ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ എല്ലാം വളരെ അധികം വിഷമിപ്പിച്ച ഒരു വമ്പൻ തോൽവിയാണ് പാകിസ്ഥാൻ ടീമിന് എതിരെ ലോകകപ്പ് ടി :20 ലോകകപ്പിലെ ആദ്യത്തെ കളിയിൽ നേരിടേണ്ടി വന്നത്. പത്ത് വിക്കറ്റിന്റെ നാണംകെട്ട തോൽവി ഇന്ത്യൻ ടീമിനും ആരാധകർക്കും ഒരു വേദനയായി മാറി. ഐസിസി ലോകകപ്പ് ചരിത്രത്തിൽ ഇതുവരെ പാകിസ്ഥാൻ ടീമിന് മുൻപിൽ തോൽവി വഴങ്ങാത്ത ടീം ഇന്ത്യൻ ടീമിന് ഈ തോൽവി ക്ഷീണമായി മാറി. അതേസമയം ഇന്ത്യൻ ടീമിന്റെ തോൽവിക്കുള്ള കാരണവുമായി രംഗത്ത് എത്തുകയാണിപ്പോൾ നിലവിലെ പാക് ടീം ബാറ്റിങ് കൺസൾറ്റന്റും ഒപ്പം മുൻ ഓസ്ട്രേലിയൻ ടീം താരവുമായ മാത്യൂ ഹെയ്ഡൻ.
മത്സരത്തിൽ പാകിസ്ഥാൻ താരങ്ങൾ പുറത്തെടുത്ത അതിവേഗ ബൗളുകൾ മാത്രമാണ് ഇന്ത്യയെ തകർത്തതെന്നും പറഞ്ഞ ഹെയ്ഡൻ സ്പീഡ് ബോളുകൾ കളിച്ചുള്ള പരിചയകുറവാണ് ഇന്ത്യൻ ബാറ്റ്‌സ്മാന്മാരെ വീഴ്ത്തിതതെന്നും മുൻ താരം നിരീക്ഷിച്ചു. “പാകിസ്ഥാൻ ടീം ബൗളർമാർ എറിഞ്ഞ അതിവേഗത്തിലെ ബൗളുകൾ ഇന്ത്യൻ ബാറ്റിങ് നിരയെ പൂർണ്ണമായി വട്ടംകറക്കി. കൂടാതെ എല്ലാ തരത്തിലും അതിവേഗത്തിൽ മാത്രം ബോളുകൾ എറിഞ്ഞ ഷഹീൻ അഫ്രീഡി അടക്കമുള്ള പാകിസ്ഥാൻ ബൗളർമാർക്ക് മുൻപിൽ ഇന്ത്യൻ ബാറ്റ്‌സ്മാൻമാർക്ക് ഉത്തരം ഇല്ലാതെ പോയി. ഐപിഎല്ലിൽ അടക്കം അവർ കളിച്ചത് 130ൽ അധികം സ്പീഡിലുള്ള പന്തുകൾ മാത്രമാണ്.” ഹെയ്ഡൻ നിരീക്ഷിച്ചു.
“ഇക്കഴിഞ്ഞ ഐപിഎല്ലിൽ അടക്കം ടീം ഇന്ത്യയുടെ താരങ്ങൾ നേരിട്ടത് എല്ലാം 130 കിലോമീറ്ററിൽ അധികം മാത്രം വേഗതയുള്ള ബോളുകളാണ്. കൂടാതെ അതിവേഗ ബോളുകൾ കളിക്കാനുള്ള പരിചയകുറവും ഇന്ത്യൻ ടീമിലെ മിക്ക ബാറ്റ്‌സ്മാന്മാർക്കും വെല്ലുവിളിയായി. ഷഹീൻ അഫ്രീഡി എറിഞ്ഞ രോഹിത് ശർമ്മയെ പുറത്താക്കിയ ഇൻസ്വിങ് ബോൾ കഴിഞ്ഞ 5 ആഴ്ചകൾക്കിടയിൽ കണ്ട ഏറ്റവും മികച്ച ഒരു ബോളാണ്. ഇത്തരം ഒരു ബോൾ ഇന്ത്യൻ ടീമിലെ ബാറ്റ്‌സ്മാന്മാർ മുൻപ് നേരിട്ടിട്ടില്ല “മുൻ ഓസ്ട്രേലിയൻ താരം ചൂണ്ടികാട്ടി
അതേസമയം ഹെയ്ഡന്റെ വാക്കുകൾ സോഷ്യൽ മീഡിയയിലും ഒപ്പം മുൻ താരങ്ങളിൽ നിന്നും വിമർശനവും കേൾക്കുന്നുണ്ട്. ഐപിഎല്ലിൽ 150 പ്ലസ് സ്പീഡിൽ ബൗൾ എറിയുന്ന അനേകം താരങ്ങൾ കളിച്ചത് എന്തുകൊണ്ടാണ് ഹെയ്ഡൻ കാണാതെ പോയത് എന്നും മുൻ താരങ്ങൾ അടക്കം ചോദിക്കുന്നുണ്ട് കൂടാതെ ഐപിഎല്ലിൽ സ്ഥിരമായി 150 കിലോമീറ്റർ പ്ലസ് സ്പീഡിൽ ഏറിഞ്ഞു വളരെ അധികം കയ്യടികൾ നേടിയ ഉമ്രാൻ മാലിക്കിന്‍റെ കാര്യവും ഇന്ത്യൻ ആരാധകർ ചൂണ്ടികാണിക്കുന്നുണ്ട്