മോട്ടേറയിലെ പിങ്ക് ബോള്‍ ടെസ്റ്റ് മത്സരത്തിനുള്ള ടിക്കറ്റുകൾ എല്ലാം തീർന്നു : ഐപിഎല്ലില്‍ കാണികളെ പ്രവേശിപ്പിക്കാൻ ആഗ്രഹം -സൗരവ് ഗാംഗുലി

ചെപ്പോക്കിൽ നടന്ന ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ 15,000 കാണികളെ  സ്റ്റേഡിയത്തിലേക്ക് മത്സരം കാണുവാൻ പ്രവേശിപ്പിച്ചതിന് പിന്നാലെ വരാനിരിക്കുന്ന ഐപിഎല്‍ 14ാം സീസണിലും കാണികളെ ഉള്‍പ്പെടുത്തുന്ന കാര്യം  സജീവമായി ബിസിസിഐ  പരിഗണനയിലാണെന്ന്   ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാഗുലി. എത്രയും വേഗം തന്നെ  ഈ കാര്യത്തില്‍ അന്തിമ  തീരുമാനം ഉണ്ടാകുമെന്നാണ് ഗാംഗുലി
ഇപ്പോൾ പറയുന്നത് .

ഫെബ്രുവരി 24ന് അഹമ്മദാബാദിലെ പുതുക്കിപ്പണിത മൊട്ടേറെ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന  ഇന്ത്യ-ഇംഗ്ലണ്ട് ഡേ നൈറ്റ് ടെസ്റ്റിന്റെ ടിക്കറ്റുകള്‍ ഇതിനോടകം വിറ്റ് തീര്‍ന്നെന്നും ഗാംഗുലി വെളിപ്പെടുത്തി .

“അഹമ്മദാബാദ് ടെസ്റ്റിന്റെ ടിക്കറ്റുകള്‍  പൂർണ്ണമായി വിറ്റ് തീര്‍ന്നു.  ഞാൻ ജയ് ഷായുമായി സംസാരിച്ചപ്പോള്‍ ഈ മത്സരത്തിനായുള്ള ആകാംക്ഷയിലാണ് അദ്ദേഹവും. അഹമ്മദാബാദില്‍ നീണ്ട  ഏഴ്, എട്ട് വര്‍ഷത്തെ  ഇടവേള കഴിഞ്ഞാണ് ഇപ്പോൾ  വീണ്ടും ഒരു  മത്സരമെത്തുന്നത്. കാരണം അവര്‍ പുതിയ സ്റ്റേഡിയം അവിടെ  നിര്‍മിച്ചിരിക്കുകയാണ്. അവസാന വര്‍ഷം കൊല്‍ക്കത്തയില്‍ പിങ്ക് ബോള്‍ ടെസ്റ്റ് നടത്തിയതിന്റെ ഉദാരഹാരണം നമുക്ക് മുന്നിലുണ്ടെന്ന് ഞാന്‍ ജയ് ഷായോട് പറഞ്ഞു. ടെസ്റ്റ് പരമ്പരക്ക് ശേഷം വരുന്ന ടി20 പരമ്പരയിലും  ടെസ്റ്റിലെപ്പോലെ തന്നെ കാണികളെ അനുവദിക്കും “സ്റ്റാര്‍ സ്‌പോര്‍ട്‌സിനോട് സംസാരിക്കവെ ഗാംഗുലി പറഞ്ഞു.

“ഈ വര്‍ഷം ബിസിസിയെയും ഇന്ത്യൻ ക്രിക്കറ്റിനെയും സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണ്. വരുന്ന ഐപിഎല്ലില്‍ കാണികളെ തിരികെ എത്തിക്കാനാവുമോയെന്നത് സംബന്ധിച്ച് വളരെ വേഗം തീരുമാനം എടുക്ക്‌ന്നതാണ്. മറ്റൊരു മികച്ച ടൂര്‍ണമെന്റായി ഇത് മാറുമെന്നുറപ്പാണ്. അന്തിമ തീരുമാനം ബിസിസിഐ ഉടനടി ഏവരെയും അറിയിക്കും .”ബിസിസിഐ പ്രസിഡന്റ് നയം വ്യക്തമാക്കി .

നേരത്തെ  ഹൃദയാഘാതത്തെത്തുടര്‍ന്ന് ആശുപത്രിയിലായിരുന്ന ഗാംഗുലി നിലവില്‍ പൂര്‍ണ്ണ ആരോഗ്യ സ്ഥിതി വീണ്ടെടുത്തിട്ടുണ്ട്.കഴിഞ്ഞ മാസം ആദ്യവും അവസാന ആഴ്ചയിലും രണ്ട്‌ തവണ ആശുപത്രിയിൽ നെഞ്ച് വേദനയെ തുടർന്ന് അഡ്മിറ്റായ ഗാംഗുലി പിന്നീട്  ആൻജിയോപ്ലാസ്റ്റിക്ക്‌ അടക്കം വിധേയനായിരുന്നു .ഒരു മാസത്തെ വിശ്രമമാണ് ദാദക്ക് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുള്ളത് .വൈകാതെ വീണ്ടും കർമ്മ മേഖലയിൽ സജീവമാകാം എന്നാണ് ദാദ കരുതുന്നത് .

Read More  എന്താ ഗെയ്ൽ അണ്ണാ ഇന്ത്യക്കാരനാകുവാനാണോ താല്പര്യം :രസകരമായ സംഭവം വെളിപ്പെടുത്തി മുഹമ്മദ് ഷമി -അമ്പരന്ന് ക്രിക്കറ്റ് ലോകം

LEAVE A REPLY

Please enter your comment!
Please enter your name here