ഐസിസി ടൂർണമെന്റുകളിൽ കഴിഞ്ഞ കുറച്ചധികം വർഷങ്ങളായി കിരീടം നേടാൻ കഴിയാത്ത ഒരു ടീമാണ് ഇന്ത്യ. 2013ലെ ഐസിസി ചാമ്പ്യൻസ് ട്രോഫി ജയത്തിന് ശേഷം ഇന്ത്യൻ ടീമിന്റെ കൂടാരത്തിൽ ഒരു കിരീടവും എത്തിയിട്ടില്ല. ഇപ്പോൾ ഇന്ത്യൻ ടീമും ആരാധകരും എല്ലാം തന്നെ ഏറ്റവും അധികം ആഗ്രഹിക്കുന്നത് അതാണ്. 2022ലെ ടി :20 ക്രിക്കറ്റ് ലോകകപ്പിനായി അതിനാൽ തന്നെ രാഹുൽ ദ്രാവിഡും സംഘവും കഠിന തയ്യാറെടുപ്പിലാണ്. ടി :20 ക്രിക്കറ്റ് ലോകകപ്പിന് മുൻപായി മികച്ച ഒരു സ്‌ക്വാഡിനെ സൃഷ്ടിക്കുകയാണ് നിലവിലെ ഏറ്റവും വലിയ വെല്ലുവിളി. നിലവിൽ യുവ താരങ്ങൾ അടക്കം മികച്ച ഫോം തുടരുമ്പോൾ സീനിയർ താരങ്ങളുടെ പ്രകടനമാണ് ഇന്ത്യക്ക് മുന്നിലെ ആശങ്ക.
ഇക്കാര്യം ചൂണ്ടികാട്ടി എത്തുകയാണ് ഇപ്പോൾ ഇംഗ്ലണ്ട് മുൻ താരമായ ഗെയിം സ്വാൻ. വരാനിരിക്കുന്ന ലോകകപ്പിൽ അതിനാൽ തന്നെ സീനിയർ താരങ്ങളെ ഒഴിവാക്കി ബി ടീമിനെ അയക്കണം എന്നാണ് സ്വാൻ പറയുന്നത്.ഇപ്പോൾ കളിക്കുന്ന ടീം വളരെ മികച്ചതെന്നാണ് സ്വാനിന്‍റെ അഭിപ്രായം. റൺസ് അടക്കം കണ്ടെത്താൻ വിഷമിക്കുന്ന കോഹ്ലി അടക്കം താരങ്ങൾ ഉൾപ്പെടുന്ന സീനിയർ സംഘത്തെ കൂടെ കൊണ്ടുപൊയാൽ വേൾഡ് കപ്പ് പ്രതീക്ഷകൾ അവസാനിക്കുമെന്നാണ് മുന്‍ ഇംഗ്ലണ്ട് താരം കരുതുന്നത്.
“ഇന്ത്യൻ ടീം വരാനിരിക്കുന്ന ക്രിക്കറ്റ് ലോകകപ്പിന് മികച്ച ഒരു സ്‌ക്വാഡിനെ തന്നെ അയക്കണമെന്ന് ഞാൻ പറയും. നിലവിലെ താരങ്ങളുടെ ഫോമാണ് ഈ കാര്യത്തിൽ പ്രധാനം.ഞാൻ അതിനാൽ തന്നെ ഓസ്ട്രേലിയയിലേക്ക് ഇന്ത്യൻ ടീം യുവ താരങ്ങളെ അടക്കം ഉൾപ്പെടുത്തി ബി ടീമിനെ അയക്കുന്നതാണ് നല്ലത്. ഈ ബി ടീമിന് വേൾഡ് കപ്പ് ജയിക്കാനുള്ള മിടുക്കുണ്ട് “സ്വാൻ സ്റ്റാർ സ്പോർട്സ് ഷോയില്‍ അഭിപ്രായം വിശദമാക്കി.