ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ എല്ലാം മുഴുവൻ ശ്രദ്ധ ഇപ്പോൾ കിവീസും അഫ്‌ഘാനും തമ്മിലുള്ള ഇന്നത്തെ വളരെ നിർണായക മത്സരത്തിലേക്ക് മാത്രമാണ്. നിലവിൽ ഇന്ത്യൻ ടീമിന്റെ എല്ലാ സെമി ഫൈനൽ പ്രതീക്ഷകളും അഫ്‌ഘാൻ ടീം പ്രകടനത്തെ മാത്രം ആശ്രയിച്ചാണ്. പാകിസ്ഥാൻ 4 തുടർ ജയങ്ങളുമായി രണ്ടാം ഗ്രൂപ്പിൽ നിന്നും സെമി ഫൈനലിലേക്ക് കടന്നപ്പോൾ ഇന്ത്യ, ന്യൂസിലാൻഡ്, അഫ്‌ഘാനിസ്ഥാൻ ടീമുകൾക്ക് എല്ലാം ഇന്നത്തെ മത്സരം പ്രധാനമാണ്. ഇന്നത്തെ കളിയിൽ ജയം അഫ്‌ഘാൻ ഒപ്പം നിന്നാൽ ഇന്ത്യക്ക് നാളെ നമീബിയക്ക് എതിരെ ജയം നേടിയാൽ സെമി ഫൈനലിലേക്ക് പ്രവേശനം നേടാം.
എന്നാൽ ഇന്നത്തെ മത്സരത്തിൽ ജയം കരസ്ഥമാക്കുന്നത് ന്യൂസിലാൻഡ് ടീമാണ് എങ്കിൽ ഇന്ത്യയെ പിന്തള്ളി 8 പോയിന്റ് നേടിയ കിവീസ് ടീം സെമിഫൈനലിലേക്ക് എത്തും. ഇന്നത്തെ മത്സരത്തിൽ എല്ലാ ആനുകൂല്യവും ന്യൂസിലാൻഡ് ടീമിനാണ് എങ്കിലും അഫ്‌ഘാനിസ്ഥാന്റെ പ്രകടനം ഇന്ത്യൻ ആരാധകർക്കും പ്രതീക്ഷകൾ നൽകുന്നുണ്ട്. അതേസമയം ഇന്നത്തെ കളിക്ക് മുൻപായി വ്യത്യസ്തമായ ഒരു അഭിപ്രായം പങ്കിടുകയാണ് മുൻ പാക് ഫാസ്റ്റ് ബൗളർ ഷോയിബ് അക്തർ”.എല്ലാ അർഥത്തിലും ഇന്നത്തെ മത്സരത്തിൽ കിവീസ് ടീം തന്നെയാണ് മുൻപിലേക്ക് എത്തുക. എന്നാൽ ഇന്ന് കിവീസ് ടീം അഫ്‌ഘാനിസ്ഥാനോട് തോറ്റാൽ എല്ലാ ചോദ്യവും ഉയരുക ഇന്ത്യൻ ക്രിക്കറ്റ് ടീമിന് എതിരെയാകും. അവരാകും ഈ ഒരു തോൽവി സംഭവിച്ചാൽ ഉത്തരങ്ങൾ എല്ലാം നൽകേണ്ടി വരിക “അക്തർ മുന്നറിയിപ്പ് നൽകി.
അതേസമയം നേരത്തെ ഇന്ത്യൻ ടീം അഫ്‌ഘാൻ എതിരെ ജയിച്ചപ്പോൾ ചില പാക് ആരാധകർ ഒത്തുകളി ആരോപണം സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ആവേശപൂർവ്വം ഉഴർത്തിയിരിന്നു. ഇത് ചൂണ്ടികാട്ടിയാണ് അക്തർ അഭിപ്രായം. “കിവീസ് ടീം എങ്ങാനും തോറ്റാൽ എല്ലാ ചോദ്യവും ഉയരുക ഇന്ത്യൻ ക്രിക്കറ്റിന് നേരെയാകും . ഞാൻ ഒരിക്കലും അത് ആഗ്രഹിക്കുന്നില്ല. പക്ഷേ അങ്ങനെ എല്ലാം സംഭവിച്ചാൽ അത് അടുത്ത സംസാരവിഷയമായി മാറാനാണ് ഏറെ സാധ്യതകൾ “അക്തർ നിരീക്ഷിച്ചു