ക്രിക്കറ്റിൽ വർഷങ്ങളായി ഉയർന്ന് കേൾക്കുന്ന ഒരു പ്രധാന ആവശ്യമാണ് അന്താരാഷ്ട്ര cക്രിക്കറ്റിന്റെ ഭാഗമായി കൂടുതൽ ടീമുകളെ ഐസിസി ഉയർത്തി കൊണ്ടുവരണം എന്നുള്ളത് .കൂടുതല്‍ രാജ്യങ്ങളില്‍ ക്രിക്കറ്റിന് പ്രചാരം നൽകുക എന്നത് ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ പ്രഖ്യാപിത നയം കൂടിയാണ് പക്ഷേ ഇതിനാവശ്യമായ നടപടികൾ ഒന്നും തന്നെ ഐസിസി സ്വീകരിക്കുന്നില്ല എന്നാണ് ക്രിക്കറ്റ് പ്രേമികളുടെ നാളുകളായുള്ള വിമർശനം .
എന്നാൽ ഇപ്പോൾ ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഭാവിയിൽ വരുന്ന ലോകകപ്പുകളിൽ ടീമുകളുടെ എണ്ണം വർധിപ്പിക്കാൻ ഐസിസി തീരുമാനിച്ചു എന്നതാണ് .വരുന്ന ടി:20 ലോകകപ്പിൽ 20 ടീമുകളെ വരെ ഉള്‍പ്പെടുത്താനാണ് ഐസിസിയുടെ ആലോചന.കൂടുതൽ ടീമുകളെ ലോകകപ്പ് പോലെ വലിയ വേദികളിൽ അവസരം നൽകുന്നത് ക്രിക്കറ്റിന്റെ പ്രചാരം വർധിപ്പിക്കുമെന്നാണ് പല ക്രിക്കറ്റ് പണ്ഡിതരുടെയും ക്രിക്കറ്റ് അസോസിയേഷനുകളുടെയും വലിയ വിലയിരുത്തൽ
അതേസമയം ഇന്ത്യയിൽ ഇക്കൊല്ലം നടക്കുന്ന ടി:20 ലോകകപ്പിൽ ഐസിസി മുൻനിശ്ചയിച്ച പ്രകാരം 16 ടീമുകള്‍ തന്നെയാണ് ഉണ്ടാവുക .2024 മുതൽ ഏകദിന ,ടി:20ലോകകപ്പുകളിൽ 20 ടീമുകളെ ഉൾപ്പെടുത്തി ടീമുകളെ എല്ലാം നാല് ഗ്രൂപ്പുകളായി തിരിച്ച് പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ പൂർത്തിയാക്കാം എന്നാണ് ആലോചന .നേരത്തെ വരുന്ന ഒളിമ്പിക്സിൽ ക്രിക്കറ്റ് ഒരു പ്രധാന മത്സരയിനമാക്കുവാനും ഐസിസി ഊർജ്ജിത ശ്രമം നടത്തുന്നുണ്ട് .