം പുലർത്താൻ കേരള ടീമിന് സാധിച്ചിട്ടുണ്ട്. ഇത് ടീമിന് വലിയ ആത്മവിശ്വാസവും നൽകുന്നു.

മത്സരത്തിൽ ടോസ് നേടിയ സിക്കിം ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. വളരെ മികച്ച തുടക്കം തന്നെയാണ് കേരള ടീമിന് ബോളർമാർ നൽകിയത്. തുടക്കത്തിൽ തന്നെ സിക്കിമിനെ പൂർണമായും സമ്മർദ്ദത്തിലാക്കാൻ കേരളത്തിന്റെ പേസ് ബോളർമാർക്ക് സാധിച്ചു. അഖിൽ സ്കറിയയും അഭിജിത്ത് പ്രവീണും ആദ്യ ഓവറുകളിൽ തന്നെ തീയായി മാറി.

ഇതോടെ സിക്കിമിന്റെ മുൻനിര ചീട്ടുകൊട്ടാരം പോലെ തകരുകയായിരുന്നു. ഒരു സമയത്ത് സിക്കിം 26ന് 5 എന്ന നിലയിലെത്തി. ശേഷം മധ്യനിര ബാറ്റർമാരാണ് സിക്കിമിനായി അല്പമെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. അങ്കൂർ മത്സരത്തിൽ 18 റൺസ് നേടി സിക്കിമിന്റെ ടോപ്പ് സ്കോററായി. എന്നാൽ മറ്റു ബാറ്റർമാർക്ക് ആർക്കും മികവ് പുലർത്താൻ സാധിക്കാതെ വന്നതോടെ സിക്കും തകർന്നു വീഴുകയായിരുന്നു.

Read Also -  കഴിഞ്ഞ 4 വർഷങ്ങളിൽ ബാബറിന്റെ ക്യാപ്റ്റൻസിയിൽ ഒരു മാറ്റവുമില്ല. ശുഐബ് മാലിക് പറയുന്നു.

സിക്കിമിന്റെ ഇന്നിംഗ്സ് കേവലം 83 റൺസിൽ അവസാനിപ്പിക്കാൻ കേരള ബോളർമാർക്ക് സാധിച്ചു. കേരളത്തിനായി മിഥുൻ 10 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റുകൾ മത്സരത്തിൽ സ്വന്തമാക്കി. അഖിൽ സ്കറിയ 12 റൺസ് വഴങ്ങിയാണ് 3 വിക്കറ്റുകൾ സ്വന്തമാക്കിയത്.അഭിജിത്ത് പ്രവീണും 20 റൺസ് വഴങ്ങിയായിരുന്നു 3 വിക്കറ്റുകൾ സ്വന്തമാക്കിയത്. ഇതോടെ കേരളം മത്സരത്തിൽ പൂർണ്ണമായും ആധിപത്യം പുലർത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ കേരളത്തിന്റെ ഓപ്പണർമാർ എത്രയും വേഗം മത്സരം വിജയിക്കാനാണ് ശ്രമിച്ചത്. ഒരുവശത്ത് ഓപ്പണർ കൃഷ്ണ പ്രസാദ് കരുതലോടെ തുടങ്ങിയെങ്കിലും മറുവശത്ത് രോഹൻ കുന്നുമ്മൽ തുടക്കത്തിൽ തന്നെ റൺസ് കണ്ടെത്താൻ ശ്രമിച്ചു.

മത്സരത്തിൽ രോഹൻ കുന്നുമ്മൽ 18 പന്തുകളിൽ 25 റൺസ് ആണ് നേടിയത്. 5 ബൗണ്ടറികൾ രോഹന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു. കൃഷ്ണ പ്രസാദ് മത്സരത്തിൽ 39 പന്തുകളിൽ 38 റൺസാണ് നേടിയത്. ഇങ്ങനെ മത്സരത്തിൽ കേരളം മത്സരത്തിൽ 7 വിക്കറ്റിന്റെ കൂറ്റൻ വിജയം സ്വന്തമാക്കുകയായിരുന്നു. മത്സരത്തിൽ 36 ഓവറുകൾ ബാക്കി നിൽക്കവെയായിരുന്നു കേരളം വിജയം സ്വന്തമാക്കിയത്. ടൂർണമെന്റിലെ നാലാം വിജയമാണ് കേരളം മത്സരത്തിൽ സ്വന്തമാക്കിയത്. ഇതുവരെ മുംബൈയ്ക്ക് എതിരായ മത്സരത്തിൽ മാത്രമാണ് കേരളം ഈ ടൂർണമെന്റിൽ പരാജയപ്പെട്ടിട്ടുള്ളത്.

Scroll to Top