വിക്കറ്റ് നേടാൻ സാധിച്ചതിൽ സന്തോഷം. ഇന്ത്യ ഒന്നാമതെത്തിയതിൽ അതിലും സന്തോഷം. ഷമി പറയുന്നു.

ഇന്ത്യയുടെ ന്യൂസിലാൻഡിനെതിരായ ഏകദിന ലോകകപ്പ് മത്സരത്തിൽ ഉഗ്രന്‍ ബോളിംഗ് പ്രകടനമാണ് മുഹമ്മദ് ഷാമി കാഴ്ചവച്ചത്. ടൂർണമെന്റിലെ ആദ്യ മത്സരങ്ങളിൽ കളിക്കാൻ അവസരം കിട്ടാതിരുന്ന മുഹമ്മദ് ഷാമിയുടെ ഒരു ഉഗ്രൻ തിരിച്ചുവരമായിരുന്നു മത്സരത്തിൽ കണ്ടത്. മത്സരത്തിൽ നിശ്ചിത 10 ഓവറുകളിൽ 54 റൺസ് വിട്ടു നൽകി 5 വിക്കറ്റുകൾ മുഹമ്മദ് ഷാമി സ്വന്തമാക്കുകയുണ്ടായി. മത്സരത്തിൽ ന്യൂസിലാൻഡ് ബാറ്റിംഗ് നിരയെ 273 എന്ന സ്കോറിലൊതുക്കാൻ പ്രധാന കാരണമായി മാറിയത് മുഹമ്മദ് ഷാമിയാണ്. മത്സരത്തിലെ തന്റെ ഈ തകര്‍പ്പന്‍ പ്രകടനത്തെപ്പറ്റി മുഹമ്മദ് ഷാമി സംസാരിക്കുകയുണ്ടായി.

മത്സരത്തിൽ താനെറിഞ്ഞ ആദ്യ പന്തിൽ തന്നെ വിക്കറ്റ് നേടാൻ സാധിച്ചത് വലിയ ആത്മവിശ്വാസം നൽകി എന്നാണ് മുഹമ്മദ് ഷാമി പറഞ്ഞത്. മാത്രമല്ല ടീമിന്റെ മുഴുവൻ പ്രകടനത്തിനും തനിക്ക് അതിയായ സന്തോഷമുണ്ട് എന്ന് ഷാമി പറയുകയുണ്ടായി. മത്സരത്തിൽ വിക്കറ്റുകൾ നേടാൻ സാധിച്ചതിലും ഇന്ത്യൻ ടീം പോയ്ന്റ്സ് ടേബിളിന്റെ മുൻപിൽ എത്തിയതിലും തനിക്കുള്ള സന്തോഷം മുഹമ്മദ് ഷാമി പ്രകടിപ്പിക്കുകയുണ്ടായി.

“ആദ്യ പന്തിൽ വിക്കറ്റ് നേടാൻ സാധിച്ചത് എനിക്ക് ഒരുപാട് ആത്മവിശ്വാസം നൽകിയിരുന്നു. മാത്രമല്ല നമ്മുടെ ടീമിലുള്ള കളിക്കാരൊക്കെയും മികച്ച പ്രകടനം പുറത്തെടുക്കുമ്പോൾ നമ്മൾ അവർക്കും പിന്തുണ നൽകേണ്ടതുണ്ട്”- ഷാമി പറഞ്ഞു. അതിനാൽ തന്നെ ആദ്യ മത്സരങ്ങളിൽ കളിക്കാൻ സാധിക്കാതെ വന്നതിൽ തനിക്ക് നിരാശയില്ല എന്ന് ഷാമി പറയുന്നു.

“മത്സരത്തിന്റെ അവസാന ഓവറുകളിൽ വിക്കറ്റുകൾ സ്വന്തമാക്കുക എന്നത് വളരെ പ്രാധാന്യമേറിയ കാര്യമായിരുന്നു. എല്ലായിപ്പോഴും നമ്മുടെ ടീമിനെ പോയ്ന്റ്സ് ടേബിളിന്റെ ഏറ്റവും മുകളിൽ കാണാനാണ് നമുക്ക് ഇഷ്ടം. മത്സരത്തിൽ വിക്കറ്റുകൾ സ്വന്തമാക്കാൻ സാധിച്ചതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഒപ്പം ഇന്ത്യൻ ടീം പോയിന്റ്സ് ടേബിളിന്റെ മുകളിൽ എത്തിയതിലും വലിയ സന്തോഷം.”- മുഹമ്മദ് ഷാമി പറയുകയുണ്ടായി. മത്സരത്തിൽ ഷാമിയുടെ ബോളിംഗാണ് ഇന്ത്യയുടെ വിജയത്തിൽ വലിയ രീതിയിൽ സഹായകരമായത്. ബാറ്റിംഗിന് അനുകൂലമായ പിച്ചിൽ ഒരു തകർപ്പൻ പ്രകടനം തന്നെയായിരുന്നു ഷാമി കാഴ്ചവച്ചത്.

274 എന്ന വിജയലക്ഷം പിന്തുടർന്നിറങ്ങിയ ഇന്ത്യക്കായി ബാറ്റിംഗിൽ തിളങ്ങിയത് വിരാട് കോഹ്ലിയായിരുന്നു. മത്സരത്തിൽ ന്യൂസിലാൻഡ് ബോളർമാരെ വളരെ പക്വതയോടെയാണ് കോഹ്ലി നേരിട്ടത്. മത്സരത്തിൽ 104 പന്തുകൾ നേരിട്ട് 95 റൺസ് കോഹ്ലി നേടുകയുണ്ടായി. 8 ബൗണ്ടറികളും 2 സിക്സറുകളും കോഹ്ലിയുടെ ഇന്നിങ്സിൽ ഉൾപ്പെട്ടു. ഇന്ത്യയെ വിജയത്തിൽ എത്തിച്ചുവെന്ന് ഉറപ്പുവരുത്തിയ ശേഷമായിരുന്നു കോഹ്ലി മൈതാനം വിട്ടത്. ഇന്ത്യയെ സംബന്ധിച്ച് 2023 ഏകദിന ലോകകപ്പിലെ തുടർച്ചയായ അഞ്ചാം വിജയമാണ് മത്സരത്തിൽ പിറന്നിരിക്കുന്നത്.

Previous articleകോഹ്ലി പവറിൽ ഇന്ത്യൻ വിജയം. 2003 ലോകകപ്പിന് ശേഷം ആദ്യമായി കിവി സംഹാരം നടത്തി ഇന്ത്യ .
Next articleകോഹ്ലി വർഷങ്ങളായി ഞങ്ങൾക്കായി ഇത് ചെയ്യുന്നു. കോഹ്ലിയെ പ്രശംസിച്ച് രോഹിത് ശർമ്മ.