ഇംഗ്ലണ്ട് എതിരായ മോട്ടേറയിലെ പിങ്ക് ബോൾ ഡേ :നൈറ്റ് ടെസ്റ്റിൽ ടീം ഇന്ത്യക്ക് മികച്ച തുടക്കം .ടോസ് നേടി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ബാറ്റിംഗ് നിരയെ ആദ്യ ദിനം രണ്ടാം സെക്ഷനിൽ തന്നെ വീഴ്ത്തിയ ഇന്ത്യൻ ബൗളേഴ്‌സ് ഇന്ത്യൻ ആധിപത്യം അരക്കിട്ടുറപ്പിച്ചു . ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ 3 വിക്കറ്റ്
നഷ്ടത്തിൽ 99 റൺസ് നേടി ഒന്നാം ദിവസത്തെ കളി അവസാനിപ്പിച്ചു .
ആദ്യ ദിനം കേവലം 48.4 ഓവറുകള്‍ മാത്രാണ് ഇംഗ്ലീഷ് താരങ്ങള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ സാധിച്ചത്.
മോട്ടേറയിലെ പിച്ചിൽ ആദ്യം ദിനം മുതലേ പന്ത് കുത്തിത്തിരിയുവാൻ തുടങ്ങിയപ്പോൾ ഇംഗ്ലണ്ട് പരുങ്ങലിലായി.
നേരത്തെ പ്രസിഡന്‍റ് രാംനാഥ് കോവിന്ദാണ് പുതുക്കിപ്പണിത മോട്ടേറയിലെ ക്രിക്കറ്റ് സ്റ്റേഡിയം ഉദ്‌ഘാടനം ചെയ്തത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കായിക മന്ത്രി കിരണ്‍ റിജിജു, ബിസിസിഐ സെക്രട്ടറി ജെയ് ഷാ എന്നിവര്‍ ചടങ്ങിൽ സന്നിഹിതരായി.
നരേന്ദ്ര മോദി ക്രിക്കറ്റ് സ്റ്റേഡിയം എന്നാണ് മൊട്ടേറ സ്റ്റേഡിയം ഇനി അറിയപ്പെടുക. 1,10,000 പേര്‍ക്ക് കളി കാണാന്‍ സൗകര്യമുള്ള ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമാണ് മോട്ടേറയിലേത് .
ടോസ് നേടിയ ഇംഗ്ലണ്ട് നായകൻ ജോ റൂട്ട് ആദ്യമേ ബാറ്റിംഗ് തിരഞ്ഞെടുത്തു .
എന്നാൽ കരിയറിലെ നൂറാം ടെസ്റ്റ് കളിക്കുന്ന ഇഷാന്ത് ശർമ്മ ഇന്നിങ്സിലെ മൂന്നാം ഓവറിൽ തന്നെ ഇംഗ്ലണ്ട് ക്യാംപിനെ ഞെട്ടിച്ചു .ഓവറിലെ മൂന്നാം പന്തില്‍ തന്നെ വിക്കറ്റ് വീഴ്ത്തിയ ഇഷാന്ത് ആറ് പന്തുകള്‍ മാത്രം നേരിട്ട ഡൊമിനിക് സിബ്ലിയെ സ്ലിപ്പില്‍ രോഹിത് ശര്‍മക്ക് ക്യാച്ച് നല്‍കി ഡ്രസിങ് റൂമിലേക്ക് മടക്കി .
ശേഷം ഇന്ത്യൻ സ്പിന്നർമാരുടെ വരവായിരുന്നു .പതിവിൽ നിന്ന് വിപരീതമായി ഏഴാം ഓവറിൽ തന്നെ നായകൻ കോഹ്ലി അക്ഷർ പട്ടേലിനെ പന്തേൽപ്പിച്ചു .ആദ്യ പന്തിൽ തന്നെ ജോണി ബെയർസ്റ്റോയെ പുറത്താക്കി താരം നായകന്റെ വിശ്വാസം കാത്തു .
ശേഷം ഓഫ് സ്പിന്നർ അശ്വിൻ അക്ഷറിനൊപ്പം കൂടി . മിന്നും ഫൊമിൽ കളിക്കുന്ന ജോ റൂട്ടിനെ (17)യാണ് അശ്വിന്‍ ആദ്യം പുറത്താക്കിയത്. ഇംഗ്ലീഷ് ക്യാപ്റ്റന്‍ വിക്കറ്റിന് മുന്നില്‍ കുടങ്ങി. ഒല്ലി പോപ് (1) മനോഹരമായ ഒരു പന്തില്‍ ബൗള്‍ഡായി. വാലറ്റത്ത് ജാക്ക് ലീച്ച് (3) പൂജാരക്ക് ക്യാച്ച് നൽകി പുറത്തായതോടെ അശ്വിൻ ഇന്നിങ്സിൽ 3 വിക്കറ്റുകൾ നേടി .
