ഓവലിൽ തകർത്താടാൻ പോവുന്നത്ത് ഗില്ലും കോഹ്ലിയുമല്ല, അത് ഹിറ്റ്മാനാണ്. കണക്കുകൾ സൂചിപ്പിക്കുന്നത് ഇങ്ങനെ.

rohit oval century

ഇന്ത്യയും ഓസ്ട്രേലിയയും ഓവലിൽ ഏറ്റുമുട്ടുമ്പോൾ യഥാർത്ഥത്തിൽ മത്സരം നടക്കുന്നത് ഇന്ത്യയുടെ ശക്തമായ ബാറ്റിംഗ് നിരയും, ഓസ്ട്രേലിയയുടെ കരുത്തുറ്റ ബോളിഗ് നിരയും തമ്മിലാണ്. ഓസ്ട്രേലിയൻ ബോളിഗ് നിരയെ പിടിച്ചുകെട്ടാൻ സാധിച്ചാൽ ഇന്ത്യയ്ക്ക് അനായാസം മത്സരത്തിൽ വിജയം കാണാനാവും എന്ന് ഉറപ്പാണ്. എന്നിരുന്നാലും ചില ഇന്ത്യൻ ബാറ്റർമാരുടെ സമീപകാല ഫോം കണക്കിലെടുക്കുമ്പോൾ ആശങ്കകൾ ഏറെയാണ്. പക്ഷേ കണക്കുകൾ സൂചിപ്പിക്കുന്നത് മികച്ച ഫോമിലുള്ള ഗില്ലിനേക്കാളും കോഹ്ലിയെക്കാളും, ഓവലിൽ നിറഞ്ഞാടാൻ സാധ്യതയുള്ളത് ഇന്ത്യയുടെ നായകൻ രോഹിത് ശർമയാണ് എന്നാണ്.

ഓവൽ മൈതാനത്ത് ഏറ്റവുമധികം ശരാശരിയുള്ള ഇന്ത്യൻ ബാറ്റർ നായകൻ രോഹിത് ശർമയാണ്. ഓവലിൽ ഒരു ടെസ്റ്റ് മത്സരം മാത്രമാണ് രോഹിത് ശർമ ഓവൽ മൈതാനത്ത് കളിച്ചിട്ടുള്ളത്. ആ മത്സരത്തിൽ രോഹിത് അടിച്ചുകൂട്ടിയത് 138 റൺസാണ്. ഈ 138 ആണ് രോഹിത്തിന്റെ ശരാശരിയും. മറുവശത്ത് വിരാട് കോഹ്ലി ഈ മൈതാനത്ത് 3 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഇതിൽ നിന്ന് 169 റൺസ് കോഹ്ലി നേടിയിട്ടുമുണ്ട്. എന്നിരുന്നാലും കോഹ്ലിയുടെ ശരാശരി 30 റൺസിന് താഴെയാണ് എന്നതാണ് അത്ഭുതകരമായ കാര്യം.

Read Also -  മൂന്നാം നമ്പറിൽ വേണ്ട, കോഹ്ലി ഓപ്പണിങ് തന്നെ ഇറങ്ങിയാൽ മതി. കാരണം പറഞ്ഞ് വസീം ജാഫർ.
ezgif 1 0e042a8cc3

രോഹിത് കഴിഞ്ഞാൽ ഓവലിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ള ഇന്ത്യൻ താരം രവീന്ദ്ര ജഡേജയാണ്. ഓവൽ മൈതാനത്ത് ഇതുവരെ 11 വിക്കറ്റുകളും 126 റൺസും നേടാൻ ജഡേജയ്ക്ക് സാധിച്ചിട്ടുണ്ട്. 40 റൺസാണ് ജഡേജയുടെ ഓവലിലെ ബാറ്റിംഗ് ശരാശരി. എന്നിരുന്നാലും മറ്റു താരങ്ങളുടെ മൈതാനത്തെ പ്രകടനങ്ങൾ ഇന്ത്യയ്ക്ക് ആശങ്കയുണ്ടാക്കുന്നതാണ്. ഇന്ത്യൻ നിരയിലെ സീനിയർ താരമായ ചേതേശ്വർ പൂജാരക്ക് ഓവലിലുള്ള ശരാശരി വെറും 19.5 റൺസ് മാത്രമാണ്. മറ്റൊരു സീനിയർ താരമായ രഹാനയുടെ ആവറേജ് 10 റൺസിനും താഴെ മാത്രം.

ഈ കണക്കുകൾ ഇന്ത്യയ്ക്ക് കുറച്ചധികം ആശങ്കകൾ ഉണർത്തുന്നുണ്ട്. എന്നിരുന്നാലും ഇത്തവണത്തെ ഫൈനലിൽ കൂടുതൽ താരങ്ങൾ മികച്ച പ്രകടനങ്ങളുമായി മുൻപിലേക്ക് എത്തുമെന്ന് പ്രതീക്ഷയിൽ തന്നെയാണ് ആരാധകർ. നിലവിലെ ഫോമിൽ ശുഭ്മാൻ ഗില്ലും വിരാട് കോഹ്ലിയും അടക്കമുള്ളവർ ഓവലിൽ ക്രീസിലുറക്കുകയാണെങ്കിൽ ഇന്ത്യയ്ക്ക് വിജയം അനായാസമാവും. എന്നിരുന്നാലും ഓസ്ട്രേലിയൻ നിരയെ അത്ര വിലകുറച്ച് കാണാനും സാധിക്കുകയില്ല.

Scroll to Top