ബുംറക്ക് ഒത്ത കൂട്ടായി മുഹമ്മദ് ഷാമി. ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ക്ക് ഉത്തരമില്ലാ. ഇന്ത്യന്‍ റെക്കോഡ് സ്വന്തം.

shami 150 wickets

ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് മികച്ച തുടക്കം. ടോസ് നേടി ബോളിംഗ് തിരഞ്ഞെടുത്ത ഇന്ത്യ, ഇംഗ്ലണ്ടിനെ 110 റണ്‍സിനു എല്ലാവരേയും പുറത്താക്കി. 6 വിക്കറ്റുമായി ജസ്പ്രീത് ബുംറയാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. 3 വിക്കറ്റുമായി മുഹമ്മദ് ഷാമി, മികച്ച പിന്തുണ നല്‍കി. 25.2 ഓവര്‍ എറിഞ്ഞതില്‍ വെറും 2 ഓവര്‍ മാത്രമാണ് ഇന്ത്യ സ്പിന്‍ പരീക്ഷിച്ചത്.

ന്യൂബോളില്‍ ജസ്പ്രീത് ബുംറയോടൊപ്പം മുഹമ്മദ് ഷാമി എത്തിയതോടെ ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ വലഞ്ഞു. മൂന്നാം ഓവറില്‍ ബെന്‍ സ്റ്റോക്ക്സിന്‍റെ വിക്കറ്റെടുത്താണ് മുഹമ്മദ് ഷാമി തുടങ്ങിയത്. ആദ്യ പന്തില്‍ പ്രതിരോധിക്കാനുള്ള ശ്രമത്തിനിടെ എഡ്ജായി റിഷഭ് പന്ത് ക്യാച്ച് നേടി.

നിലയുറപ്പിച്ച ജോസ് ബട്ട്ലറെ പുറത്താക്കി മറ്റൊരു ബ്രേക്ക് ത്രൂ മുഹമ്മദ് ഷാമി നല്‍കി. 30 റണ്‍സെടുത്ത ജോസ് ബട്ട്ലറെ സൂര്യകുമാര്‍ യാദവിന്‍റെ കൈകളിലാണ് എത്തിച്ചത്. ജോസ് ബട്ട്ലറുടെ വിക്കറ്റ് നേടിയതോടെ ഏറ്റവും വേഗത്തില്‍ 150 വിക്കറ്റ് നേടുന്ന ഇന്ത്യന്‍ താരമായി മാറി.

തന്‍റെ 80ാം ഏകദിനത്തിലാണ് മുഹമ്മദ് ഷാമി 150 വിക്കറ്റ് തികച്ചത്. 97 ഏകദിനങ്ങളില്‍ നിന്ന് 150 വിക്കറ്റ് തികച്ച അജിത് അഗാര്‍ക്കറുടെ റെക്കോഡാണ് മുഹമ്മദ് ഷാമി തകര്‍ത്തത്.

See also  തിരിച്ചുവരവിന്റെ "ഫിസ്" വേർഷൻ. വമ്പൻ പരിക്കിൽ നിന്ന് വമ്പൻ തിരിച്ചുവരവ്.

അതേ സമയം ഏറ്റവും വേഗത്തില്‍ 150 വിക്കറ്റ് തികച്ച താരം ഓസ്ട്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക്കാണ്. ബോളുകളുടെ അടിസ്ഥാനത്തിലും മിച്ചല്‍ സ്റ്റാര്‍ക്കാണ് മുന്നില്‍. 3857 ല്‍ നിന്നും ഓസ്ട്രേലിയന്‍ താരം ഈ നാഴികകല്ല് പൂര്‍ത്തിയാക്കിയപ്പോള്‍ 4071 ബോളാണ് മുഹമ്മദ് ഷാമി എടുത്തത്.

FXd4LHxXgAEQfrV

Fewest balls to 150 ODI wickets

  • 3857 M Starc
  • 4029 A Mendis
  • 4035 Saqlain Mushtaq
  • 4040 Rashid Khan
  • 4071 Mohammed Shami

Fewest ODIs to 150 wickets

  • 77 M Starc
  • 78 Saqlain Mushtaq
  • 80 Rashid Khan/ Mohammed Shami
  • 81 T Boult
  • 82 Brett Lee
Scroll to Top