അവിടെ കരുത്ത് കാണിക്കാനും എനിക്ക് കഴിയും : ഐപിൽ കളിക്കണം എന്ന ആഗ്രഹവുമായി പൂജാര

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പതിനാലാം  സീസൺ മുന്നോടിയായായുള്ള  ഒരുക്കങ്ങൾ ഏറെ ആവേശത്തോടെ  പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായുള്ള  മിനി താരലേലം ഫെബ്രുവരി 18ന് ചെന്നൈയില്‍ നടക്കാനിരിക്കുകയാണ്.  ഗ്ലെന്‍ മാക്‌സ് വെല്‍,സ്റ്റീവ് സ്മിത്ത്,ആരോണ്‍ ഫിഞ്ച്,ക്രിസ് മോറിസ് തുടങ്ങിയ സൂപ്പര്‍ താരങ്ങളെല്ലാം ഇത്തവണ ഐപിൽ  താര ലേലത്തിന്റെ ഭാഗമാകും .പുതിയ സീസണിനായുള്ള ആവേശം  വർധിക്കവേ  ഐപിഎല്ലില്‍ പങ്കെടുക്കാനുള്ള  താനെ ആഗ്രഹം ഇപ്പോൾ  വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ താരം ചേതേശ്വര്‍ പുജാര.

“തീര്‍ച്ചയായും ഐപിഎല്ലിന്റെ ഭാഗമായി ബാറ്റേന്തുവാൻ ഞാൻ അതിയായി  ആഗ്രഹിക്കുന്നുണ്ട്. ഒരു അവസരം തന്നാല്‍ നന്നായി ചെയ്യാനാകുമെന്ന ആത്മവിശ്വാസമുണ്ട്” ഒരു ടിവി ചാനലിന്  നല്‍കിയ  പ്രത്യേക അഭിമുഖത്തില്‍ പുജാര പറഞ്ഞു. നിലവില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമിനുവേണ്ടി മാത്രമാണ് പുജാര  ക്രിക്കറ്റ് കളിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വസ്ത ബാറ്സ്മാനാണ് പൂജാര .

നേരത്തെ ഐപിഎല്ലില്‍ കളിച്ചിട്ടുള്ള താരമാണ് പുജാര. 30 ഐപിൽ മത്സരങ്ങളിൽ നിന്നായി   20.53 ബാറ്റിംഗ്  ശരാശരിയില്‍ 390 റണ്‍സ്  ആണ്  അദ്ധേഹത്തിന്റെ സമ്പാദ്യം 99.74  എന്ന  സ്‌ട്രൈക്കറേറ്റിലാണ് താരം റൺസ് അടിച്ചെടുത്തത് .  2010 ഐപിൽ  സീസണിൽ  കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലൂടെയാണ് പുജാര തന്റെ  ഐപിഎല്‍ കരിയറിന് തുടക്കം കുറിച്ചത് . പിന്നീട് കോഹ്ലി നായകനായ   റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ വേണ്ടി താരം ബാറ്റിംഗ് തുടർന്നു . 2011-13വരെ ആര്‍സിബിക്കൊപ്പം തുടര്‍ന്ന പുജാര 2014ല്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് ടീമിലേക്കെത്തി . 

എന്നാൽ പിന്നീട് ഐപിൽ സീസണുകളിൽ ഒന്നും താരത്തിന് അവസരങ്ങൾ ലഭിച്ചില്ല .താരത്തെ ടീമിൽ ഉൾപ്പെടുത്തുവാൻ ഒരു ടീമും തയ്യാറായില്ല . ലേലത്തിൽ എല്ലാം താരം  Unsold ആയി മാറുകയായിരുന്നു .

അതേസമയം ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യൻ ബാറ്റിങ്ങിന്റെ നട്ടെല്ലാണ് ചേതേശ്വർ പൂജാര . 81  ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 47.74 ശരാശരിയില്‍ 6111 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതില്‍ 18 സെഞ്ച്വറിയും മൂന്ന് ഇരട്ട സെഞ്ച്വറിയും 28 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. ഈയിടെ അവസാനിച്ച ഓസ്‌ട്രേലിയക്ക് എതിരായ ടെസ്റ്റ് പരമ്പരയിലും താരം അവിശ്വസനീയ ബാറ്റിംഗ് പ്രകടനമാണ് കാഴ്ചവെച്ചത് .

Previous articleഐതിഹാസിക ടെസ്റ്റ് പരമ്പര നേടിയ ഇന്ത്യൻ ടീമിനെ വീണ്ടും അഭിനന്ദിച്ച്‌ പ്രധാനന്ത്രി
Next articleഇന്ത്യാ-ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലേക്ക് കാണികൾക്കും പ്രവേശം : പ്രധാനമന്ത്രിക്കും ഒപ്പം ക്ഷണം