വീണ്ടും വിരമിച്ചില്ലേ:നയം വ്യക്തമാക്കി ക്രിസ് ഗെയ്ൽ

IMG 20211107 134017 scaled

ക്രിക്കറ്റ്‌ ആരാധകരെ എല്ലാം കഴിഞ്ഞ ദിവസം ഏറ്റവും അധികം ഞെട്ടിച്ചത് വെസ്റ്റ് ഇൻഡീസസും ഓസ്ട്രേലിയയും തമ്മിൽ നടന്ന നിർണായക സൂപ്പർ 12 റൗണ്ട് മത്സരമാണ്. മത്സരത്തിൽ ജയം കരസ്ഥമാക്കിയ ഓസ്ട്രേലിയൻ ടീം സെമി ഫൈനലിലേക്ക് യോഗ്യത നേടിയെങ്കിൽ പോലും വൈകാരികമായ ഏതാനും ചില കാഴ്ചകൾക്ക്‌ കൂടി ഇന്നലത്തെ ഈ മത്സരം സാക്ഷിയായി. ഇന്നലെ വെസ്റ്റ് ഇൻഡീസ് ഇതിഹാസ താരങ്ങളായ ഡ്വയൻ ബ്രാവോയുടെയും ക്രിസ് ഗെയ്ൽ എന്നിവരുടെയും അവസാനത്തെ അന്താരാഷ്ട്ര മത്സരമായിരുന്നു. ഇന്നലെ ഓസ്ട്രേലിയൻ താരങ്ങളിൽ നിന്നും വെസ്റ്റ് ഇൻഡീസ് സഹതാരങ്ങളിൽ നിന്നും ആദരവ് നേടിയ ഇരുവരും തന്നെ ക്രിക്കറ്റ്‌ കരിയറിൽ തങ്ങൾക്ക് ലഭിച്ച എല്ലാ സപ്പോർട്ടിനും ഒപ്പം മികച്ച ഏറെ ഓർമ്മകൾക്കും നന്ദി അറിയിച്ചു. തന്റെ അന്താരാഷ്ട്ര വിരമിക്കൽ ബ്രാവോ മുൻപ് പ്രഖ്യാപിച്ചിരുന്നു എങ്കിലും ക്രിസ് ഗെയ്ൽ ഇതുവരെ തന്റെ വിരമിക്കൽ പ്രഖ്യാപനം നടത്തിയിരുന്നില്ല. എന്നാൽ ഇപ്പോൾ നയം വിശദമാക്കുകയാണ് സീനിയർ താരം.

താൻ ഇതുവരെ അന്താരാഷ്ട്ര ക്രിക്കറ്റ്‌ കരിയറിന് അന്ത്യം കുറിച്ചിട്ടില്ലെന്നും പറഞ്ഞ ഗെയ്ൽ തന്റെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നുള്ള വിരമിക്കലിനെ കുറിച്ചും മനസ്സുതുറന്നു. തന്റെ സ്വന്തം ജന്മനാടായ ജമൈക്കയില്‍ തന്റെ ഒരു അന്താരാഷ്ട്ര വിടവാങ്ങല്‍ മത്സരമാണ് കളിക്കാൻ ആഗ്രഹിക്കുന്നതെന്നും കൂടി തുറന്നുപറഞ്ഞ ഗെയ്ൽ അതോടെ എല്ലാം തന്നെ അവസാനമാകുമെന്ന് വ്യക്തമാക്കി

Read Also -  "ലോകകപ്പിൽ സൂര്യ മൂന്നാം നമ്പറിൽ ഇറങ്ങണം, കോഹ്ലി നാലാമതും". ബ്രയാൻ ലാറ പറയുന്നു.
20211106 192226

“ഇപ്പോൾ വെസ്റ്റ് ഇൻഡീസ് ടീമിലേക്ക് അനേകം കഴിവുള്ള കൂടി താരങ്ങൾ എത്തുന്നുണ്ട് അവർ വിൻഡീസ് ടീം പ്രതാപം ഉയർത്തുമെന്നാണ്‌ ഞാൻ വിശ്വസിക്കുന്നത്. എന്റെ അവസാന ലോകകപ്പ് ആസ്വദിക്കാനാണ് ഞാൻ ആഗ്രഹിച്ചത്. എന്റെ കരിയറിലെ തന്നെ ഏറ്റവും മോശം ലോകക്കപ്പായിരുന്നു ഇത്. എന്നാൽ ഞാൻ നിരാശനല്ല. എന്റെ അച്ഛൻ ലോകകപ്പ് മത്സരങ്ങൾ തുടക്കം കുറിച്ച നിമിഷം മുതൽ വീട്ടിൽ തന്നെ രോഗബാധിതനായിട്ടുണ്ട്.അദ്ദേഹത്തിനും ഒപ്പം സമയം ചിലവഴിക്കണം. കൂടാതെ ടി :10 വരുന്നുണ്ട്. പിന്നാലെ ക്രിസ്തുമസ് ആഘോഷങ്ങൾ. നോക്കാം എന്താകും നടക്കുക എന്നതിൽ “ഗെയ്ൽ നയം വിശദമാക്കി

Scroll to Top