ബംഗ്ലാദേശിനെതിരെയുള്ള 3 മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരം നാളെ നടക്കും. ടി20 ലോകകപ്പിനു ശേഷം സീനിയര്‍ താരങ്ങള്‍ തിരിച്ചെത്തുന്ന പരമ്പരകൂടിയാണ് ഇത്. അതേ സമയം സീനിയര്‍ പേസ് ബൗളര്‍ മുഹമ്മദ് ഷമി പരിക്കേറ്റ് പുറത്തായി. അടുത്ത വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പിനു മുന്നോടിയായി പ്ലേയിങ്ങ് ഇലവന്‍ കണ്ടെത്തുക എന്നതാണ് ടീം മാനേജ്മെന്‍റിന്‍റെ ദൗത്യം.
ഓപ്പണിംഗില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ എത്തുമ്പോള്‍ സഹ ഓപ്പണര്‍ ശിഖാര്‍ ധവാനാകും. ഈയിടെ അവസാനിച്ച കീവിസ് പരമ്പരയില്‍ ടീം ഇന്ത്യയെ നയിച്ചത് ധവാനായിരുന്നു.
മൂന്നാമതായി വിരാട് കോഹ്ലി എത്തുമ്പോള്‍ കീവിസ് പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയ ശ്രേയസ്സ് അയ്യരിനു മധ്യനിരയില്‍ അവസരം ലഭിക്കും. ലിമിറ്റഡ് ഓവര്‍ ഫോര്‍മാറ്റില്‍ മോശം ഫോം തുടരുന്ന റിഷഭ് പന്തിനു സ്ഥാനം ഉറപ്പിക്കാന്‍ മികച്ച പ്രകടനം നടത്തേണ്ടതുണ്ട്. കെല്‍ രാഹുലാകും ഇന്ത്യയുടെ മറ്റൊരു ഫിനിഷര്‍
രവീന്ദ്ര ജഡേജയുടെ അഭാവത്തില്‍ അക്സര്‍ പട്ടേലും വാഷിങ്ങ് ടണ്‍ സുന്ദറുമാണ് ആ വിടവ് നികത്തേണ്ടത്. ഇവര്‍ക്കൊപ്പം ലോവര്‍ ഓഡറില്‍ താക്കൂറും കൂട്ടിനുണ്ടാവും. പവര്‍പ്ലേയില്‍ വിക്കറ്റ് വീഴ്ത്താന്‍ കഴിവുള്ള ദീപക്ക് ചഹറാകും ഒരു ബൗളര്‍
ഷമിക് പകരം ഉമ്രാന്‍ മാലിക്കിനെ ടീമില്‍ തിരഞ്ഞെടുത്തട്ടുണ്ടെങ്കിലും പ്ലേയിങ്ങ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയില്ലാ. മുഹമ്മദ് സിറാജിനാകും നറുക്ക് വീഴുക.
ഇന്ത്യന്‍ സാധ്യത ഇലവന്‍ – ശിഖർ ധവാൻ, രോഹിത് ശർമ (c), വിരാട് കോലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, ഋഷഭ് പന്ത് (WK), വാഷിംഗ്ടൺ സുന്ദർ, അക്സർ പട്ടേൽ, ഷാർദുൽ താക്കൂർ, ദീപക് ചാഹർ, മുഹമ്മദ് സിറാജ്
മത്സരം ഇന്ത്യന്‍ സമയം രാവിലെ 11:30 ന് ആരംഭിക്കും. സോണി സ്പോര്‍ട്ട്സില്‍ തത്സമയം കാണാം