പക്വതയുള്ള ഇന്നിങ്സ് – അവൻ സൂപ്പർ : സഞ്ജുവിനെ പുകഴ്ത്തി മുൻ താരങ്ങൾ

Picsart 22 06 29 00 38 34 958 scaled

ഐപിൽ സീസണുകളിൽ എല്ലാം തന്നെ മികച്ച ബാറ്റിംഗ് പ്രകടനങ്ങളാൽ മലയാളി താരമായ സഞ്ജു വി സാംസൺ ക്രിക്കറ്റ്‌ ലോകത്ത് നിന്നും കയ്യടികൾ നേടാറുണ്ട്.എന്നാൽ ആ മികവ് ഇന്ത്യൻ കുപ്പായത്തിൽ അവസരം ലഭിക്കുമ്പോൾ ഒന്നും തന്നെ ആവർത്തിക്കാൻ സഞ്ജു സാംസണിന് കഴിയാറില്ല.അത്തരം ഒരു വിമർശനത്തിനാണ് അയർലാൻഡ് എതിരായ രണ്ടാം ടി :20 മത്സരത്തിൽ കൂടി സഞ്ജു മറുപടി നൽകുന്നത്.

അയർലാൻഡ് എതിരായ കളിയിൽ തന്റെ കന്നി അന്താരാഷ്ട്ര ഫിഫ്റ്റി സ്വന്തമാക്കിയ സഞ്ജു താനും വരുന്ന ലോകക്കപ്പ് ടീമിലേക്ക് അർഹൻ എന്നുള്ള വാദം ഉന്നയിക്കുകയാണ്. സഞ്ജുവിന്റെ ഈ വെടിക്കെട്ട് 77 റൺസ്‌ ഇന്നിങ്സ് ക്രിക്കറ്റ്‌ ആരാധകർക്കിടയിൽ അടക്കം പ്രശംസ നേടുകയാണ്.

IMG 20220628 WA0039

ഇപ്പോൾ സഞ്ജുവിന്റെ ഇന്നിങ്സിനെ പുകഴ്ത്തി എത്തുകയാണ് മുൻ ഇന്ത്യൻ താരമായ യുവരാജ് സിംഗ്. സഞ്ജു &ദീപക് ഹൂഡ 176 റൺസ്‌ റെക്കോർഡ് പാർട്ണർഷിപ്പിനെയും യുവി പുകഴ്ത്തി. ഏതൊരു വിക്കറ്റിലും അന്താരാഷ്ട്ര ടി :20യിൽ ഇന്ത്യൻ ടീമിന്റെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടാണ് ഇരുവരും അയർലാൻഡ് എതിരെ സൃഷ്ടിച്ചത്. സഞ്ജുവിന്റെ ഇന്നിങ്സ് ഗംഭീരം എന്നാണ് യുവി അഭിപ്രായം.

See also  പവല്‍ വന്ന് പവറാക്കി. സെഞ്ചുറിയുമായി ജോസേട്ടന്‍ ഫിനിഷ് ചെയ്തു. രാജസ്ഥാന്‍ റോയല്‍സിനു ത്രില്ലിങ്ങ് വിജയം.

” തന്റെ കന്നി സെഞ്ച്വറിയിലേക്ക് നീങ്ങിയ ദീപക് ഹൂഡക്ക്‌ അഭിനന്ദനങ്ങൾ. കൂടാതെ മനോഹരമായ ഇന്നിങ്സ് കാഴ്ച്ചവെച്ച സഞ്ജുവും സൂപ്പർ. ലഭിച്ച അവസരം ഭംഗിയായി യൂസ് ചെയ്ത ഇന്നിങ്സ്. പക്വത നിറഞ്ഞ മാസ്മരിക ഹിറ്റിങ് ” യുവി ഇപ്രകാരം ട്വീറ്റിൽ കുറിച്ചു. നേരത്തെ സഞ്ജുവിന്റെ ഈ ഇന്നിങ്സ് സെലക്ടർമാർക്ക് അടക്കം തലവേദനയാകുമെന്ന് മുൻ ഇന്ത്യൻ താരം സഞ്ജയ്‌ മഞ്ജരേക്കർ ട്വീറ്റ് ചെയ്തിരുന്നു

Scroll to Top