ജയിച്ചിട്ടും ഇന്ത്യൻ ടീമിന് തിരിച്ചടി : ഒരു പോയിന്റ് തിരികെ പിടിച്ച് ഐസിസി

ഇന്ത്യൻ ക്രിക്കറ്റ് ടീം ചരിത്രത്തിലെ തന്നെ മറ്റൊരു ഐതിഹാസിക ജയമാണ് സെഞ്ചൂറിയനിൽ പിറന്നത്.113 റൺസ്‌ ജയവുമായി ഇന്ത്യൻ ടീം ശക്തരായ സൗത്താഫ്രിക്കൻ ടീമിനെ അവരുടെ കോട്ടയിൽ വീഴ്ത്തിയപ്പോൾ വാനോളം പുകഴ്ത്തുകയാണ് ക്രിക്കറ്റ്‌ ലോകം. സെഞ്ചൂറിയനിൽ ഒരു ടെസ്റ്റ്‌ മത്സരം ജയിക്കുന്ന ആദ്യത്തെ ഏഷ്യൻ ടീമായി ഇതോടെ വിരാട് കോഹ്ലിയും സംഘവും മാറി.മൂന്ന് മത്സര ടെസ്റ്റ്‌ പരമ്പരയിലെ ആദ്യ ടെസ്റ്റ്‌ ജയിച്ചതോടെ പരമ്പരയിൽ 1-0ന് മുൻപിലെത്താനും കോഹ്ലിക്കും ടീമിനും കഴിഞ്ഞു. ജയത്തോടെ ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് (2021-2023) പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്താണ് ടീം ഇന്ത്യ.

എന്നാൽ ഇന്ത്യൻ ക്രിക്കറ്റ്‌ പ്രേമികൾക്ക് എല്ലാം വളരെ അധികം നിരാശയായി മാറുകയാണ് ഐസിസിയുടെ പുതിയ തീരുമാനം.സെഞ്ചൂറിയൻ ടെസ്റ്റിൽ ജയിച്ചെങ്കിലും ഇന്ത്യൻ ടീമിന്റെ ഒരു പോയിന്റ് കുറച്ചിരിക്കുകയാണിപ്പോൾ ഐസിസി. മത്സരത്തിലെ സ്ലോ ഓവർ റേറ്റാണ് ഇന്ത്യൻ ടീമിന് കനത്ത തിരിച്ചടി സമ്മാനിച്ചത്.ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് ഭാഗമായ ടെസ്റ്റ്‌ പരമ്പരകളിൽ ഇത് രണ്ടാം തവണയാണ് ഇന്ത്യൻ ടീമിന് മുൻപിൽ സ്ലോ ഓവർ റേറ്റ് വില്ലനായി എത്തുന്നത്. നേരത്തെ ലോർഡ്‌സ് ടെസ്റ്റിൽ ഈ വർഷം ഇംഗ്ലണ്ടിന് എതിരെ ജയിച്ചെങ്കിലും സമാനമായി രണ്ട് പോയിന്റ് ഇന്ത്യക്ക് നഷ്ടമായിരുന്നു.

നിലവിൽ ഐസിസി രണ്ടാം ടെസ്റ്റ്‌ ലോക ചാമ്പ്യൻഷിപ്പിൽ നാല് ജയവും രണ്ട് സമനിലയും ഒരു തോൽവിയുമടക്കം ഇന്ത്യൻ ടീമിന് 54 പോയിന്റാനുള്ളത്.64.28 പോയിന്റ് ശതമാനമാണ് ഇന്ത്യൻ ടീമിന് നേടാൻ കഴിഞ്ഞത്. സൗത്താഫ്രിക്കൻ മണ്ണിൽ പ്രഥമ ടെസ്റ്റ്‌ പരമ്പര ജയവും ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് കിരീടവും ലക്ഷ്യമിടുന്ന ഇന്ത്യൻ ടീമിന് ഈ ഒരു സ്ലോ ഓവർ റേറ്റ് പോയിന്റ് നഷ്ടം തിരിച്ചടി തന്നെയാണ്. പ്രത്യേകിച്ചും ടീമുകൾ എല്ലാം കടുത്ത പോരാട്ടം കാഴ്ചവെക്കുന്ന സാഹചര്യത്തിൽ.

അത് മാത്രമല്ലാ മാച്ച് ഫീയുടെ 20 ശതാമാനം പിഴയായി ഇന്ത്യന്‍ താരങ്ങള്‍ അടക്കണം. ചുമത്തിയ കുറ്റം വീരാട് കോഹ്ലി അംഗീകരിച്ചു. പരമ്പരയിലെ രണ്ടാം മത്സരം ജനുവരി 3 ന് ജൊഹാനസ്ബര്‍ഗില്‍ നടക്കും.