ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ ആദ്യ ടി20യിൽ ടീം ഇന്ത്യ നാല് വിക്കറ്റിനാണ് പരാജയപ്പെട്ടത്. 209 റണ്‍ വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്ട്രേലിയ 4 പന്ത് ബാക്കി നില്‍ക്കേ വിജയം നേടി. 18-ാം ഓവറിൽ ഹർഷൽ പട്ടേൽ 22 റൺസ് വഴങ്ങിയപ്പോള്‍ സീനിയര്‍ പേസര്‍ ഭുവനേശ്വര്‍ കുമാറും ധാരാളം റണ്‍സ് വഴങ്ങി.
16 റണ്‍സാണ് ഭുവനേശ്വര്‍ കുമാര്‍ 19ാം ഓവറില്‍ വഴങ്ങിയത്. സീനിയർ ബൗളറുടെ പ്രകടനങ്ങൾ ടീമിന് “യഥാർത്ഥ ആശങ്ക” ആയി മാറിയെന്ന് സുനില്‍ ഗവാസ്കര്‍ പറഞ്ഞു.
“അധികം മഞ്ഞ് ഉണ്ടായിരുന്നതായി ഞാൻ കരുതുന്നില്ല. ഫീൽഡർമാരോ ബൗളർമാരോ ടവൽ ഉപയോഗിച്ച് ഉണക്കാൻ ശ്രമിക്കുന്നത് ഞങ്ങൾ കണ്ടില്ല. അതൊരു ന്യായീകരണമല്ല. നന്നായി ബൗൾ ചെയ്തില്ല. ഉദാഹരണത്തിന്, ആ 19-ാം ഓവർ… അത് ഒരു യഥാർത്ഥ ആശങ്കയാണ്,” ഗെയിമിന് ശേഷം ഗവാസ്കർ സ്പോർട്സ് ടുഡേയിൽ പറഞ്ഞു.
“ഭുവനേശ്വർ കുമാറിനെപ്പോലെയുള്ള ഒരാൾ ഓരോ തവണയും റണ്‍സ് വഴങ്ങുന്നു.. പാകിസ്ഥാൻ, ശ്രീലങ്ക, ഇപ്പോൾ ഓസ്‌ട്രേലിയ എന്നിവയ്‌ക്കെതിരെ മൂന്ന് മത്സരങ്ങളിൽ നിന്നായി 18 പന്തെറിഞ്ഞു, അദ്ദേഹം 49 റൺസ് വിട്ടുകൊടുത്തു. ഒരു പന്തിൽ ഏകദേശം മൂന്ന് റൺസ്. പരിചയവും കഴിവും ഉള്ള ഒരാൾ, ആ 18 പന്തിൽ 35-36 റൺസ് നൽകുമെന്നാണ് നിങ്ങൾ പ്രതീക്ഷിക്കുന്നത്. അത് ശരിക്കും ആശങ്കാജനകമായ ഒരു മേഖലയാണ്,” മുൻ ഇന്ത്യൻ നായകൻ പറഞ്ഞു.
ജസ്പ്രീത് ബുംറ ടീമിൽ തിരിച്ചെത്തുമ്പോൾ മെച്ചപ്പെട്ട ബൗളിംഗ് പ്രകടനമാണ് പ്രതീക്ഷിക്കുന്നതെന്നും ഗവാസ്കർ കൂട്ടിച്ചേർത്തു. ഓസ്‌ട്രേലിയയ്‌ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന പരമ്പരയിൽ ടീമിന്റെ ഭാഗമാണ് ജസ്പ്രീത്