“ഇന്ത്യയ്ക്ക് പുതിയ സേവാഗിനെ കിട്ടിയിരിക്കുന്നു” പ്രശംസയുമായി മൈക്കിൾ വോൺ.

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിൽ അവിശ്വസനീയ ബാറ്റിംഗ് പ്രകടനം തന്നെയാണ് ജയസ്വാൾ കാഴ്ചവെച്ചത്. മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ 214 റൺസാണ് ഈ യുവതാരം സ്വന്തമാക്കിയത്. ജയസ്വാളിന്റെ ബലത്തിൽ ആയിരുന്നു ഇന്ത്യ 557 എന്ന വിജയലക്ഷ്യം ഇംഗ്ലണ്ട് മുൻപിലേക്ക് വെച്ചത്.

അത് പിന്തുടരുന്നതിൽ ഇംഗ്ലണ്ട് പരാജയപ്പെടുകയും ചെയ്തു. ശേഷം ജയസ്വാളിന്റെ മത്സരത്തിലെ ഇരട്ട സെഞ്ച്വറിയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് നായകൻ മൈക്കിൾ വോൺ. ഇന്ത്യ പുതിയ സേവാഗിനെ കണ്ടെത്തിയിരിക്കുന്നു എന്നാണ് മൈക്കിൾ വോൺ തന്റെ സാമൂഹ്യമാധ്യമ അക്കൗണ്ടിൽ കുറിച്ചത്.

jaiswal double century

നിലവിൽ ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ഏറ്റവുമധികം റൺസ് സ്വന്തമാക്കിയ താരമാണ് ജയസ്വാൾ. രാജ്കോട്ടിൽ നടന്ന മത്സരത്തിന്റെ നാലാം ദിവസമാണ് ജയസ്വാൾ പരമ്പരയിലെ രണ്ടാം ഇരട്ട സെഞ്ച്വറി സ്വന്തമാക്കിയത്. 236 പന്തുകൾ നേരിട്ട് 14 ബൗണ്ടറികളുടെയും 12 സിക്സറുകളുടെയും അകമ്പടിയോടെ 214 റൺസാണ് ജയസ്വാൾ മത്സരത്തിൽ നേടിയത്.

ശേഷമാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ മൈക്കിൾ വോൺ ജയ്‌സ്വാളിനെ പ്രശംസിച്ചുകൊണ്ട് രംഗത്ത് എത്തിയത്. ജയസ്വാളിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെ ബലത്തിൽ 430ന് 4 എന്ന സ്കോറിൽ ഇന്നിങ്സ് ഡിക്ലയർ ചെയ്യാൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു.

“ഇന്ത്യ പുതിയ വീരേന്ദർ സേവാഗിനെ കണ്ടെത്തിയിരിക്കുന്നു. ജയസ്വാൾ.. അവൻ എല്ലാ ഫോർമാറ്റുകളിലും എതിർ ടീമുകൾക്കെതിരെ ആക്രമണം അഴിച്ചുവിടും. വീരേന്ദർ സേവാഗ് മുൻപ് ചെയ്തതും ഇതുതന്നെയായിരുന്നു.”- മൈക്കിൾ വോൺ തന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടിൽ കുറിച്ചു.

ഇതുവരെ ഈ പരമ്പരയിൽ 2 ഡബിൾ സെഞ്ച്വറികളും ഒരു അർത്ഥ സെഞ്ച്വറിയും സ്വന്തമാക്കാൻ ജയസ്വാളിന് സാധിച്ചിട്ടുണ്ട്. പരമ്പരയിൽ 545 റൺസാണ് ജയസ്വാൾ സ്വന്തമാക്കിയിട്ടുള്ളത്. വിരാട് കോഹ്ലിക്കും വിനോദ് കാംപ്ലിക്കും ശേഷം ഇത് ആദ്യമായാണ് ഒരു ഇന്ത്യൻ ബാറ്റർ ടെസ്റ്റ് ക്രിക്കറ്റിൽ തുടർച്ചയായി ഡബിൾ സെഞ്ച്വറികൾ സ്വന്തമാക്കുന്നത്.

മുൻപ് വിശാഖപട്ടണത്ത് നടന്ന രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ 209 റൺസാണ് ജയസ്വാൾ സ്വന്തമാക്കിയിരുന്നത്. എന്തായാലും ജയസ്വാളിനെ സംബന്ധിച്ച് ഒരു അത്യുഗ്രൻ തുടക്കം തന്നെയാണ് തന്റെ ടെസ്റ്റ് കരിയറിന് ലഭിച്ചിരിക്കുന്നത്. ഈ തുടക്കം ജയസ്വാൾ മുതലാക്കുമോ എന്നതാണ് എല്ലാവരും ഉറ്റു നോക്കുന്ന കാര്യം.

Previous articleഞങ്ങളുടെ ബോളിംഗ് എപ്പോഴും ക്ലാസാണ്. വിജയത്തിന് ശേഷം ബോളർമാരെ പുകഴ്ത്തി രോഹിത്.
Next articleഓസീസിനെ താഴേക്കിറക്കി ഇന്ത്യ. പോയിന്റ്സ് ടേബിളിൽ മുന്നിലേക്ക്