വിശ്വസിക്കാൻ പറ്റുന്ന 2 ബാറ്റർമാർ മാത്രമേ ഇന്ത്യൻ നിരയിലുള്ളൂ. ഫൈനലിലെ ആശങ്കകൾ പങ്കുവയ്ച്ച് മുൻ താരം.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ നാളെ ഓവലിൽ ആരംഭിക്കുകയാണ്. കരുത്തരായ ഓസ്ട്രേലിയക്കെതിരെ ഇന്ത്യ മൈതാനത്തിറങ്ങുമ്പോൾ ഫലം പ്രവചനാതീതം തന്നെയാണ്. ബോളിങ്ങിലും ബാറ്റിങ്ങിലും കരുത്തുറ്റ യൂണിറ്റ് തന്നെയാണ് ഓസ്ട്രേലിയയുടേത്. മാത്രമല്ല ഇംഗ്ലണ്ടിലെ പിച്ച് ഓസ്ട്രേലിയക്ക് കൂടുതൽ അനുകൂലമായി മാറുമെന്ന് ഇതിനോടകം തന്നെ പ്രമുഖ താരങ്ങൾ വിലയിരുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇന്ത്യ ഏത് തരത്തിൽ ഓസ്ട്രേലിയയെ മറികടക്കും എന്ന ആകാംക്ഷ ആരാധകർക്കുണ്ട്. ഇന്ത്യൻ ബോളിഗ് നിര എപ്പോഴും ശക്തമാണെന്നും, എന്നാൽ ബാറ്റിംഗ് നിരയിലാണ് തനിക്ക് പ്രശ്നങ്ങൾ തോന്നുന്നതെന്നുമാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര പറയുന്നത്.

ഓസ്ട്രേലിയൻ ബാറ്റർമാരെ മുട്ടുകുത്തിക്കാൻ സാധിക്കുന്ന ബോളിഗ് നിര തന്നെയാണ് ഇന്ത്യക്കുള്ളത് എന്ന് ആകാശ് ചോപ്ര സമ്മതിക്കുന്നുണ്ട്. “നിലവിലെ ഇന്ത്യൻ ടീം പരിഗണിക്കുമ്പോൾ ബോളിഗ് അതിശക്തമായത് തന്നെയാണ് എന്നാണ് എന്റെ വിലയിരുത്തൽ. ഇന്ത്യയുടെ നിലവിലെ പ്രശ്നം ബാറ്റിംഗ് നിര മാത്രമാണ്. ഇംഗ്ലണ്ടിലെ സാഹചര്യത്തിൽ ഓസ്ട്രേലിയൻ ബാറ്റർമാരെ പിടിച്ചുകെട്ടാൻ പോകുന്ന ബോളിങ് നിര ഇന്ത്യക്കുണ്ട്. ആ ബോളിഗ് നിരയുടെ ഗുണനിലവാരത്തിൽ ഞാൻ അഗാധമായി വിശ്വസിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും ബാറ്റിംഗിൽ എനിക്ക് വളരെ ആശങ്ക നിലനിൽക്കുന്നു.”- ആകാശ് ചോപ്ര പറയുന്നു.

ഇതിനൊപ്പം രോഹിത് ശർമയും പൂജാരയും മാത്രമാണ് ഇന്ത്യൻ ടീമിൽ സമീപകാല പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ വിശ്വസിക്കാൻ സാധിക്കുന്ന ബാറ്റർമാർ എന്നും ചോപ്ര പറയുകയുണ്ടായി. “ഇന്ത്യയുടെ ബാറ്റിംഗിൽ ആദ്യത്തെ ആറുപേരുടെ നിലവിലെ ഫോമെടുത്താൽ നമുക്ക് ആത്മവിശ്വാസം നൽകുന്നവർ കുറവാണ്. ഈ സാഹചര്യത്തിൽ രോഹിത് ശർമയും ചേതേശ്വർ പൂജാരയും മാത്രമാണ് നമുക്ക് വിശ്വസിക്കാൻ സാധിക്കുന്ന കളിക്കാർ. ഇവരെ രണ്ടുപേരെയും ഒഴിച്ച് നിർത്തിയാൽ മറ്റുള്ളവരുടെ ഫോം ആശങ്കയുണ്ടാക്കുന്നു.”- ചോപ്ര കൂട്ടിചേർത്തു.

നാളെ ഇന്ത്യൻ സമയം മൂന്നു മണിക്കാണ് ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ ആരംഭിക്കുന്നത്. പൂർണ്ണമായും ബോളിങ്ങിനെ അനുകൂലിക്കുന്ന പിച്ചിലാവും മത്സരം നടക്കുക. അങ്ങനെയെങ്കിൽ ഓസ്ട്രേലിയയുടെ കരുത്തുറ്റ ബോളിങ് നിരയെ ഇന്ത്യ ഏതുതരത്തിൽ പ്രതിരോധിക്കും എന്നത് കണ്ടറിയേണ്ടത് തന്നെയാണ്. തുടർച്ചയായ രണ്ടാം തവണയാണ് ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ എത്തുന്നത്.

Previous articleഏഷ്യയിലെ ഏറ്റവും മികച്ച മധ്യനിര ബാറ്റർ ആ പാക്ക് താരം. പ്രസ്താവനയുമായി സേവാഗ്.
Next articleഓവലിൽ തകർത്താടാൻ പോവുന്നത്ത് ഗില്ലും കോഹ്ലിയുമല്ല, അത് ഹിറ്റ്മാനാണ്. കണക്കുകൾ സൂചിപ്പിക്കുന്നത് ഇങ്ങനെ.