രോഹിത് ശർമ്മക്കൊപ്പം ഓപ്പണിങ് ചെയ്യാൻ അവൻ എത്തണം :നിർദ്ദേശവുമായി ഹർഭജൻ സിംഗ്

ന്യൂസിലാൻഡ് ടീമിനെതിരായ വരുന്ന നിർണായക മത്സരത്തിൽ ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകർ എല്ലാം വളരെ ഏറെ പ്രതീക്ഷിക്കുന്നത് മികച്ച പ്രകടനമാണ്‌. പാകിസ്ഥാൻ എതിരായ മത്സരത്തിൽ എല്ലാ അർഥത്തിലും ഇന്ത്യൻ ടീം നിരാശ സമ്മാനിച്ചപ്പോൾ ഇത്തവണത്തെ ടി :20 ലോകകപ്പ് നഷ്ടമാകുമോയെന്നുള്ള ആശങ്കയിലാണ് ആരാധകർ. വരുന്ന മത്സരത്തിൽ കിവീസിന് എതിരെ ഒരു ജയത്തിൽ കുറഞ്ഞത് ഒന്നും വിരാട് കോഹ്ലിയും ലക്ഷ്യമിടുന്നില്ല. കൂടാതെ പ്ലേയിംഗ്‌ ഇലവനിൽ അന്തിമമായ ചില മാറ്റങ്ങൾക്കും കൂടി ഇന്ത്യൻ ക്യാമ്പ് തയ്യാറാക്കുമോ എന്നതും വളരെ ഏറെ ശ്രദ്ധേയമാണ്‌.ന്യൂസിലാൻഡ് ടീമിനോടും തോൽവി വഴങ്ങിയാൽ സെമിഫൈനൽ പ്രവേശനംഎന്നുള്ള ഇന്ത്യൻ ടീമിന്റെ എല്ലാവിധ പ്രതീക്ഷകളെയും അത് അവസാനിപ്പിക്കും.

എന്നാൽ ന്യൂസിലാൻഡ് ടീമിന് എതിരെ പ്ലേയിംഗ്‌ ഇലവനിൽ ചില മാറ്റങ്ങൾ കൂടി നിർദ്ദേശിക്കുകയാണ് മുൻ താരങ്ങൾ. വരുന്ന മത്സരത്തിൽ ഓപ്പണിങ് ജോഡി അടക്കം മാറ്റണം എന്നാണ് മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ് അഭിപ്രായം. രോഹിത് :ലോകേഷ് രാഹുൽ സഖ്യത്തെ മാറ്റി പകരം ഓപ്പണിങ് റോളിലേക്ക് മികച്ച ഫോമിലുള്ള ഇഷാൻ കിഷനെ ഇന്ത്യൻ ടീം കൊണ്ടുവരണമെന്നാണ് ഭാജിയുടെ നിലപാട്.സന്നാഹ മത്സരത്തിൽ ഇഷാൻ കിഷൻ അർദ്ധ സെഞ്ച്വറി നേടിയിരുന്നു. കൂടാതെ താരം ഐപിഎല്ലിൽ അവസാന റൗണ്ട് മത്സരങ്ങളിൽ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ചിരുന്നു.

“ഇഷാൻ കിഷൻ ഓപ്പണർ റോളിലേക്ക് എത്തണം. അതോടെ ലോകേഷ് രാഹുൽ മൂന്നാമനായും കോഹ്ലി നാലാമനായും ബാറ്റിങ് ഓർഡറിൽ എത്തും.ഇതോടെ ടോപ് ഫോർ പവർഫുള്ളായി മാറും. ഇഷാൻ കിഷൻ നിലവിൽ മികച്ച ഫോമിൽ തുടരുകയാണ്. അതാണ്‌ ഇന്ത്യൻ ടീം പരമാവധി ഉപയോഗിക്കേണ്ടത്.കൂടാതെ ഇഷാൻ കിഷൻ, പാണ്ട്യ എന്നിവർ കൂടി ആക്രമണ ക്രിക്കറ്റ്‌ കളിച്ചാൽ ഇന്ത്യൻ ടീം വമ്പൻ സ്കോർ നേടുമെന്നത് തീർച്ച ” ഹർഭജൻ സിംഗ് നിരീക്ഷിച്ചു.

“കിവീസിന് എതിരെ ഇന്ത്യൻ ടീം മികച്ച തുടക്കമാണ്‌ പ്രതീക്ഷിക്കുന്നതെങ്കിൽ രോഹിത് ശർമ്മക്ക്‌ ഒപ്പം ഇഷാൻ കിഷൻ എത്തേണ്ടത് വളരെ പ്രധാനമാണ്. ഒപ്പം ഫ്രീയായി കളിക്കാൻ പവർപ്ലേയിൽ കിഷന് കഴിയണം.മികച്ച ഫോമിലുള്ള അവന് ഏതൊരു ബൗളിംഗ് നിരക്കും വെല്ലുവിളി ഉയർത്തുവാൻ കഴിയും “മുൻ താരം അഭിപ്രായം വ്യക്തമാക്കി