അവന്റെ ഒരു ബൗൺസർ :വീണ്ടും സിക്സറടിച്ച് ബുംറ

അന്താരാഷ്ട്ര ക്രിക്കറ്റിലെ നമ്പർ വൺ ബൗളർമാരിലൊരാളാണ് ജസ്‌പ്രീത് ബുംറ. മൂന്ന് ഫോർമാറ്റിലും ടീം ഇന്ത്യക്കായി മികച്ച പ്രകടനം പുറത്തെടുക്കുന്ന താരം കഴിഞ്ഞ രണ്ട് വർഷങ്ങളിലായി തന്റെ ബാറ്റിങ് കൂടുതൽ മെച്ചപ്പെടുത്തുന്ന തിരക്കിലാണ്. പലപ്പോഴും ബാറ്റിങ് പരിശീലനവും ഏറെ നേരം നടത്തുന്ന ബുംറ രണ്ടാം ഇന്നിംഗ്സില്‍ 7 റണ്‍സാണ് നേടിയത്.

ആദ്യത്തെ ഇന്നിംഗ്സിലും ജസ്പ്രീത് ബൂംറ സിക്സ് നേടിയിരുന്നു. റബാഡക്ക്‌ എതിരെ രണ്ടാം ഇന്നിങ്സിലെ അൻപത്തിയഞ്ചാം ഓവറിൽ ബൗൺസറിലാണ് ബുംറ മനോഹര സിക്സ് പായിച്ചത്. അതിവേഗ ബൗൺസറിൽ ബുംറ മനോഹര പുൾ ഷോട്ട് കളിച്ചത് ഇന്ത്യൻ ക്യാംപിലും ഏറെ ആവേശം നിറച്ചു. ബുംറയുടെ ഷോട്ടിന് പിന്നാലെ താരത്തിന് കയ്യടികൾ ഇന്ത്യൻ ഡ്രസിങ് റൂമിലിരുന്ന് നൽക്കുന്ന വിരാട് കോഹ്ലിയെ കാണാൻ സാധിച്ചു.

JAsprit Bumra and Marco Jansen

ഈ സിക്സോടെ സൗത്താഫ്രിക്കൻ മണ്ണിൽ ടെസ്റ്റിൽ 2 സിക്സ് നേടുന്ന ആദ്യ പത്താം നമ്പർ ബാറ്റ്‌സ്മാനായി മാറി. ഈ സിക്സിന്‍റെ മുൻപത്തെ ഓവറിലാണ് ബുംറ:ജാനിസൻ തർക്കം നടന്നതും. തുടർച്ചയായി ബൗൺസറുകൾ എറിഞ്ഞ പേസറുമായി ബുംറ തർക്കത്തിലായി എങ്കിലും അമ്പയർമാർ ഇടപെട്ടാണ്‌ രംഗം ശാന്തമാക്കിയത്.