നിർണായകമായ അടുത്ത 2 ടെസ്റ്റുകൾ ആര് ജയിക്കും : പ്രവചനവുമായി സുനിൽ ഗവാസ്‌ക്കർ

ഇന്ത്യ :ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ  അവശേഷിക്കുന്ന 2  ടെസ്റ്റ് മത്സരങ്ങൾ   അഹമ്മദാബാദിലെ മൊട്ടേറെ സ്റ്റേഡിയത്തിൽ  നടക്കുവാനിരിക്കെ    2 ടെസ്റ്റ് മല്‍സരങ്ങളുടെയും റിസൾട്ട്‌ എന്താകുമെന്ന  പ്രവചനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യൻ  ഇതിഹാസ താരം  സുനില്‍ ഗവാസ്‌കര്‍. ഇനിയുള്ള പരമ്പരയിലെ 2 ടെസ്റ്റുകളിലും ഇന്ത്യ വിജയിക്കുമെന്നാണ് ഗവാസ്‌കര്‍ പ്രവചിച്ചിരിക്കുന്നത്. ഇതിനുള്ള വ്യക്തമായ കാരണവും അദ്ദേഹം തന്നെ  വിശദീകരിക്കുന്നുണ്ട്. ഫെബ്രുവരി 24ന്  മൊട്ടേറയിൽ പിങ്ക്
പന്തിലാണ്  പകലും രാത്രിയുമായിട്ടാണ് മത്സരം നടക്കുന്നത് .ഇന്ത്യയിലെ നടക്കുന്ന രണ്ടാമത്തെ മാത്രം ഡേ :നൈറ്റ്‌ ടെസ്റ്റാണിത് .

“വരാനിരിക്കുന്ന  2 ടെസ്റ്റുകളിലും ഇന്ത്യ ഇംഗ്ലണ്ടിനെ തോല്‍പ്പിക്കുമെന്നാണ് എനിക്ക് ഇപ്പോഴും തോന്നുന്നത്. ഇംഗ്ലണ്ട് പലപ്പോഴും  ഇന്ത്യയില്‍  ടെസ്റ്റ് പര്യടനം നടത്തുന്നതിന് മുൻപായി ഏഷ്യൻ മണ്ണിലെ സാഹചര്യങ്ങൾ പഠിക്കുവാൻ വേണ്ടി  ബംഗ്ലാദേശിലോ, ശ്രീലങ്കയിലോ പരമ്പര കളിക്കാറുണ്ട്. ഈ യാത്ര ഇംഗ്ലണ്ട് ടീമിനെ ക്ഷീണിതരാക്കുകയാണ് ചെയ്യുന്നത്. അത്  നിങ്ങൾക്ക് കളിക്കാരുടെ പ്രകടനത്തിൽ നിന്ന് കാണുവാൻ സാധിക്കും ” . ഈ കാരണം കൊണ്ടാണ് അടുത്ത  രണ്ട് ടെസ്റ്റുകളിലും ഇന്ത്യ വിജയിക്കുമെന്ന്  തനിക്ക്  തോന്നുന്നതെന്നും സുനിൽ ഗവാസ്‌ക്കർ വിശദീകരിച്ചു .

ഒരിക്കലും ഇംഗ്ലണ്ടിന്റെ ശക്തിയെ കുറച്ച് കാണരുത് എന്ന് ഇന്ത്യൻ ടീമിന് മുന്നറിയിപ്പ് നൽകിയ ഗവാസ്‌ക്കർ രണ്ടാം ടെസ്റ്റില്‍ കളിച്ച അതേ  പേയിങ് ഇലവനെ തന്നെ  ഫെബ്രുവരി  24ന്   തുടങ്ങുന്ന പിങ്ക് ബോള്‍ ടെസ്റ്റിലും ഇന്ത്യ നിലനിര്‍ത്തുമെന്ന് താന്‍ ഒരിക്കലും  കരുതുന്നില്ലെന്നു ഗവാസ്‌കര്‍ വ്യക്തമാക്കി. കഴിഞ്ഞ  ടെസ്റ്റുകളില്‍ നിന്നും വ്യത്യസ്തമായി പേസ് ബൗളിങ്ങിന് അൽപ്പം കൂടി  പ്രാധാന്യം നല്‍കിയുള്ള ടീമിനെയായിരിക്കും മൂന്നാം ടെസ്റ്റില്‍ ഇന്ത്യ ഇറക്കുക. പിങ്ക് ബോളിൽ പേസ് ബൗളിങ്ങിനാണ് കൂടുതൽ വിക്കറ്റുകൾ കിട്ടുന്നത് . പേസര്‍മാരുള്‍പ്പെടുന്ന ബൗളിങ് കോമ്പിനേഷന്‍ ഇന്ത്യ പരീക്ഷിക്കാനാണ് സാധ്യത. കുല്‍ദീപ് യാദവിനു പകരം മുന്‍നിര പേസര്‍ ജസ്പ്രീത് ബുംറ മൂന്നാം ടെസ്റ്റില്‍ മടങ്ങിയെത്താന്‍ സാധ്യത ഏറെ  കൂടുതലാണെന്നും ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യ :  ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിൽ ഇരു ടീമുകളും ഓരോ മത്സരം വീതം ജയിച്ച്  പ 1-1  തുല്യത പാലിക്കുകയാണ് .ആദ്യ ടെസ്റ്റിൽ വമ്പൻ തോൽവി വാങ്ങിയ  ഇന്ത്യൻ ടീം 317 റൺസിന്റെ പടുകൂറ്റൻ വിജയം ചെപ്പോക്കിലെ രണ്ടാം ടെസ്റ്റിൽ നേടി കരുത്താർജിച്ചിരുന്നു .ശേഷിക്കുന്ന 2 ടെസ്റ്റുകളും ജയിച്ചാൽ മാത്രമേ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇംഗ്ലണ്ടിന് ഫൈനൽ യോഗ്യത നേടുവാൻ കഴിയൂ .അതേസമയം ഇന്ത്യക്ക് ഒരു ജയവും ഒരു സമനിലയും ധാരാളം .ഇനി പരമ്പരയിൽ ഒരു തോൽവി ഇരു ടീമുകൾക്കും ചിന്തിക്കുവാൻ പോലും കഴിയില്ല .

Previous articleമോട്ടേറയിലെ പിങ്ക് ബോള്‍ ടെസ്റ്റ് മത്സരത്തിനുള്ള ടിക്കറ്റുകൾ എല്ലാം തീർന്നു : ഐപിഎല്ലില്‍ കാണികളെ പ്രവേശിപ്പിക്കാൻ ആഗ്രഹം -സൗരവ് ഗാംഗുലി
Next articleബാറ്റിങ്ങിൽ വീണ്ടും പരാജയമായി സഞ്ജു : മലയാളി താരത്തിന് കനത്ത ഭീഷണി ഉയർത്തി വെടിക്കെട്ട് സെഞ്ചുറിയുമായി ഇഷാൻ കിഷൻ