അവൻ ജാഡ കാണിക്കുന്നത് കണ്ടില്ലേ കൊടുക്കട്ടെ ഞാൻ ഒരെണ്ണം : സിക്സ് അടിച്ച് കട്ട മാസ്സായി സഞ്ജു സാംസൺ

Sanju Samson amp

സയ്യിദ് മുഷ്താഖ് അലി  ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ പുതുച്ചേരിക്കെതിരായ ആദ്യ  മത്സരത്തില്‍ കേരള താരങ്ങളുടെ മലയാളത്തിലുള്ള സംസാരത്തിന്‍റെ ദൃശ്യങ്ങൾ  വൈറലാകുന്നു. കേരള ടീമിന്റെ ബാറ്റിങിനിടയിൽ   സ്റ്റംമ്പ് മൈക്കിലൂടെയാണ് താരങ്ങളുടെ സംഭാഷണം പുറത്തായത്. ബാറ്റിംഗിനിടെ ക്യാപ്റ്റന്‍ സഞ്ജു സാംസാണും,  സച്ചിന്‍ ബേബിയും തമ്മിലുള്ള സംഭാഷണവും, പിന്നാലെയുള്ള ആക്ഷനുമാണ് വൈറലായത്. ഇതാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തത് .


പുതുച്ചേരിയുടെ വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ കേരള ടീമിന്റെ  ബാറ്റിംഗിനിടെ ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ ‘ഡയലോഗാണ്’ ഇപ്പോൾ ഏറ്റവും ശ്രദ്ധേയമായത് .10-ാം ഓവറിലെ ആദ്യ പന്തിന് ശേഷമായിരുന്നു സഞ്ജുവിന്റെ ഡയലോഗ്. നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലുണ്ടായിരുന്ന സച്ചിന്‍ ബേബിയോട് ‘കൊടുക്കട്ടെ ഞാനൊന്ന്, ജാഡ കാണിക്കണത് കണ്ടില്ലേ’ എന്നായിരുന്നു സഞ്ജു സാംസൺ  പറഞ്ഞത്. പന്തെറിയുകയായിരുന്ന  ബൗളറെ ഉദ്ദേശിച്ച്  ആണ് സ‍ഞ്ജു ഇങ്ങനെ പറഞ്ഞത്. ഇത് സ്റ്റംമ്പ് മൈക്കിലെ ഓഡിയോയില്‍ വ്യക്തമായി കേള്‍ക്കാന്‍ സാധിക്കും. ഇത് മാത്രമല്ല തൊട്ടടുത്ത  പന്തില്‍ തന്നെ സിക്‌സ് പായിച്ച് വായാൽ  പറഞ്ഞത്  സഞ്ജു ബാറ്റിങ്ങിലും  സാധിച്ചു. 

കഴിഞ്ഞ ദിവസം സയിദ് മുഷ്താഖ് അലി ടി20യില്‍ കേരളത്തിന്റെ ആദ്യ മത്സരമായിരുന്നു .ലീഗിലെ ആദ്യ കളിയിൽ തന്നെ കേരള  ടീം  ജയം പിടിച്ചെടുത്തു . ആദ്യ മത്സരത്തില്‍ പോണ്ടിച്ചേരിയെ ആറ് വിക്കറ്റിനാണ് കേരളം തോല്‍പ്പിച്ചത്. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ പോണ്ടിച്ചേരി നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ കേരളം 18.2 ഓവറില്‍ ലക്ഷ്യം മറികടന്നു. 32 റണ്‍സ് നേടിയ ക്യാപ്റ്റന്‍ സഞ്ജു സാംസണാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. 

See also  ''ഒരു താരത്തിനു വേണ്ടി ഇത്രയധികം പോയിട്ടുണ്ടെങ്കില്‍...'' മുംബൈ ഇന്ത്യന്‍സിന്‍റെ നീക്കം അഭിപ്രായപ്പെട്ട് അശ്വിന്‍

വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കേരളത്തിന് മികച്ച തുടക്കമാണ് ലഭിച്ചത്. റോബിന്‍ ഉത്തപ്പ (21), മുഹമ്മദ് അസറുദീന്‍ (30)  എന്നിവർ ഓപ്പണിംഗ് കൂട്ടുകെട്ടിലൂടെ   52 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പെട്ടന്ന്  ഓപ്പണിങ് ജോഡിയെ നഷ്ടമായ കേരളം  രണ്ടിന് 58 എന്ന നിലയിൽ  പരുങ്ങിയെങ്കിലും പിന്നീട് ഒത്തുച്ചേര്‍ന്ന സഞ്ജു- സച്ചിന്‍ ബേബി (18) കൂട്ടൂകെട്ട് ടീമിനെ വിജയത്തിനടുത്തെത്തിച്ചു. ഇരുവരും 43 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ശേഷം ഇരുവരും മടങ്ങിയെങ്കിലും വിഷ്ണു വിനോദ് (11), സല്‍മാന്‍ നിസാര്‍ (20)   ജോഡി കേരളത്തെ വിജയത്തിലേക്ക് നയിച്ചു. 

നേരത്തെ ഓഫ്‌ സ്പിന്നർ  ജലജ് സക്‌സേനയുടെ മൂന്ന്  വിക്കറ്റ് പ്രകടനമാണ്  പോണ്ടിച്ചേരിയെ ചെറിയ സ്‌കോറില്‍  ഒതുക്കുവാൻ കേരളത്തെ സഹായിച്ചത് .ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ ഫാസ്റ്റ് ബൗളർ  എസ് ശ്രീശാന്ത് നാല് ഓവറില്‍ 29 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി.  ജയത്തോടെ കേരളത്തിന് നാല് പോയിന്‍റ് ലഭിച്ചു. 


Scroll to Top