ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യന്‍ ഓപ്പണര്‍ കെല്‍ രാഹുലിനു വന്‍ മുന്നേറ്റം. ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ 18 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 31ാം റാങ്കില്‍ എത്തി. സെഞ്ചൂറിയനില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 123 റണ്‍സാണ് താരം നേടിയത്. ബോളര്‍മാരുടെ റാങ്കിങ്ങില്‍ ജസ്പ്രീത് ബൂംറ ആദ്യ പത്തിലെത്തിയപ്പോള്‍ കാഗിസോ റബാഡ ഒരു സ്ഥാനം മെച്ചപ്പെടുത്തി.
ആദ്യ ടെസ്റ്റില്‍ 5 വിക്കറ്റ് നേടിയ മുഹമ്മദ് ഷാമി രണ്ട് സ്ഥാനങ്ങള്‍ മുന്നേറി 17ാം സ്ഥാനത്ത് എത്തി. എട്ട് വിക്കറ്റ് വീഴ്ത്തിയ ലുങ്കി എന്‍ഗിഡി 16 സ്ഥാനങ്ങള്‍ മുന്നേറി 30ാം സ്ഥാനത്താണ്. ബോളര്‍മാരില്‍ ഓസ്ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സാണ് ഒന്നാമത്. ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ രവിചന്ദ്ര അശ്വിനാണ് രണ്ടാമത്.
ഓള്‍റൗണ്ടര്‍ റാങ്കിങ്ങിലും അശ്വിന്‍ തന്നെയാണ് രണ്ടാമത്. മൂന്നാം റാങ്കിങ്ങില്‍ ജഡേജ തുടരുമ്പോള്‍ ഒന്നാം സ്ഥാനം ജേസണ്‍ ഹൊള്‍ഡറിനാണ്. ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ആദ്യ പത്തില്‍ രണ്ട് ഇന്ത്യന്‍ താരങ്ങളാണ് ഉള്ളത്.
രോഹിത് ശര്‍മ്മ അഞ്ചാമതും വീരാട് കോഹ്ലി ഒന്‍പതാമതുമാണ്. ഒന്നാം സ്ഥാനം ഓസ്ട്രേലിയന്‍ താരം മാര്‍നസ് ലാംമ്പുഷെയ്നാണ്. ജോ റൂട്ട്, കെയിന്‍ വില്യംസണ്‍, സ്റ്റീവന്‍ സ്മിത്ത്, എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. വീരാട് കോഹ്ലിയെ പിന്തള്ളി ബാബര്‍ അസം, കരുണരത്ന എന്നിവര്‍ മുകളിലേക്ക് കയറി.റിഷഭ് പന്ത് (16), ചേതേശ്വര്‍ പൂജാര (22), അജിന്‍ക്യ രഹാനെ (25) എന്നിങ്ങനെയാണ് മറ്റു ഇന്ത്യന്‍ താരങ്ങളുടെ റാങ്കുകള്‍