ഇന്ത്യ : അയർലാൻഡ് രണ്ടാം ടി :20യിൽ മികച്ച ബാറ്റിങ് പ്രകടനവുമായി ക്രിക്കറ്റ് ലോകത്ത് നിന്നും വാനോളം പ്രശംസ നേടുകയാണ് സഞ്ജുവും ഹൂഡയും. ആഭ്യന്തര ക്രിക്കറ്റിൽ അടക്കം മിന്നും ഫോമിൽ കളിച്ചിട്ടും പലപ്പോഴും അന്താരാഷ്ട്ര ക്രിക്കറ്റിൽ അവസരങ്ങൾ ലഭിക്കാത്തവർ പക്ഷേ അയർലാൻഡിനെതിരായ അവസരം മാക്സിമം ഉപയോഗിക്കുന്നതാണ് കാണാൻ കഴിഞ്ഞത്. തന്റെ കന്നി അന്താരാഷ്ട്ര ഫിഫ്റ്റിയിലേക്ക് സഞ്ജു സാംസൺ എത്തിയപോൾ അന്താരാഷ്ട്ര ക്രിക്കറ്റിലെ ആദ്യത്തെ സെഞ്ച്വറിയാണ് ദീപക് ഹൂഡ അടിച്ചെടുത്തത്.അന്താരാഷ്ട്ര ടി :20യിൽ സെഞ്ച്വറി നേടുന്ന നാലാമത്തെ ഇന്ത്യൻ താരമാണ് ദീപക് ഹൂഡ.
എന്നാൽ ഇപ്പോൾ മിന്നും പ്രകടനങ്ങൾക്ക് പിന്നാലെ ഐസിസി ടി :20 റാങ്കിങ്ങിലും കുതിക്കുകയാണ് സഞ്ജുവും ദീപക് ഹൂഡയും. ഐസിസിയുടെ പുതുക്കിയ റാങ്കിങ് പ്രകാരമാണ് ഇരുവരും നേട്ടം സ്വന്തമാക്കിയത്.ടി :20 പരമ്പരയിൽ 47റൺസ്,104 റൺസ് എന്നിവ നേടിയ ദീപക് ഹൂഡ ടി :20 ക്രിക്കറ്റ് പരമ്പരയിലെ മാൻ ഓഫ് ദി സീരിസ് പുരസ്‌കാരം നേടിയിരുന്നു. താരം ഇപ്പോൾ ടി :20 റാങ്കിങ്കിൽ 414 സ്ഥാനങ്ങൾ മുന്നോട്ട് കുതിച്ചാണ് റാങ്കിങ്ങിൽ 104ആം സ്ഥാനത്തേക്ക് എത്തിയത്.
അതേസമയം രണ്ടാം ടി :20യിൽ 77 റൺസ്സുമായി തിളങ്ങിയ സഞ്ജു സാംസൺ റാങ്കിങ്ങിൽ 144ആം സ്ഥാനത്തേക്ക് എത്തി. ബൗളർമാരുടെ റാങ്കിങ്ങിൽ നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി പേസർ ഹർഷൽ പട്ടേൽ 33ആം സ്ഥാനത്തേക്ക് എത്തി.
അതേസമയം ടെസ്റ്റ് റാങ്കിങ്ങിൽ ഏറ്റവും അധികം കുതിപ്പ് സ്വന്തമാക്കിയത് ഇംഗ്ലണ്ട് സ്റ്റാർ ബാറ്റ്‌സ്മാനായ ജോണി ബെയർസ്റ്റോയാണ്. കിവീസ് എതിരെ തുടർച്ചയായി രണ്ട് സെഞ്ച്വറികൾ നേടിയ ജോണി ബെയർസ്റ്റോ റാങ്കിങ്ങിൽ 21ആം സ്ഥാനത്തേക്ക് എത്തി.കൂടാതെ കഴിഞ്ഞ ഒന്നര വർഷത്തിൽ അധികമായി മിന്നും ബാറ്റിങ് ഫോമിലുള്ള ഇംഗ്ലണ്ട് സ്റ്റാർ ബാറ്റ്‌സ്മാൻ ജോ റൂട്ട് ടെസ്റ്റ് ബാറ്റ്‌സ്മാന്മാർ റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നിലനിർത്തി.