ആദ്യ ബോളിൽ സിക്സ് അടിക്കാമെന്ന് ശപഥമുണ്ടോ : കളിയാക്കി മുൻ പാക് താരം

സൗത്താഫ്രിക്കക്ക്‌ എതിരായ ഏകദിന, ടെസ്റ്റ്‌ പരമ്പരകളിലെ ഇന്ത്യൻ ടീം തോൽവി എല്ലാ ആരാധകരെയും വളരെ അധികം നിരാശരാക്കി. നിർണായക ടെസ്റ്റ്‌ പരമ്പര 2-1ന് കൈവിട്ട ഇന്ത്യൻ ടീമിനി കനത്ത തിരിച്ചടി നൽകിയാണ് 3-0ന് വൈറ്റ് വാഷ് നേട്ടം സൗത്താഫ്രിക്ക ഏകദിന പരമ്പരയിൽ നേടിയത്. എല്ലാ അർഥത്തിലും ഇന്ത്യൻ ബാറ്റിംഗ് നിര സൗത്താഫ്രിക്കൻ പര്യടനത്തിൽ പൂർണ്ണ നിരാശ സമ്മാനിച്ചപ്പോൾ റിഷാബ് പന്ത് മൂന്നാം ടെസ്റ്റിൽ സെഞ്ച്വറിയും രണ്ടാം ഏകദിനത്തിൽ വെടിക്കെട്ട് ഫിഫ്റ്റിയും നേടിയിരുന്നു. എന്നാൽ മൂന്നാം ഏകദിനത്തിൽ മോശം ഷോട്ട് കളിച്ചാണ് താരം പുറത്തായത്.

നേരിട്ട ആദ്യത്തെ ബോളിൽ തന്നെ റിഷാബ് പന്ത് ക്രീസിൽ നിന്നും ചാടിയിറങ്ങി വളരെ അനാവശ്യ ഷോട്ട് കളിച്ചാണ് തന്റെ വിക്കറ്റ് നഷ്ടമാക്കിയത്. റൺചേസിൽ ഇന്ത്യ നാലുറൺസ് അകലെ വീണപ്പോൾ ശ്രദ്ധേയമായി മാറിയത് റിഷാബ് പന്തിന്‍റെ പുറത്താകലാണ്. താരത്തിന്റെ ഈ അറ്റാക്കിങ് ശൈലിയിലേ പിഴവുകൾ ചൂണ്ടികാണിക്കുകയാണ് മുൻ പാക് താരം സൽമാൻ ബട്ട്.

“റിഷാബ് പന്തിനെ നോക്കൂ നിങ്ങൾ അദ്ദേഹം എന്ത് കഴിവുള്ള ഒരു ഇന്ത്യൻ ബാറ്റ്‌സ്മാനാണ്. എന്നാൽ മൂന്നാമത്തെ ഏകദിനത്തിൽ അദ്ദേഹം പുറത്തായ രീതി നോക്കൂ.അദ്ദേഹം വിക്കറ്റ് ആദ്യത്തെ ബോളിൽ തന്നെ നഷ്ടമാക്കിയ രീതി ഒരിക്കലും അംഗീകരിക്കാനായി നമുക്ക് സാധിക്കില്ല. കൂടാതെ റിഷാബ് പന്ത് ഇനിയും കരിയറിൽ പാഠങ്ങൾ ഒന്നും പഠിച്ചിട്ടില്ല എന്നതിനുള്ള ഒരു ബെസ്റ്റ് ഉദാഹരണം കൂടിയാണ് ഇത്.താരം ക്രീസിൽ എത്തി അൽപ്പം സമയം എടുത്ത ശേഷമാണ് ഇത്തരം ഒരു ഷോട്ട് കളിച്ചത് എങ്കിൽ സമ്മതിക്കാം.ഒരുപക്ഷെ പന്ത് 20-25 റൺസ്‌ എങ്കിലും മത്സരത്തിൽ നേടിയിരുന്നുവെങ്കിൽ ഇന്ത്യൻ ടീം വേഗം കളി ജയിച്ചേനെ ” സൽമാൻ ബട്ട് തന്റെ അഭിപ്രായം വിശദമാക്കി.

“ക്രീസിലേക്ക് എത്തിയാൽ ഉടനെ തന്നെ വമ്പൻ ഷോട്ടുകൾ കളിക്കണമെന്ന് എന്തിനാണ് റിഷാബ് പന്ത് ഇങ്ങനെ വാശിപിടിക്കുന്നത്. എനിക്ക് അറിയില്ല ടീമിലെ ആരേലും അദ്ദേഹത്തോടെ അങ്ങനെ പറയുന്നുണ്ടോ എന്നത്. മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് മത്സരം ജയിക്കാമായിരുന്നു. റിഷാബ് പന്ത് സാഹചര്യം മനസ്സിലാക്കിയാണ് അവിടെ കളിച്ചിരുന്നതെങ്കിൽ ജയം ഉറപ്പായേനെ.” ബട്ട് വിമർശിച്ചു