ധോണി പോയാൽ ചെന്നൈ തോൽവിയാവും, പ്ലേയോഫ് പോലും കാണില്ല. സാഹചര്യം വിവരിച്ച് മുൻ ഇന്ത്യൻ താരം.

ipl 2023 csk vs mi

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സ് കിരീടം നേടുന്നതിൽ പ്രധാന കാരണം മഹേന്ദ്ര സിംഗ് ധോണിയുടെ നായകത്വമാണ് എന്ന പ്രസ്താവനയുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം വസീം ജാഫർ. ഒരു നായകൻ എന്ന നിലയിൽ ഏറ്റവും കൗശലപരമായി മാർഗനിർദേശങ്ങൾ നൽകാൻ മഹേന്ദ്ര സിംഗ് ധോണിക്ക് സാധിക്കുന്നുണ്ട് എന്നാണ് ജാഫർ പറയുന്നത്. ധോണി ഇല്ലാത്ത സാഹചര്യത്തിൽ ചെന്നൈ സൂപ്പർ കിങ്സിന് പ്ലേയോഫ് പോലും അസാധ്യമാണ് എന്നും ജാഫർ പറയുകയുണ്ടായി.

2023 ജൂലൈ 7ന് തന്റെ 42ആം പിറന്നാൾ ആഘോഷിക്കുകയാണ് മഹേന്ദ്ര സിംഗ് ധോണി. ഈ സാഹചര്യത്തിലാണ് വസീം ജാഫറിന്റെ ഈ വെളിപ്പെടുത്തൽ. ഇതുവരെ ഇന്ത്യൻ പ്രീമിയർ ലീഗിൽ ധോണിയുടെ നേതൃത്വത്തിൽ അഞ്ചു തവണയാണ് ചെന്നൈ സൂപ്പർ കിംഗ്സ് കിരീടം ചൂടിയിട്ടുള്ളത്. ഇതിനൊക്കെയും പ്രധാനപ്പെട്ട കാരണം ധോണിയുടെ നായകത്വം തന്നെയാണ് എന്നാണ് വസീം ജാഫർ സൂചിപ്പിക്കുന്നത്.

“ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഓരോ വിജയവും ധോണിയുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. മഹേന്ദ്ര സിംഗ് ധോണിയെ ചെന്നൈ സൂപ്പർ കിംഗ്സ് ടീമിൽ നിന്ന് ഒഴിവാക്കിയാൽ ആ ടീം പഴയ സിഎസ്കെ ആയി തുടരുമെന്ന് ഞാൻ കരുതുന്നില്ല. ഇത്തരമൊരു ടീമിനെ ഒത്തൊരുമിപ്പിച്ച് ഇന്ത്യൻ പ്രീമിയർ ലീഗ് പോലെ ഒരു വലിയ ടൂർണമെന്റിന്റെ ട്രോഫി നേടിക്കൊടുക്കാൻ മഹേന്ദ്ര സിംഗ് ധോണിക്ക് മാത്രമേ കഴിയൂ എന്നാണ് ഞാൻ വിശ്വസിക്കുന്നത്.”- വസീം ജാഫർ പറയുന്നു. 2023 ഇന്ത്യൻ പ്രീമിയർ ലീഗിലെ ചെന്നൈ സൂപ്പർ കിംഗ്സിന്റെ വിജയത്തെ നോക്കി കണ്ടുകൊണ്ടാണ് വസീം ജാഫർ സംസാരിക്കുന്നത്.

Read Also -  2025 ലേലത്തിൽ ബാംഗ്ലൂർ ലക്ഷ്യം വയ്ക്കുന്ന കീപ്പർമാർ. ജിതേഷ് ശർമ അടക്കം 3 പേർ.
dhoni keeping ipl 2023 e1682099644485

‘2023ലെ ഐപിഎല്ലിൽ അവർക്ക് വളരെ പരിമിതമായ വിഭവങ്ങളാണ് ഉണ്ടായിരുന്നത്. പ്രത്യേകിച്ചും ചെന്നൈയുടെ ബോളിംഗ് വളരെ ദുർബലമായിരുന്നു. തുഷാർ ദേശ്പാണ്ഡെ ആയിരുന്നു അവരുടെ നിരയിലുള്ള ഒരു ബോളർ. എന്നാൽ തുഷാർ ഇതിനുമുമ്പ് ഐപിഎല്ലിൽ മികവ് പുലർത്തിയിരുന്നില്ല. ഒപ്പം മതിഷാ പതിരാനാ ടീമിലെത്തിയെങ്കിലും അയാൾ പുതുമുഖമായിരുന്നു. ടൂർണ്ണമെന്റ് പകുതിയിൽ എത്തിയപ്പോഴും ദീപക് ചാഹറിന് പരുക്ക് തന്നെയായിരുന്നു. മഹേഷ് തീക്ഷണയും ഐപിഎല്ലിലെ ഏറ്റവും മികച്ച പേരുകളിൽ ഒന്നല്ല. മൊയിൻ അലി വേണ്ടവിധത്തിൽ പന്തറിഞ്ഞുവെന്ന് എനിക്ക് തോന്നുന്നില്ല. ജഡേജ മാത്രമായിരുന്നു ടീമിൽ എടുത്തു പറയാനായി മികച്ച ബോളറായി ഉണ്ടായിരുന്നത്. “- വസീം ജാഫർ കൂട്ടിച്ചേർക്കുന്നു.

“ഇത്തരമൊരു ബോളിങ് നിരയെ അണിനിരത്തി ഇന്ത്യൻ പ്രീമിയർ ലീഗ് വിജയിക്കുക എന്നത് മഹേന്ദ്ര സിംഗ് ധോണിക്ക് മാത്രം സാധിക്കുന്ന കാര്യമാണ്. തന്റെ പക്കലുള്ള വിഭവങ്ങൾ എത്ര മികച്ച രീതിയിൽ ഉപയോഗിക്കാൻ സാധിക്കും എന്ന് ധോണിക്ക് നന്നായി അറിയാം. ചെന്നൈയുടെ ഏറ്റവും വലിയ വിജയം അങ്ങനെ ഒരാൾ ടീമിലുണ്ട് എന്നതാണ്. മഹേന്ദ്ര സിംഗ് ധോണി ചെന്നൈ സൂപ്പർ കിംഗ്സ് വിട്ടുപോവുകയാണെങ്കിൽ ചെന്നൈ അടുത്ത പ്ലേയോഫിലെത്താൻ തന്നെ വളരെയധികം ബുദ്ധിമുട്ടും.”- വസീം ജാഫർ പറഞ്ഞുവയ്ക്കുന്നു.

Scroll to Top