ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ് പരമ്പര ക്രിക്കറ്റ് ലോകം ഇന്ന് വളരെ അധികം ആവേശപൂർവ്വം നോക്കികാണുന്നത് ആധുനിക ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ടീമുകൾ പരസ്പരം ഏറ്റുമുട്ടുന്ന പരമ്പരയെന്നുള്ള നിലയിലാണ്.5 ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരം മഴ കാരണമാണ് സമനിലയിൽ കലാശിച്ചത്. അഞ്ചാം ദിനം മഴ കാരണം സമനിലയിൽ ടെസ്റ്റ് അവസാനിച്ചെങ്കിലും ഇന്ത്യയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇന്ത്യൻ പേസ് ബൗളർമാർ മത്സരത്തിൽ ഇംഗ്ലണ്ട് ടീമിന്റെ 20 വിക്കറ്റുകളും വീഴ്ത്തിയപ്പോൾ ഇന്ത്യൻ സ്റ്റാർ ഓൾറൗണ്ടർ ജഡേജ തന്റെ ബാറ്റിങ് മികവിനാൽ ആരാധകരെ എല്ലാം ഞെട്ടിച്ചു. അർദ്ധ സെഞ്ച്വറി നേടിയ താരം തന്റെ ബാറ്റിങ് മികവ് നഷ്ടമായിട്ടില്ല എന്നും തെളിയിച്ചു.
എന്നാൽ ആദ്യ ടെസ്റ്റിൽ രവീന്ദ്ര ജഡേജ വിശ്വസ്ത സ്പിന്നർ അശ്വിന് പകരമാണ് കളിച്ചത്. അശ്വിനെ ഒഴിവാക്കി പകരം ജഡേജയെ ടീമിൽ ഉൾപ്പെടുത്തിയതിനെ ക്രിക്കറ്റ് ആരാധകർ അടക്കം പലരും രൂക്ഷ ഭാഷയിൽ വിമർശിച്ചിരുന്നു. ഒന്നാം നമ്പർ സ്പിന്നറായ രവിചന്ദ്രൻ അശ്വിനെ പിന്തുണച്ചും ഒപ്പം മികച്ച സ്പിന്നറായി അശ്വിനെയാണ് പ്ലേയിംഗ് ഇലവനിൽ ആദ്യം ഉൾപെടുത്തേണ്ടത് എന്നും തുറന്ന് പറയുകയാണ് മുൻ പാകിസ്ഥാൻ താരം സൽമാൻ ബട്ട്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സെലക്ഷൻ രീതിയിൽ സംശയങ്ങൾ ഉന്നയിച്ച ബട്ട് സ്പിന്നറെ കളിപ്പിക്കാൻ ഇന്ത്യൻ ടീം ആഗ്രഹിക്കുന്നുണ്ടെങ്കിൽ മികച്ച ചോയിസ് അശ്വിനാണ് എന്നും വിശദമാക്കി
“ഏത് പിച്ചിലും മികവ് കാഴ്ചവെക്കാൻ സാധിക്കുന്ന ഒരു താരമാണ് അശ്വിൻ. ഒരു മികച്ച സ്പിന്നറെയാണ് നിങ്ങൾ പ്ലെയിങ് ഇലവനിലേക്ക് ഉൾപെടുത്തുവാനായി ആഗ്രഹിക്കുന്നതെങ്കിൽ അശ്വിനാണ് മികച്ച ഓപ്‌ഷൻ.അതേസമയം ഒരു ത്രീഡി താരത്തെയാണ് ഉദ്ദേശിക്കുന്നത് എങ്കിൽ ജഡേജയാണ് ബെസ്റ്റ് ചോയിസ്. ഏത് പിച്ചിലും ടെൺ കണ്ടെത്താനും ഒപ്പം വിക്കറ്റുകൾ വീഴ്ത്താനും എല്ലാം അശ്വിന് സാധിക്കും. ന്യൂബോളിലും പന്തെറിയാൻ കഴിയുന്ന അശ്വിൻ ഒരു വിക്കറ്റ് ടേക്കർ തന്നെയാണ് “സൽമാൻ ബട്ട് അഭിപ്രായം വിശദമാക്കി