ഏകദിനത്തിലെ സെഞ്ച്വറി വരൾച്ചയെക്കുറിച്ച് തനിക്ക് ആശങ്കയില്ലെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. രണ്ടാം ഏകദിനത്തിനു ശേഷമാണ് താരം ഇക്കാര്യം പറഞ്ഞത്. തുടർച്ചയായി അർധസെഞ്ചുറികൾ നേടുന്നുണ്ടെങ്കിലും അത് വലിയ സ്കോറുകളില്‍ എത്തിക്കാന്‍ രോഹിത് ശര്‍മ്മക്ക് സാധിക്കുന്നില്ലാ. അവസാന ഏകദിന സെഞ്ച്വറി 2020 ജനുവരിയിലായിരുന്നു.
രണ്ടാം ഏകദിനത്തില്‍ 7 ഫോറും രണ്ട് സിക്‌സും സഹിതം 51 റൺസാണ് രോഹിത് ശര്‍മ്മ നേടിയത്. തന്റെ ബാറ്റിംഗിൽ താൻ തൃപ്തനാണെന്നും വലിയ സ്കോർ അടുത്ത് തന്നെ സംഭവിക്കുമെന്നും രോഹിത് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.
“എന്റെ ബാറ്റിംഗിൽ ഞാൻ സന്തുഷ്ടനാണ്. ഞാൻ എന്റെ സമീപനം തികച്ചും സമാനമായി നിലനിർത്തിയിട്ടുണ്ട്. ഞാൻ ബൗളർമാരെ ആക്രമിക്കാന്‍ ശ്രമിക്കുന്നു. അത് ചെയ്യേണ്ടത് പ്രധാനമാണ്, സമ്മർദ്ദം അവരിലേക്ക് എത്തിക്കാനാണ് ശ്രമിക്കുന്നത്. ഒരു വലിയ സ്കോർ വന്നിട്ടില്ലെന്ന് എനിക്കറിയാം, പക്ഷേ ഞാൻ എങ്ങനെ പോകുന്നു എന്നതിൽ ഞാൻ സന്തുഷ്ടനാണ്. ഒരു വലിയ സ്കോർ അടുത്ത് തന്നെ എത്തും എന്ന് എനിക്കറിയാം,” രോഹിത് മത്സരത്തിന് ശേഷമുള്ള അവതരണത്തിൽ പറഞ്ഞു.
ഇന്ത്യൻ ബൗളർമാർ മികച്ച ഫോമിലാണെന്നും സമീപകാല മത്സരങ്ങളിൽ അവസരത്തിനൊത്ത് ഉയർന്നിട്ടുണ്ടെന്നും 35 കാരനായ താരം പറഞ്ഞു. എതിർ ബാറ്റർമാരെ ബുദ്ധിമുട്ടിക്കുന്നതിനായി ന്യൂ ബോള്‍ ആക്രമണത്തെ പ്രശംസിക്കാനും രോഹിത് ശര്‍മ്മ മറന്നില്ലാ