ഹോട്ടലിൽ ദുരിത അവസ്ഥയിൽ ഇന്ത്യൻ ടീം : തുറന്ന് സമ്മതിച്ച് ബിസിസിഐ

ഓസ്ട്രേലിയയിലെ ബ്രിസ്ബെയിനില്‍ നാലാം ടെസ്റ്റിന് ഇറങ്ങാനിരിക്കുന്ന  ഇന്ത്യന്‍ ക്രിക്കറ്റ്  ടീമിന്  താരങ്ങൾ തങ്ങുന്ന ഹോട്ടലില്‍ നിന്നും ആണ് അനുഭവിക്കേണ്ടി വരുന്നത് ഏറെ  മോശമായ പെരുമാറ്റമെന്ന് ആരോപണം. എന്നാല്‍ ഇത്തരം ഒരു പ്രശ്നമുണ്ടെന്ന് സമ്മതിച്ച ബിസിസിഐ, പ്രശ്നങ്ങള്‍ ക്രിക്കറ്റ് ഓസ്ട്രേലിയയുമായി ചർച്ച ചെയ്ത്   പരിഹരിച്ചെന്ന് വ്യക്തമാക്കി. ചൊവ്വാഴ്ചയാണ് പരമ്പരയിലെ അവസാന ടെസ്റ്റിനായി  ടീം ഇന്ത്യ ഓസ്ട്രേലിയയിലെ ബ്രിസ്ബെയിനില്‍ എത്തിയത്. തുടര്‍ന്നാണ് താമസിക്കുന്ന ഹോട്ടലില്‍ ആവശ്യമായ സര്‍വീസ് ലഭിക്കുന്നില്ലെന്നും, റൂമില്‍ നിന്ന് പുറത്ത് പോകുവാൻ  പോലും ആരെയും  അനുവദിക്കുന്നില്ലെന്നും ടീം ഇന്ത്യ പരാതി പറഞ്ഞത്.

ഇന്ത്യൻ താരങ്ങളുടെ കൂട്ട പരാതിയെ  തുടര്‍ന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡുമായി ബന്ധപ്പെട്ടത് എന്നാണ്  ചില മാധ്യമങ്ങൾ  റിപ്പോര്‍ട്ട് ചെയ്യുന്നത്. ടീം അംഗങ്ങള്‍ക്ക് ഇപ്പോള്‍ ആവശ്യമായ  സൗകര്യം ലഭിച്ചു തുടങ്ങിയെന്നാണ് ഒരു ബിസിസിഐ വക്താവ്  വ്യക്തമാക്കിയത് .

  നേരത്തെ ചില ഇന്ത്യൻ  ടീം സ്റ്റാഫുകളാണ്  ചൊവ്വാഴ്ച ബ്രിസ്ബെയിനില്‍ എത്തിയപ്പോള്‍ വളരെ മോശമായ  പെരുമാറ്റം ഹോട്ടല്‍ അധികൃതരില്‍ നിന്നും നേരിട്ട കാര്യം വ്യക്തമാക്കിയത്. ഇതിനെ തുടര്‍ന്നാണ് സംഭവത്തില്‍ ബിസിസിഐ  ഉടനടി ഇടപെട്ടത്. ടെസ്റ്റ് പരമ്പരയ്ക്കിടെ ഇന്ത്യന്‍ ടീമിന്  കർക്കശ  ക്വാറന്റൈൻ നിബന്ധനകൾ   ആവശ്യമില്ലയെന്ന് നേരത്തെ തന്നെ  ബിസിസിഐ വ്യക്തമാക്കിയിരുന്നു. ഈ രീതി തെറ്റിച്ചാണ് ബ്രിസ്ബെയിനില്‍ എത്തിയ ഇന്ത്യന്‍ ടീമിന്   ഹോട്ടലില്‍ ലഭിച്ച പരിചരണം. ഇതിനെ തുടര്‍ന്നാണ് ബിസിസിഐ അതിവേഗം ഓസീസ് ബോർഡുമായി  ഇടപെട്ടത്.

അതേസമയം  സിഡ്നി ക്രിക്കറ്റ്  ടെസ്റ്റിനിടെ ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ ഓസ്ട്രേലിയന്‍ കാണികള്‍ നടത്തിയ വംശീയ അധിക്ഷേപം ഏറെ ചര്‍ച്ചയായിരുന്നു. കാണികളുടെ ഭാഗത്ത്‌ നിന്നുണ്ടായ മോശം പെരുമാറ്റത്തിന്റെ പേരിൽ ഓസീസ് ക്രിക്കറ്റ് ബോർഡും  ഓസ്‌ട്രേലിയൻ ടീം മാനേജ്‌മെന്റും ഇന്ത്യൻ ടീമിനോട് ക്ഷമ ചോദിച്ചിരുന്നു .

ഇന്ത്യൻ ടീം അംഗങ്ങള്‍ക്ക് ഇപ്പോള്‍ ഹൗസ് കീപ്പിംഗ്, റൂം സര്‍വീസ് സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കും. ഏത് ലിഫ്റ്റും ടീം അംഗങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള അവസരവും  ഇപ്പോൾ ഒരുക്കിയിട്ടുണ്ട് . അതിനൊപ്പം ജിം ഉപയോഗിക്കാനും കഴിയും. ടീം മീറ്റിഗിനായി പ്രത്യേക ഹാള്‍  ഏർപ്പാടാക്കി നല്‍കിയിട്ടുണ്ട്. എന്നാല്‍ നീന്തല്‍ കുളത്തില്‍ വിലക്കുണ്ടാകും – ബിസിസിഐ വക്താവ്  വ്യക്തമാക്കി

എന്നാൽ ഇന്ത്യൻ ടീമിന്റെ പരാതിയെ തുടർന്ന്  ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ,സെക്രട്ടറി ജയ് ഷാ
എന്നിവർ ഓസീസ് ക്രിക്കറ്റ് ബോർഡുമായി നേരിട്ട് നിരന്തരം  പ്രശ്ന   പരിഹാരത്തിനായി ഇടപെട്ട്‌  കൊണ്ടിരിക്കുന്നു എന്നാണ് സൂചന .

Previous articleഅവൻ ജാഡ കാണിക്കുന്നത് കണ്ടില്ലേ കൊടുക്കട്ടെ ഞാൻ ഒരെണ്ണം : സിക്സ് അടിച്ച് കട്ട മാസ്സായി സഞ്ജു സാംസൺ
Next articleരണ്ടാം അങ്കത്തിനിറങ്ങാൻ കേരളം : സഞ്ജു പട ഇന്ന് മുംബൈക്ക് എതിരെ