റാങ്കിങ്ങിൽ വമ്പന്‍ മുന്നേറ്റവുമായി ഷാക്കിബ് : ടോപ് ഫൈവിൽ ഇന്ത്യന്‍ താരം കോഹ്ലി മാത്രം

ക്രിക്കറ്റ് ലോകം ഐസിസി ടി :20 ലോകകപ്പ് ആവേശത്തിലാണ്. ഏറെ ആകാംക്ഷയും സസ്‌പെൻസും നിറക്കുന്ന ടൂർണമെന്റിൽ ആരാകും കിരീടം നേടുക എന്നുള്ള ചോദ്യവും വളരെ അധികം സജീവമാകുമ്പോൾ ഐസിസി പ്രഖ്യാപിച്ച പുതിയ ടി :20 റാങ്കിങ്ങിൽ വൻ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ബംഗ്ലാദേശ് ആൾറൗണ്ടർ ഷാക്കിബ് ആൾ ഹസൻ.പുതുക്കിയ ടി :20റാങ്കിങ് പ്രകാരം ആൾറൗണ്ടർമാരുടെ പട്ടികയിൽ ഒന്നാമത് എത്തിയ ഷാക്കിബ് ഈ ടി :20 ലോകകപ്പിൽ ബാറ്റ് കൊണ്ടും ബൗൾ കൊണ്ടും ബംഗ്ലാദേശ് ടീമിന്റെ കരുത്ത് ആയി മാറുകയാണ്. കൂടാതെ ഏകദിന ആൾറൗണ്ടർമാരുടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനം മുൻപ് നേടിയ ഷാക്കിബ് മൂന്ന് ഫോർമാറ്റിലും നിലവിൽ ടോപ് ഫൈവ് റാങ്കിങ് നേടി കഴിഞ്ഞു. ഷാക്കിബ് ടെസ്റ്റ്‌ ആൾറൗണ്ടർമാരുടെ റാങ്കിങ്ങിൽ നാലാം സ്ഥാനത്താണ്.

ഇത്തവണ ലോകകപ്പിലെ യോഗ്യത റൗണ്ട് മത്സരങ്ങളിൽ ബംഗ്ലാദേശ് ടീമിന് ജയം പല മത്സരങ്ങളിലും നേടി കൊടുത്ത താരം 20 പോയിന്റ് നേടിയാണ് ഇപ്പോൾ അഫ്ഗാൻ താരം മുഹമ്മദ് നബിയെ മറികടന്നത്.295 പോയിന്റ് ഷാക്കിബ് സ്വന്തമാക്കിയപ്പോൾ 275 പോയിന്റുകൾ മാത്രമാണ് മുഹമ്മദ്‌ നബിക്കുള്ളത്. റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തുള്ള ഓസ്ട്രേലിയൻ താരം ഗ്ലെൻ മാക്സ്വല്ലിന് 161 പോയിന്റുകൾ ഉണ്ട്. ടി :20 ബാറ്റിങ് റാങ്കിങ്ങിൽ നിർണായക മാറ്റങ്ങൾ സംഭവിച്ചില്ല.831 റാങ്കിംഗ് പോയിന്റുകൾ നേടി ഇംഗ്ലണ്ട് താരം ഡേവിഡ് മലാൻ ഒന്നാമത് തന്നെ തുടരുമ്പോൾ 820 പോയിന്റുകൾ നേടിയ പാകിസ്ഥാൻ നായകൻ ബാബർ അസം രണ്ടാമതുണ്ട്. ആദ്യ അഞ്ചിലുള്ള ഏക ഇന്ത്യൻ ബാറ്റ്‌സ്മാൻ നായകൻ വിരാട് കോഹ്ലിയാണ്.735 പോയിന്റാണ് വിരാട് കോഹ്ലിക്കുള്ളത്.

ബോളര്‍മാരുടെ റാങ്കിങ്ങില്‍ ബംഗ്ലാദേശ് താരം മെഹദി ഹെസന്‍, പാക്കിസ്ഥാന്‍ താരങ്ങളായ ഷഹീന്‍ അഫ്രീദി, ഹാരിസ് റഊഫ്, എന്നിവര്‍ മികച്ച മുന്നേറ്റങ്ങള്‍ നടത്തി. മെഹദി ഹെസന്‍ 11 സ്ഥാനങ്ങള്‍ മുന്നേറി ആദ്യ പത്തിലെത്തി. ഷഹീന്‍ അഫ്രീദി 11 സ്ഥാനങ്ങള്‍ മുന്നേറി 11ാമതാണ്. ന്യൂസിലന്‍റിനെതിരെ മാന്‍ ഓഫ് ദ മാച്ച് പുരസ്കാരം നേടിയ ഹാരിസ് റഊഫ് 34 ല്‍ നിന്നും 17 ലെത്തി. ബോളര്‍മാരില്‍ സൗത്താഫ്രിക്കയുടെ ടബ്രിസ് ഷംസിയാണ് ഒന്നാമത്.

ഇന്ത്യന്‍ റാങ്കിങ്ങ്

ബാറ്റിംഗ് റാങ്കിങ്ങില്‍ വീരാട് കോഹ്ലിക്ക് പിന്നില്‍ എട്ടാമതുള്ള ലോകേഷ് റാഹുലാണ് റാങ്കിങ്ങില്‍ മുന്നിലുള്ള ഇന്ത്യന്‍ താരം ബോളിംഗില്‍ ആദ്യ പത്തില്‍ ഒരു ഇന്ത്യന്‍ താരവും ഇല്ലാ. 15ാ മതുള്ള ഭുവനേശ്വര്‍ കുമാറാണ് ഇന്ത്യക്കാരില്‍ മുന്നില്‍. ടീം റാങ്കിങ്ങില്‍ ഇന്ത്യ രണ്ടാമതാണ്‌. ഇംഗ്ലണ്ടാണ് മുന്നില്‍

Previous articleഅടുത്ത സീസണിൽ 5 വിദേശ താരങ്ങൾ ടീമിൽ വരണം :നിർദേശവുമായി ആകാശ് ചോപ്ര
Next articleട്വിറ്ററില്‍ അടിപിടി. ഹര്‍ഭജന്‍ സിങ്ങ് മുന്നിട്ട് നില്‍ക്കുന്നു.