സ്റ്റോക്സ് എന്നെ ചീത്ത വിളിച്ചു ഞാൻ അത് ക്യാപ്റ്റനോട് പറഞ്ഞു : കോഹ്‌ലിയും സ്റ്റോക്സും തമ്മിലുള്ള വാക്പോരിന്റെ കാരണം വെളിപ്പെടുത്തി സിറാജ് -വീഡിയോ കാണാം

IMG 20210305 082125

ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്സും തമ്മില്‍ ഗ്രൗണ്ടില്‍  ആദ്യ ദിനം  രൂക്ഷമായ  തർക്കം നടന്നിരുന്നു .

വിരാട് കോലിയും  ബെന്‍ സ്റ്റോക്സും  തമ്മിൽ   വാക്  പോരിലേര്‍പ്പെടാനുള്ള കാരണം വ്യക്തമാക്കി ഇപ്പോൾ  രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ്.നേരത്തെ ബൗളിംഗ്  ചെയ്യവേ സ്റ്റോക്സിന് നേരെ ബൗണ്‍സര്‍ എറിഞ്ഞപ്പോള്‍ അദ്ദേഹം തന്നെ ചീത്ത വിളിച്ചുവെന്നും അക്കാര്യം താന്‍ അപ്പോള്‍ തന്നെ ക്യാപ്റ്റന്‍ കോലിയെ അറിയിച്ചുവെന്നും സിറാജ് പറഞ്ഞു. ഇതാണ് കോലി സ്റ്റോക്സിനോട് വാക് പോരിലേര്‍പ്പെടാനുള്ള കാരണമെന്ന് ആദ്യ ദിവസത്തെ മത്സര ശേഷമുള്ള പതിവ്  വാര്‍ത്താ സമ്മേളനത്തില്‍ സിറാജ് പറഞ്ഞത് .

സിറാജ് എറിഞ്ഞ മത്സരത്തിലെ പന്ത്രണ്ടാം ഓവറിലെ അവസാന പന്തിനു ശേഷമായിരുന്നു  അതീവ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.ബെൻ  സ്റ്റോക്സിനെതിരെ ബൗണ്‍സര്‍ എറിഞ്ഞശേഷം തിരിച്ചു നടന്ന സിറാജിനോട് സ്റ്റോക്സ് എന്തോ മോശമായി പറഞ്ഞു. ഇതുകേട്ട് സ്റ്റോക്സിന് അടുത്തെത്തിയ കോലി വാക്പോരിലേര്‍പ്പെടുകയായിരുന്നു. ഇരുവരും തമ്മില്‍ തര്‍ക്കിക്കുന്നതിനിടെ അമ്പയര്‍ നിതിന്‍ മേനോന്‍ ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു. പിന്നീട്  ഇത്തരം സംസാരങ്ങൾ ആവർത്തിച്ചില്ല .
ആദ്യ ഇന്നിങ്സിൽ 55 റൺസ് അടിച്ച സ്റ്റോക്സ് വാഷിംഗ്‌ടൺ സുന്ദറിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങി പുറത്തായി .

See also  IPL 2024 : സഞ്ചു സാംസണ്‍ ഏറ്റവും കൂടുതല്‍ സിക്സ് അടിച്ചത് ആര്‍ക്കെതിരെ ? ലിസ്റ്റ് ഇതാ.

വീഡിയോ കാണാം :

എന്നാൽ ഇത്തരം സംഭവങ്ങൾക്ക് ഒന്നുംതന്നെ  അമിതമായ പ്രാധാന്യം നല്‍കേണ്ടതില്ലയെന്നാണ്  നായകൻ   വിരാട് കോലിയുമായുള്ള  ആദ്യ ദിനത്തെ വാക്പോരിനെക്കുറിച്ച് ബെന്‍ സ്റ്റോക്സ് പ്രതികരിച്ചത്  .ആളുകള്‍ എപ്പോഴും ഇത്തരം കാര്യങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുക. രണ്ട് എതിരാളികള്‍ പരസ്പരം  കൊമ്പു കോര്‍ത്തു. അത്  അപ്പൊയെ കഴിഞ്ഞു അങ്ങനെ കണ്ടാല്‍ മതിയെന്നും സ്റ്റോക്സ് വ്യക്തമാക്കി.


Scroll to Top