ഇന്ത്യ :ശ്രീലങ്ക ടി :20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ ടീമിന് 38 റൺസ് വിജയം കരസ്ഥമാക്കുവാൻ കഴിഞ്ഞ് എങ്കിലും ശ്രീലങ്കൻ ടീമിലെ ചില യുവ താരങ്ങളുടെ പ്രകടനം ശ്രദ്ധിപ്പെട്ടു. ഇന്നും ലങ്കൻ ടീമിന്റെ പോരാട്ടവീര്യത്തിന്റെ കൂടി തെളിവായി പുതുമുഖ താരങ്ങളുടെ പ്രകടനം മാറി. ശ്രീലങ്കൻ ടീമിനായി മൂന്ന് ഏകദിന മത്സരങ്ങളിലും ഒപ്പം ഇപ്പോൾ ടി :20 പരമ്പരയിലും മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഒരു താരമാണ് സ്പിൻ ബൗളർ വാനിന്ദു ഹസരംഗ. താരം ഏറെ മനോഹരമായിട്ടാണ് ആദ്യ ടി :20യിൽ പന്തെറിഞ്ഞത്. നാല് ഓവറിൽ വെറും 28 റൺസ് മാത്രം വഴങ്ങിയാണ് താരം രണ്ട് വിക്കറ്റുകൾ വീഴ്ത്തിയത്. ഇന്ത്യൻ ടീമിലെ ടോപ് സ്കോറർമാരായ സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ എന്നിവരുടെ വിക്കറ്റുകളാണ് താരം വീഴ്ത്തിയത്.
എന്നാൽ മികച്ച ബൗളിംഗ് പ്രകടനത്തിന് പിന്നാലെ താരത്തിനെ ഏറെ വാനോളം പുകഴ്ത്തി രംഗത്ത് എത്തുകയാണ് മുൻ ഇതിഹാസതാരം മുത്തയ്യ മുരളീധരൻ. ശ്രീലങ്കൻ ടീമിലെ യുവതാരങ്ങൾ പലരും ഗംഭീരമായ ഓരോ ബാറ്റിങ്, ബൗളിംഗ് പ്രകടനങ്ങൾ കാഴ്ചവെക്കുന്നതിൽ ഏറെ സന്തോഷം വിശദമാക്കിയ മുരളീധരൻ തന്റെ അഭിപ്രായവും വ്യക്തമാക്കി. “ഏറെ മനോഹരമായിട്ടാണ് വാനിന്ദു ഹസരംഗ പന്തെറിഞ്ഞത്. ഇന്ത്യൻ ബാറ്റ്‌സ്മാൻമാർ അനായാസം സ്കോർ ചെയ്തിട്ടും മിന്നും ബൗളിംഗ് കാഴ്ചവെക്കുവാൻ അവന് സാധിച്ചു “മുരളീധരൻ പ്രശംസിച്ചു.
“മികച്ച പ്രകടനങ്ങൾ ഇനിയും ലങ്കൻ ടീമിൽ തുടർന്നാൽ ഐപിഎല്ലിൽ ഒരു സജീവ സാന്നിധ്യമായി മാറുവാനും അവന് സാധിക്കുമെന്നാണ് എന്റെ വിശ്വാസം. ഐപിഎല്ലിൽ ഇനിയുള്ള ലേലത്തിൽ അവനെ ഏതേലും ടീമുകൾ വാങ്ങാനാണ് സാധ്യത എങ്കിലും വിദേശി സ്പിന്നർക്ക് അധികം മത്സരങ്ങളിൽ ടീമുകൾ പ്ലെയിങ് ഇലവനിൽ അവസരം നൽകില്ല. ഇന്ത്യൻ സ്പിന്നർമാരെ കളിപ്പിക്കാനാണ് എല്ലാ ടീമുകളും ആഗ്രഹിക്കുക.പക്ഷേ ഒന്നോ രണ്ടോ മത്സരങ്ങളിൽ മികച്ച അവസരം ലഭിച്ചാൽ അത് വിനിയോഗിക്കാനാവണം അവന്റെ ശ്രദ്ധ.ലിമിറ്റഡ് ഓവർ ക്രിക്കറ്റ് മത്സരങ്ങൾക്ക് അനുയോജ്യനായ താരം ഇന്ത്യൻ പ്രീമിയർ ലീഗിലെ ഒരു സ്ഥിരമായ സാന്നിധ്യമായി മാറും “മുരളീധരൻ തന്റെ അഭിപ്രായം വിശദമാക്കി.