ഇംഗ്ലണ്ട് മണ്ണില്‍ ഇന്ത്യന്‍ പേസാക്രമണം. 5 വിക്കറ്റില്‍ 4 പേര്‍ സംപൂജ്യര്‍

bumrah and roy

ഇംഗ്ലണ്ടിനെതിരെയുള്ള ഒന്നാം ഏകദിന മത്സരത്തില്‍ ഇന്ത്യക്ക് മികച്ച തുടക്കം. ടോസ് നേടി ബോളിംഗ് തിരഞ്ഞെടുത്ത ഇന്ത്യ, ആദ്യ 8 ഓവറില്‍ തന്നെ ഇംഗ്ലണ്ടിന്‍റെ അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തി. 26 ന് 5 എന്ന നിലയിലേക്കാണ് ഇംഗ്ലണ്ട് ദയനീയമായി വീണത്. ന്യൂബോളില്‍ മുഹമ്മദ് ഷാമിയും ജസ്പ്രീത് ബുംറയും ചേര്‍ന്നാണ് ഇംഗ്ലണ്ട് താരങ്ങളെ പറഞ്ഞു വിട്ടത്. അഞ്ചില്‍ 4 താരങ്ങളും ഡക്കായിരുന്നു എന്നാണ് പ്രത്യേകത.

രണ്ടാം ഓവറില്‍ ജേസണ്‍ റോയിയെ(0) പുറത്താക്കിയെ ജസ്പ്രീത് ബുംറ, അതേ ഓവറില്‍ ജോ റൂട്ടിനെ(0) പുറത്താക്കി ഇരട്ട പ്രഹരം നല്‍കി. അടുത്തത് ബെന്‍ മുഹമ്മദ് ഷാമിയുടെ വകയായിരുന്നു ഇന്ത്യക്ക് വിക്കറ്റ് ലഭിച്ചത്. ഷാമിയുടെ ബോളില്‍ അതിമനോഹരമായ ക്യാച്ചിലൂടെ ബെന്‍ സ്റ്റോക്ക്സിനെ റിഷഭ് പന്ത് (0) പുറത്താക്കി.

ബെയര്‍സ്റ്റോയുടെ കടുത്ത പ്രതിരോധവും ഒടുവില്‍ ബുംറയുടെ മുന്നില്‍ തന്നെ മടങ്ങി. 20 പന്തില്‍ 7 റണ്ണെടുത്ത താരം പന്തിനു ക്യാച്ച് നല്‍കിയാണ് മടങ്ങിയത്. എട്ടാം ഓവറിന്‍റെ അഞ്ചാം പന്തില്‍ ലിയാം ലിവിങ്ങ്സ്റ്റണിന്‍റെ കുറ്റി തെറിച്ചു. എട്ടു പന്തുകള്‍ നേരിട്ട താരം സംപൂജ്യനായാണ് മടങ്ങിയത്.

Read Also -  ധോണിയുടെ റെക്കോർഡിനൊപ്പമെത്തി റിഷഭ് പന്ത്. എലൈറ്റ് ക്ലബ്ബിലേക്ക് രാജകീയ  എൻട്രി.

ഇംഗ്ലണ്ട് ടീം ഏകദിന ക്രിക്കറ്റ്‌ ചരിത്രത്തിൽ ഇത് രണ്ടാം തവണയും കൂടാതെ ഇംഗ്ലണ്ട് മണ്ണിൽ തന്നെ ഇത് ആദ്യമായിട്ടാണ് ഇംഗ്ലണ്ട് ടീമിന്റെ ടോപ് ഫോറിലെ മൂന്ന് താരങ്ങൾ പൂജ്യത്തിൽ പുറത്താകുന്നത്.

Lowest scores at the fall of 5th wkt vs India in ODIs

  • 26/5 Eng The Oval 2022
  • 29/5 Pak Colombo SSC 1997
  • 30/5 Zim Harare 2005
  • 32/5 WI Port of Spain 1997
Scroll to Top