വീണ്ടും ടോസ് നഷ്ടം :നാണക്കേടിൽ റെക്കോർഡുമായി കോഹ്ലി

ഇന്ത്യ :ഇംഗ്ലണ്ട് രണ്ടാം ക്രിക്കറ്റ്‌ ടെസ്റ്റിനും ആവേശകരമായ തുടക്കം. ലോർഡ്സിൽ നടക്കുന്ന മത്സരം ക്രിക്കറ്റ്‌ പ്രേമികൾക്കും ഒരു വിരുന്നായി മാറുമെന്നാണ് ക്രിക്കറ്റ്‌ ലോകവും പ്രതീക്ഷിക്കുന്നത്.നേരത്തെ ആദ്യ ടെസ്റ്റ് മഴ കാരണം സമനിലയിൽ അവസാനിച്ചെങ്കിലും ക്രിക്കറ്റ്‌ പ്രേമികൾ വീണ്ടും ആകാംക്ഷയോടെ നോക്കുന്നതും മഴ രണ്ടാം ക്രിക്കറ്റ്‌ ടെസ്റ്റിലും പ്രധാന വിളണാകുമോയെന്നത് തന്നെയാണ്.

എന്നാൽ ആദ്യ ടെസ്റ്റിലെ പോലെ രണ്ടാം ടെസ്റ്റിലും ടോസ് ഭാഗ്യം ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയെ തുണച്ചില്ല. രണ്ടാം ടെസ്റ്റ് മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട് ബൗളിംഗ് തന്നെ ആദ്യ ദിനം തിരഞ്ഞെടുത്തപ്പോൾ മറ്റൊരു നാണക്കേടിന്റെ നേട്ടവും ഇന്ത്യൻ ക്രിക്കറ്റ്‌ നായകൻ കോഹ്ലിക്ക് സ്വന്തമാക്കുവാൻ കഴിഞ്ഞു. വിരാട് കോഹ്ലിക്ക് ഇംഗ്ലണ്ടിലെ ടെസ്റ്റുകളിൽ ടോസ് ലഭിക്കാത്ത പതിവ് രണ്ടാം ടെസ്റ്റിലും ആവർത്തിക്കപ്പെട്ടത് ക്രിക്കറ്റ്‌ ആരാധകരിൽ വൻ ഞെട്ടലാണ് വീണ്ടും സൃഷ്ടിച്ചിരിക്കുന്നത്. കോഹ്ലിക്ക് ടെസ്റ്റ് ക്രിക്കറ്റ്‌ മത്സരങ്ങളിൽ ഏറ്റവും അധികം ടോസ് നഷ്ടമായ നായകനായി മാറുവാൻ ഈ മത്സരത്തിന് പിന്നാലെ സാധിച്ചു. ടെസ്റ്റ് ടീം നായകനായി വിരാട് കോഹ്ലിക്ക് മുപ്പത്തിയാറാം തവണയാണ് ടോസ് ലഭിക്കാതെ പോകുന്നത്. ഇന്ത്യൻ ടെസ്റ്റ് ചരിത്രത്തിൽ ഇത് മറ്റൊരു നേട്ടം തന്നെയാണ്

അതേസമയം ഇംഗ്ലണ്ടിൽ കോഹ്ലിക്ക് പക്ഷേ ബാറ്റിങ്ങിലും ഒപ്പം ടോസിലും നിരാശ മാത്രമാണ് ഇപ്പോൾ നേടുവാനായി കഴിയുന്നതിന്റെ തെളിവായി ഈ ടെസ്റ്റും മാറി കഴിഞ്ഞു.ഇംഗ്ലണ്ടിൽ അവസാനം ഇന്ത്യ കളിച്ച എട്ട് ടെസ്റ്റിലും കോഹ്ലിക്ക് ടോസ് ഭാഗ്യം ലഭിച്ചില്ല. ടെസ്റ്റ് ചരിത്രത്തിൽ തുടർച്ചയായ ടോസ് നഷ്ടത്തിന്റെ തന്നെ അപൂർവ്വ റെക്കോർഡിലും കോഹ്ലിക്ക് ഇടം നേടുവാനായി കഴിഞ്ഞു.കൂടാതെ ഇംഗ്ലണ്ടിനെതിരെ വിരാട് കോഹ്ലിയുടെ ക്യാപ്റ്റൻസിയിൽ ഇന്ത്യ കളിച്ച 16 ടെസ്റ്റ് മത്സരങ്ങളിൽ കോഹ്ലിക്ക് നേടുവാൻ കഴിഞ്ഞത് രണ്ട് ടോസ് ജയമാണ്.