കപ്പ് നോക്കിയാണോ വിലയിരുത്തുന്നത് :രൂക്ഷ വിമർശനവുമായി രവി ശാസ്ത്രി

ഇന്ത്യൻ ക്രിക്കറ്റിൽ വളരെ അധികം വിവാദങ്ങൾ സൃഷ്ടിച്ചാണ് വിരാട് കോഹ്ലി മൂന്ന് ഫോർമാറ്റിലെയും നായകന്റെ റോൾ ഒഴിഞ്ഞത്.ടി :20 ലോകകപ്പിന് ശേഷം ടി :20 ക്യാപ്റ്റൻ സ്ഥാനം സ്വയം ഒഴിഞ്ഞ വിരാട് കോഹ്ലിക്ക് ഏകദിന നായകന്റെ കുപ്പായം സെലക്ഷൻ കമ്മിറ്റി തീരുമാനം കാരണം ഒഴിയേണ്ടിവന്നു. രോഹിത് ശർമ്മ ഏകദിന നായകനായി എത്തിയ സാഹചര്യത്തിനും ഒപ്പം കോഹ്ലിയും ബിസിസിഐ പ്രസിഡന്റും ഇക്കാര്യത്തിൽ നടത്തിയ പരാമർശം സൃഷ്ടിച്ചു.

എന്നാൽ ഐസിസി കിരീടങ്ങൾ ഒന്നും നേടാൻ കഴിയാതെ വന്നതാണ് വിരാട് കോഹ്ലിക്ക് ക്യാപ്റ്റൻ സ്ഥാനം നഷ്ടമാകാനുള്ള പ്രധാന കാരണമെന്നും മുൻ താരങ്ങൾ അടക്കം അഭിപ്രായപെടുന്നുണ്ട്. ഈ വിഷയത്തിൽ വ്യത്യസ്ത അഭിപ്രായവും കോഹ്ലിക്കും സപ്പോർട്ടും നൽകുകയാണ് മുൻ ഇന്ത്യൻ ഹെഡ് കോച്ചായ രവി ശാസ്ത്രി. ഒരിക്കലും കിരീടങ്ങൾ അല്ല നായകന്റെ മികവിനുള്ള അളവുകോൽ എന്നും ശാസ്ത്രി നിരീക്ഷിക്കുന്നു.

“ഒരിക്കലും ഐസിസി കിരീടങ്ങൾ അല്ല ഒരു നായകന്റെ മികവിനായുള്ളതായ അടിസ്ഥാനം. കൂടാതെ ഐസിസിയുടെ കിരീടങ്ങൾ നേടിയില്ല എന്ന് കരുതി ഒരു താരവും മോശമായി മാറുന്നില്ല.ഇന്നും ഇന്ത്യൻ ക്രിക്കറ്റിലെ പല താരങ്ങളും ലോകകപ്പ് നേടിയിട്ടില്ല. അതിന് അർഥം അവർ മോശം കളിക്കാർ എന്നല്ല. മുൻ താരങ്ങളായ ഗാംഗുലി, ലക്ഷ്മൺ രാഹുൽ ദ്രാവിഡ് എന്നിവർക്ക് ഐസിസി കിരീടങ്ങൾ നേടാൻ കഴിഞ്ഞിട്ടില്ല.

എങ്കിലും അവർ ഇതിഹാസ താരങ്ങൾ തന്നെയാണ്.ലോകകപ്പ് നേടിയ ഇന്ത്യൻ നായകന്മാർ കപിൽ ദേവ്, ധോണി എന്നിവർ മാത്രമാണ്.തന്റെ ആദ്യത്തെ ഐസിസി കിരീടം സ്വന്തമാക്കാനായി സച്ചിന് പോലും ആറ് ലോകകപ്പ് വരെ കളിക്കേണ്ടി വന്നത് നാം മറക്കരുത് “ശാസ്ത്രി അഭിപ്രായം വിശദമാക്കി.

” ഒരിക്കലും നിങ്ങൾ കിരീടം നേടിയോ എന്നുള്ള കാര്യം നോക്കിയല്ല ഒരു താരത്തെയൊ നായകനെയൊ നമ്മൾ തീരുമാനിക്കേണ്ടത്. പകരം അവർ ടീമിന് നൽകുന്ന എഫോർട്ട് എല്ലാ കളികളിലും എങ്ങനെ കളിക്കുന്നു അതൊക്കെയാണ് അടിസ്ഥാനമാക്കേണ്ടത്.തന്റെ ടെസ്റ്റ്‌ ക്യാപ്റ്റൻസിയിൽ 50 ജയങ്ങൾ എന്നുള്ള നേട്ടം കോഹ്ലിക്ക് അനായാസം നേടാൻ കഴിഞ്ഞേനെ. എനിക്ക് ഉറപ്പായിരുന്നു കോഹ്ലിക്ക് രണ്ട് വർഷ കാലം കൂടി ടെസ്റ്റ്‌ നായകനായി തുടരുവാൻ കഴിയുമെന്നത് ” ശാസ്ത്രി വാചാലനായി.

Previous articleനായകനായി രോഹിത് ശര്‍മ്മ തിരിച്ചെത്തുന്നു. ഈ താരത്തെ പുറത്താക്കുന്നു
Next articleആദ്യ ബോളിൽ സിക്സ് അടിക്കാമെന്ന് ശപഥമുണ്ടോ : കളിയാക്കി മുൻ പാക് താരം