ഇന്ത്യാ-ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലേക്ക് കാണികൾക്കും പ്രവേശം : പ്രധാനമന്ത്രിക്കും ഒപ്പം ക്ഷണം

Motera Stadium in Ahmedabad

എന്ത്യൻ ക്രിക്കറ്റ് പ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഒരു പരമ്പരയാണ് എന്ത്യ : ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര .തുല്യ ശക്തികളുടെ പോരാട്ടം എന്ന് വിശേഷിപ്പിക്കുന്ന പരമ്പരയിലെ ആദ്യ 2 ടെസ്റ്റ് മത്സരങ്ങൾ ചെന്നൈ ചിദംബരം സ്റ്റേഡിയത്തിലാണ് നടക്കുന്നത് . ശേഷിക്കുന്ന പരമ്പരയിലെ 2 ടെസ്റ്റുകൾ അഹമ്മദാബാദിലെ മൊട്ടേറെ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് നടക്കുന്നത് .

കൊറോണ കാലത്തെ  നീണ്ട ഇടവേളക്ക് ശേഷം  ഇന്ത്യയിൽ നടക്കുന്ന  ആദ്യ അന്താരാഷ്ട്ര മത്സരം കൂടിയാണിത്.
മൂന്നൂം നാലും ടെസ്റ്റുകൾക്കായി അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയം ഒരുങ്ങി കഴിഞ്ഞു .പരമ്പരയിലെ ആദ്യ 2 ടെസ്റ്റുകളും നടക്കാനിരിക്കുന്ന ചെന്നൈയിലെ എം .എ  ചിദംബരം  സ്റ്റേഡിയത്തിൽ കാണികൾക്ക് പ്രവേശനമില്ലെന്നാണ്  ബിസിസിഐ തീരുമാനം. കാണികളെ പ്രവേശിപ്പിക്കുന്ന മോട്ടേറയിലെ  മത്സരങ്ങൾ കാണുവാൻ  വേണ്ടി  പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഗുജറാത്ത് ക്രിക്കറ്റ്  അസോസിയേഷൻ ക്ഷണം  നൽകി  എന്നാണ്  സൂചനകൾ .

കാണികളെ മത്സരം കാണുവാൻ അനുവദിക്കാം എന്ന  പ്രഖ്യാപനം ഇന്നലെയാണ് ബി.സി.സി.ഐ  നടത്തിയത്  കേന്ദ്ര ആരോഗ്യവകുപ്പിന്റെ  കൂടി  നിർദ്ദേശങ്ങൾ പരിഗണിച്ച്‌  കോവിഡ് മാനദണ്ഡം എല്ലാം അനുസരിച്ച് മാത്രമാണ്  പ്രവേശനം അനുവദിക്കുക.    ” ഇംഗ്ലണ്ട് എതിരായ പരമ്പരയിലെ അവസാന 2  ടെസ്റ്റുകൾക്കായി  കാണികളെ പ്രവേശിപ്പിക്കുവാൻ ബിസിസിഐ അംഗീകാരം നൽകി കഴിഞ്ഞു . താരങ്ങൾക്കും ഏറെ  ആവേശമാകുന്ന തരത്തിലേക്ക്  മത്സരങ്ങൾ മാറുമെന്നും ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ  അഭിപ്രായപ്പെട്ടു .

മൊട്ടേറെ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരങ്ങൾക്കായി സ്‌റ്റേഡിയത്തിന്റെ ആകെ സീറ്റുകളിൽ അമ്പത്  ശതമാനം  മാത്രമാണ്  കാണികൾക്ക്  കളി  കാണുവാൻ  അനുവദിക്കുക.   ഇതിനിടെ  ഈ തീരുമാനത്തിന്റെ ചുവട്‌ പിടിച്ച് രണ്ടാം ടെസ്റ്റിനായി ചിദംബരം സ്റ്റേഡിയത്തിൽ പകുതി കാണികളെ കയറ്റാനാകുമോ എന്ന ചർച്ചയും പുരോഗമിക്കുന്നുണ്ട് .

See also  7 കളികളിൽ നിന്ന് നേടിയത് 131 റൺസ്, ബോളിങിലും മോശം. പൂർണ പരാജയമായി ഹർദിക് പാണ്ഡ്യ.
Scroll to Top