അതേസമയം മൊട്ടേറയിൽ തന്റെ ഹോം ഗ്രൗണ്ടിൽ അക്ഷർ തന്റെ ബൗളിംഗ് മാജിക് പുറത്തെടുത്തു .ഇംഗ്ലീഷ് ബാറ്റിംഗ് നിരയിൽ അർദ്ധ സെഞ്ച്വറി അടിച്ച് മികവോടെ സ്കോറിങ്ങിന് വേഗത കൂട്ടിയ ക്രൗളിനെ വിക്കറ്റിന് മുന്നില്‍ കുരുക്കിയാണ് അക്ഷർ തന്റെ രണ്ടാം വിക്കറ്റ് നേടിയത് . ബെന്‍ സ്റ്റോക്‌സിനും (6) എല്‍ബിഡബ്ല്യൂ കുരുങ്ങി പുറത്തായി . ജോഫ്ര ആര്‍ച്ചര്‍ (11) ബൗള്‍ഡായപ്പോള്‍ സ്റ്റുവര്‍ട്ട് ബ്രോഡ് (3) സ്വീപ് ശ്രമിക്കുമ്പോള്‍ ഫൈന്‍ ലെഗില്‍ ബുമ്രയ്ക്ക് ക്യാച്ച നല്‍കി മടങ്ങി. ബെന്‍ ഫോക്‌സാവട്ടെ (12) വിക്കറ്റ് തെറിച്ച് ഡ്രസിങ് റൂമിലേക്ക് അവസാന ബാറ്സ്മാനായി തിരിച്ചെത്തി. താരം 6 വിക്കറ്റ് നേട്ടത്തോടെ ചെപ്പോക്കിലെ ബൗളിംഗ് മികവ് ആവർത്തിച്ചു .
തന്റെ കരിയറിലെ രണ്ടാം ടെസ്റ്റ് മാത്രം കളിക്കുന്ന അക്ഷർ പട്ടേൽ തുടർച്ചയായ രണ്ടാം ഇന്നിങ്സിലും 5 വിക്കറ്റ് നേടി .നേരത്തെ ഒരാഴ്ച മുൻപ് മാത്രം അവസാനിച്ച ചെപ്പോക്ക് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിലും 5 വിക്കറ്റ് വീഴ്ത്തിയിരുന്നു .2000ന് ശേഷം ആദ്യ 3 ടെസ്റ്റ് ഇന്നിങ്സിൽ രണ്ട് തവണ 5 വിക്കറ്റ് പ്രകടനം കാഴ്ചവെക്കുന്ന അഞ്ചാം ക്രിക്കറ്റ് താരമാണ് അക്ഷർ പട്ടേൽ .
ഇംഗ്ലണ്ടിന്റെ 112 റൺസിന് മറുപടിയായി ഒന്നാം ഇന്നിംഗ്സ് ആരംഭിച്ച ഇന്ത്യ ഏറെ കരുതലോടെയാണ് കളിച്ചത് .പുതിയ പന്തിൽ ആൻഡേഴ്സൺ : ബ്രോഡ് ജോഡി മികവോടെ പന്തെറിഞ്ഞപ്പോൾ രോഹിത് : ഗിൽ ഓപ്പണിങ് സഖ്യം പതിയ കളിച്ചു .എന്നാൽ 51 പന്തിൽ 11 റൺസ് അടിച്ച ശുഭ്മാൻ ഗിൽ ആർച്ചറുടെ പന്തിൽ ഷോട്ട് കളിക്കുവാനുള്ള ശ്രമത്തിനിടയിൽ ക്യാച്ച് നൽകി മടങ്ങി .താരം ചെപ്പോക്കിലെ രണ്ടാം ടെസ്റ്റിലും വലിയ സ്‌കോറുകൾ നേടാതെ പുറത്തായിരുന്നു .എന്നാൽ തൊട്ടടുത്ത ഓവറിൽ വിശ്വസ്‌ത താരം പൂജാരയെ ജാക്ക് ലീച്ച് വിക്കറ്റിന് മുന്നിൽ കുരുക്കി പുറത്താക്കിയതോടെ ഇന്ത്യ അപകടം മണത്തു.റൺസൊന്നുമെടുക്കാതെ പൂജാര മടങ്ങി .ശേഷം മൂന്നാം വിക്കറ്റിൽ ഒന്നിച്ച കോഹ്ലി :രോഹിത് ജോഡി കൂടുതൽ അപകടമില്ലാതെ ഇന്ത്യയെ ഒന്നാം ദിനം രക്ഷിച്ചു.എന്നാൽ വിരാട് കൊഹ്‌ലിയെ പുറത്താക്കി ജാക്ക് ലീച്ച് ഇംഗ്ലണ്ട് ടീമിന് ഒന്നാം ദിനം സന്തോക്ഷിക്കുവാനുള്ളത് നൽകി .38 പന്തിൽ 27 റൺസ് അടിച്ച കോഹ്‌ലിയുടെ കുറ്റി തെറിച്ചു . രോഹിത് ശർമ്മ (57*) , അജിൻക്യ രഹാനെ (1*) എന്നിവരാണിപ്പോൾ ക്രീസിൽ .രണ്ടാം ദിനം വലിയൊരു ഒന്നാം ഇന്നിംഗ്സ് ലീഡാണ് ഇന്ത്യൻ ലക്ഷ്യം .