ഐതിഹാസിക ടെസ്റ്റ് പരമ്പര നേടിയ ഇന്ത്യൻ ടീമിനെ വീണ്ടും അഭിനന്ദിച്ച്‌ പ്രധാനന്ത്രി

ഓസീസ് മണ്ണിൽ കരുത്തരായ ഓസ്‌ട്രേലിയക്ക് എതിരെ  പരമ്പര വിജയത്തോടെ  ചരിത്രം സൃഷ്ഠിച്ചവരാണ് രഹാനെയുടെ നേതൃത്വത്തിൽ ഇറങ്ങിയ ഇന്ത്യൻ ടീം .ക്രിക്കറ്റ് ലോകം ഇന്ത്യൻ ടെസ്റ്റ് ടീമിനെ വാനോളം പുകഴ്ത്തിയിരുന്നു .

എന്നാൽ ഇപ്പോൾ  ഓസീസ് എതിരെ ടെസ്റ്റ് പരമ്പര നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി  പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കീ ബാത്തിലാണ് പ്രധാനമന്ത്രി ടീം ഇന്ത്യയുടെ കഠിനാധ്വാനത്തെയും നിശ്ചയദാര്‍ഢ്യത്തെയും പ്രകീര്‍ത്തിച്ചത്. ഇന്ത്യയുടെ ഈ സ്വപ്‍ന തുല്യ  പ്രകടനം ഓരോ ഇന്ത്യക്കാരനും  എപ്പോഴും  പ്രചോദനമാണെന്നും മോദി പറഞ്ഞു.

ഈ മാസം ക്രിക്കറ്റ് ഗ്രൗണ്ടില്‍ നിന്ന് നമുക്ക് ഏറെ സന്തോഷം പകരുന്ന ഒരു വാർത്തയാണ് കേൾക്കുവാൻ സാധിച്ചത് . തുടക്കത്തിലെ നേരിട്ട  പ്രതിസന്ധികള്‍  എല്ലാം മറികടന്ന് ഇന്ത്യന്‍ ടീം ഓസ്ട്രേലിയയില്‍ പരമ്പര നേടിയിരിക്കുന്നു. നമ്മുടെ ടീമിന്‍റെ കഠിനാധ്വാനവും ടീം വര്‍ക്കും ശരിക്കും  നമ്മുക്ക് എന്നും ഓർമയിൽ നിൽക്കുന്ന പ്രചോദനമാണ്-പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രിയുടെ അഭിനന്ദനത്തിന് പിന്നാലെ  ബിസിസിഐ നന്ദി പറഞ്ഞു. ഇന്ത്യയുടെ ദേശീയപതാക ഉയരത്തില്‍ പാറിക്കാന്‍ ടീം ഇന്ത്യ കഴിയാവുന്നതെല്ലാം  എപ്പോഴും ചെയ്യുമെന്നും ബിസിസിഐ ട്വീറ്റിലൂടെ നന്ദിപ്രകാശനം ചെയ്ത് അറിയിച്ചു .കൂടാതെ പ്രധാനമന്ത്രിയുടെ ട്വീറ്റ് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും അജിങ്ക്യാ രഹാനെയും ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.ഓഫ്‌സ്പിന്നർ അശ്വിനും പ്രധാനമന്ത്രിയുടെ അഭിനന്ദനം പങ്ക്‌ വെച്ച് നന്ദി പ്രകടിപ്പിച്ചിട്ടുണ്ട് .

ക്യാപ്റ്റന്‍ വിരാട് കോലിയുടെയും മറ്റ് പ്രമുഖതാരങ്ങളുടെയും അഭാവത്തില്‍ പുതുമുഖങ്ങളെവെച്ചാണ് ഇന്ത്യ കരുത്തരായ ഓസീസിനെ മുട്ടുകുത്തിച്ചത് എന്നത് ഇന്ത്യയുടെ വിജയത്തിന്‍റെ തിളക്കം കൂട്ടുന്നു. 1988നുശേഷം ഗാബയില്‍ ടെസ്റ്റ് തോറ്റിട്ടില്ലെന്ന ഓസീസ് റെക്കോര്‍ഡ് പഴങ്കഥയാക്കിയാണ് ഇന്ത്യ അവസാന ടെസ്റ്റില്‍ മൂന്ന് വിക്കറ്റിന്‍റെ ഐതിഹാസിക ജയം സ്വന്തമാക്കിയത്.

Read More  ഇവന് ഇന്ത്യൻ ടീമിൽ അവസരം ലഭിക്കാത്തനത്തിന്റെ കാരണവും ഇതാണ് :രൂക്ഷ വിമർശനവുമായി ആശിഷ് നെഹ്റ

LEAVE A REPLY

Please enter your comment!
Please enter your name here