ഐസിസി ടി20 റാങ്കിങ്ങ്. കോഹ്ലിയും രാഹുലും മാറ്റമില്ലാതെ തുടരുന്നു. ചഹലിനു മുന്നേറ്റം.

പുതുക്കിയ ഐസിസി റാങ്കിങ്ങില്‍ ഇന്ത്യന്‍ താരങ്ങളായ വീരാട് കോഹ്ലിയും, കെല്‍ രാഹുലും അഞ്ചും ആറും സ്ഥാനങ്ങളില്‍ തുടരുന്നു. ബാറ്റിംഗ് റാങ്കിങ്ങില്‍ ആദ്യ പത്ത് സ്ഥാനങ്ങളില്‍ മാറ്റമില്ലാ. അതേ സമയം ശ്രീലങ്കന്‍ പരമ്പരയില്‍ ഇല്ലാത്ത രോഹിത് ശര്‍മ്മയുടെ ഒരു സ്ഥാനം നഷ്ടമായി 14ാമതായി. നിലവില്‍ ശ്രീലങ്കയില്‍ കളിക്കുന്ന ഇന്ത്യന്‍ ടീമിന്‍റെ ക്യാപ്റ്റനായ ധവാന്‍ 29ാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ആദ്യ മത്സരത്തില്‍ 38 പന്തില്‍ നിന്നും 46 റണ്ണാണ് ധവാന്‍ നേടിയത്.

ശ്രീലങ്കന്‍ പരമ്പരയില്‍ അരങ്ങേറ്റം കുറിച്ച സൂര്യകുമാര്‍ യാദവ് 497 റേറ്റിങ്ങ് പോയിന്‍റുമായി 42ാ മതാണ്. ടി20 ബാറ്റിംഗ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം ഇംഗ്ലണ്ടിന്‍റെ ഡേവിഡ് മലാനാണ്. ബാബര്‍ അസം രണ്ടാമതും ആരോണ്‍ ഫിഞ്ച് മൂന്നാമതുമാണ്.

ടി20 ബോളിംഗ് റാങ്കിങ്ങില്‍ ആദ്യ പത്തില്‍ ഇന്ത്യന്‍ താരങ്ങളാരും ഇല്ലാ. പരിക്കില്‍ നിന്നും തിരിച്ചെത്തി തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവച്ച ഭുവനേശ്വര്‍ കുമാര്‍ പതിനാറാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ആദ്യ മത്സരത്തില്‍ 22 റണ്‍സ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയിരുന്നു. ചഹല്‍ 10 സ്ഥാനം ഉയര്‍ന്നു 21 ലെത്തി. 17ാം സ്ഥാനനത്തുള്ള വാഷിങ്ങ്ടണ്‍ സുന്ദറാണ് മുന്നിലുള്ള മറ്റൊരു ഇന്ത്യന്‍ ബൗളര്‍. അതേ സമയം തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവച്ച ഹസരങ്ക ബോളിംഗ് റാങ്കിങ്ങില്‍ റാഷീദ് ഖാനെ പിന്തള്ളി രണ്ടാം സ്ഥാനത്ത് എത്തി. സൗത്താഫ്രിക്കയുടെ ടബറിസ് ഷംസിയാണ് ഒന്നാമത്.

അഫ്ഗാനിസ്ഥാന്‍റെ മുഹമദ്ദ് നബിയാണ് ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാമത്. ബംഗ്ലാദേശിന്‍റെ ഷാക്കീബ് അല്‍ ഹസ്സനാണ് രണ്ടാമത്. ടീം റാങ്കിങ്ങില്‍ 278 പോയിന്‍റുമായി ഇംഗ്ലണ്ടാണ് ഒന്നാമത്. 273 പോയിന്‍റുമായി ഇന്ത്യ രണ്ടാമത് തുടരുന്നു.