ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിവസത്തെ കളി അവസാനിക്കുമ്പോൾ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് സ്‌കോറായ 205-ന് എതിരേ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 24 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട് സ്‌കോറിനേക്കാള്‍ 181 റണ്‍സ് പിന്നിലാണ് ഇന്ത്യ ഇപ്പോള്‍.ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്റെ (0) വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ആദ്യ ഓവറിലെ മൂന്നാം പന്തില്‍ ജെയിംസ് അന്‍ഡേഴ്സനാണ് ഗില്ലിനെ മടക്കിയത്. പതിവ് പോലെ ഇന്ത്യൻ സ്പിൻ ബൗളിങ്ങിന് മുൻപിൽ ഇംഗ്ലണ്ട് ബാറ്റിംഗ് നിര തകർന്നടിയുന്ന കാഴ്ചയാണ് മൊട്ടേറയിൽ കണ്ടത് .
എന്നാൽ നാലാം ടെസ്റ്റിന്റെ ആദ്യ ദിനം ഏറെ ശ്രദ്ധിക്കപെട്ടത് ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷാബ് പന്തിന്റെ വിക്കറ്റിന് പിന്നിലെ ചില പ്രവർത്തികളാണ് .
പരമ്പരയിലുടനീളം ഇന്ത്യൻ യുവതാരം റിഷാബ് പന്ത് സ്റ്റമ്പിന് പിന്നിൽ നിന്നുള്ള പ്രകടനങ്ങളിലൂടെ അതിവേഗം പ്രസിദ്ധനാവുകയാണ്. സമീപകാലത്ത് ബാറ്റിങ്ങിലും കൂടാതെ വിക്കറ്റ് കീപ്പിങ്ങിലും റിഷാബ് പന്ത് മിന്നും പ്രകടനമാണ് കാഴ്ചവെക്കുന്നത് .
സ്റ്റമ്പിന് പിന്നിൽ നിന്ന് ഏറെ രസകരമായ സ്ലെഡ്ജിങ്ങിലൂടെ യുവതാരം ആരാധകരുടെ പ്രിയങ്കരനായി മാറി കൊണ്ടിരിക്കുകയാണ്. ഓസീസ് പര്യടനത്തിലും വിക്കറ്റിന് പിന്നിൽ താരം ഏറെ പ്രശംസകൾ നേടിയിരുന്നു .
വിക്കറ്റിന് പിന്നിൽ ഏറെ ആവേശം പ്രകടമാക്കുന്ന താരമാണ് റിഷാബ് .
റിഷാബ് പന്തിന്റെ തുടർച്ചയായ സംസാരം തന്നെയാണ് മറ്റ് വിക്കറ്റ് കീപ്പർമാരിൽ അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. നാലാം ടെസ്റ്റിലും പന്ത് ഈ പതിവ് തെറ്റിച്ചില്ല. എന്നാൽ ഇത്തവണ സ്ലെഡ്ജിങ്ങിന് പുറമെ വിചിത്രമായ ചില ശബ്ദങ്ങൾ പുറപ്പെടുവിച്ച് ഓടാൻ ശ്രമിക്കുന്ന എതിർ ബാറ്റ്സ്മാന്മാരെ ആശയകുഴപ്പത്തിലാക്കുന്ന കാഴ്ച്ചയാണ് നാമ കണ്ടത്. ഇംഗ്ലണ്ട് ഇന്നിങ്സിന്റെ 25ആം ഓവറിലായിരുന്നു ഇത്തരത്തിൽ രസകരമായ ഒരു സംഭവം നടന്നത് .
വീഡിയോ കാണാം :
#RishabhPant #INDvENG
— Darshan Shrikhande (@DarshanShrikha2) March 4, 2021
No one
Me when my Mom beats me with chappal – pic.twitter.com/UN1DCTP4kw
നേരത്തെ പരമ്പരയിലെ മൂന്നാം ടെസ്റ്റ് ശേഷം നായകൻ വിരാട് കോഹ്‌ലിയും ഇന്ത്യൻ വിക്കറ്റ് കീപ്പറായിട്ടുള്ള പന്തിന്റെ പ്രകടനത്തെ പുകഴ്ത്തിയിരുന്നു . താരം ടീമിന് മുഴുവൻ ഒരു ഊർജമാണ് എന്ന് കോഹ്ലി അഭിപ്രായപ്പെട്ടിരുന്നു .