പുറത്താക്കല്‍ ഭീക്ഷണി. കെല്‍ രാഹുലിന് മുന്നറിയിപ്പുമായി സുനില്‍ ഗവാസ്കര്‍.

ഐപിഎല്ലിനു ശേഷം തന്‍റെ ബാറ്റിംഗ് മികവിലേക്ക് എത്താന്‍ ഇന്ത്യന്‍ ഓപ്പണര്‍ കെല്‍ രാഹുലിന് സാധിച്ചട്ടില്ലാ. ഇക്കഴിഞ്ഞ സിംബാബ്വെവന്‍ പര്യടനത്തിലൂടെയാണ് കെല്‍ രാഹുല്‍ ടീമിലേക്കെത്തിയത്. ഏഷ്യ കപ്പില്‍ പാക്കിസ്ഥാനെതിരെ ഗോള്‍ഡന്‍ ഡക്കിനു പുറത്തായ താരം ഹോങ്കോങ്ങിനെതിരെ 39 പന്തില്‍ 36 റണ്‍സാണ് നേടിയത്. മത്സരത്തില്‍ രാഹുലിന്‍റെ മെല്ലപോക്ക് വളരെ വിമര്‍ശനവിധേയമായി.

ഇപ്പോഴിതാ ഇന്ത്യന്‍ ഓപ്പണര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്കര്‍.

Fbgj LhUYAI4lUx

“നോക്കൂ, സിംബാബ്‌വെയിലും വെസ്റ്റ് ഇൻഡീസിലും ശുഭ്‌മാൻ ഗിൽ വളരെ മികച്ച രീതിയിൽ ബാറ്റ് ചെയ്‌തു, അതിനാൽ തീർച്ചയായും ഓപ്പണിംഗ് സ്ലോട്ടിനായി കടുത്ത പോരാട്ടമുണ്ട്, പോരാട്ടം കഠിനമാണ്. അതിനാൽ നിങ്ങൾ റൺസ് സ്‌കോർ ചെയ്യുന്നില്ലെങ്കിലും ഫോമിലല്ലെങ്കിൽ അത് പ്രശ്‌നമാണ്. ലോകകപ്പിൽ ഫോമിലുള്ള കളിക്കാരെ മാത്രമേ എടുക്കാവൂ,” ഗവാസ്‌കർ സ്‌പോർട്‌സ് ടാക്കിൽ പറഞ്ഞു.

“2-3 മത്സരങ്ങൾക്ക് ശേഷം ഒരു കളിക്കാരൻ ഫോമിലേക്ക് മടങ്ങിയെത്തുമെന്ന് പ്രതീക്ഷിച്ച് അവിടെ എടുക്കാൻ സാധ്യതയില്ല. കാരണം എല്ലാ ലോകകപ്പ് മത്സരങ്ങളും കടുപ്പമുള്ളതാണ്. രാഹുലിന് കുറച്ച് മത്സരങ്ങൾ ബാക്കിയുണ്ട്, അയാൾക്ക് സ്കോർ ചെയ്യേണ്ടിവരും. അല്ലാത്തപക്ഷം, അടുത്തതായി എന്തുചെയ്യണമെന്ന് സെലക്ഷൻ കമ്മിറ്റി ആലോചിക്കും, ”ഗവാസ്‌കർ കൂട്ടിച്ചേർത്തു.

Previous article4 വര്‍ഷം കാത്തിരുന്ന പ്രതികാരം. നാഗിന്‍ ഡാന്‍സുമായി ശ്രീലങ്കന്‍ താരം
Next articleസ്പിന്നര്‍മാര്‍ നോബോള്‍ എറിയുന്നത് കുറ്റകരം – തോല്‍വിയുടെ കാരണവുമായി ഷാക്കീബ് അല്‍ ഹസ്സന്‍