ബൗൾ ചെയ്യുന്നില്ലെങ്കിൽ ഹാർദിക് ഇന്ത്യൻ ടീമിൽ എന്തിനാണ് : ചർച്ചയായി മുൻ സെലക്ടറുടെ വാക്കുകൾ

IMG 20210515 141403

ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഏറെ മികച്ച ആൾറൗണ്ട് പ്രകടനങ്ങളാൽ സ്ഥാനം ഉറപ്പിച്ച താരമാണ് ഹാർദിക് പാണ്ട്യ . വെടിക്കെട്ട് ബാറ്റിങ്ങിന് പേരുകേട്ട താരം തന്റെ ഫാസ്റ്റ് ബൗളിംഗിലും ടീമിന് ഏറെ നിർണ്ണായക വിജയങ്ങൾ കരിയറിൽ  നേടി തന്നിട്ടുണ്ട് .ഫീൽഡിങ്ങിൽ ഏറെ മുന്നേറ്റം നടത്തുന്ന താരത്തെ ഇതിഹാസ താരം കപിൽ ദേവുമായി പല ക്രിക്കറ്റ് ആരാധകരും ഉപമിക്കാറുണ്ട് .

എന്നാൽ കഴിഞ്ഞ ഒരു വർഷ കാലമായി പരിക്കിന്റെ നിഴലിലായ താരം ബൗളിംഗ് അധികം ചെയ്യാറില്ല .ഇത്തവണത്തെ ഐപിഎല്ലിൽ ഓരോവർ പോലും മുംബൈ  ടീമിനായി  എറിയാതിരുന്ന താരം ബാറ്റിങ്ങിലും അത്ര മികച്ച ഫൊമിലല്ല .2019ൽ താരത്തിനേറ്റ  പരിക്ക് ക്രിക്കറ്റ് ലോകത്തേറെ ചർച്ചയായിരുന്നു . ശസ്ത്രക്രിയക്ക് വിധേയനായ ശേഷം  ഹാർദിക്  പിന്നീട്   സ്ഥിരമായി ഒരിക്കലും  പന്തെറിഞ്ഞിരുന്നില്ല. ഇപ്പോൾ ഇന്ത്യൻ ടീമിൽ ഒരു സ്പെഷ്യലിസ്റ് ബാറ്റ്സ്മാൻ എന്ന നിലയിൽ തുടരുന്ന താരം വരുന്ന ലങ്കൻ പര്യടനത്തിൽ ഇന്ത്യൻ ടീമിന്റെ നായകനാകുമോയെന്ന വളരെ വലിയ  ആകാംക്ഷയിലാണ് ആരാധകർ .

അതേസമയം  ഇനിയും ടീമിനായി ബൗൾ ചെയ്യാനാവില്ലെങ്കിൽ ഒരിക്കലും  ഹാർദിക്  പാണ്ഡ്യയെ ഏകദിന, ടി20 ടീമുകളിലേക്കും പരി​ഗണിക്കരുതെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ സെലക്ടറായ ശരൺദീപ് സിംഗ് അഭിപ്രായപെട്ടതാണ് ഇപ്പോൾ ക്രിക്കറ്റ് പ്രേമികൾക്കിടയിലെ സംസാരവിഷയം . ” ഇപ്പോൾ ഇന്ത്യൻ ടീമിൽ എല്ലാവരും ഹാർദികിനെ കേവലം ഒരു ബാറ്സ്മനാനായി മാത്രമാണ് പരിഗണിക്കുന്നത് .പക്ഷേ ഇപ്പോൾ ടീമിൽ  അക്ഷർ പട്ടേൽ , വാഷിംഗ്‌ടൺ സുന്ദർ ,ജഡേജ എന്നിവർ മികച്ച  ആൾറൗണ്ടർമാരായിട്ടുള്ളപ്പോൾ എന്തിന് ഹാർദിക് കൂടി ടീമിൽ ഉൾപ്പെടുത്തണം. ഈ സാഹചര്യത്തിൽ ഹർദ്ദിക്കിന് ഏകദിന, ടി20 ടീമുകളിൽ ഇനിയും  ബാറ്റ്സ്മാനെന്ന നിലയിൽ മാത്രം ഇടം നൽകാനാവില്ല ” മുൻ ഇന്ത്യൻ സെലക്ടറ്റർ വിമർശനം കടുപ്പിച്ചു .

See also  ടെസ്റ്റ്‌ ഫൈനലിലെത്താൻ ഇന്ത്യയ്ക്ക് മുമ്പിൽ ഇനിയും കടമ്പകൾ. 10ൽ 5 വിജയം ആവശ്യം.

എന്നാൽ ഇന്ത്യൻ ടീം മാനേജ്‌മന്റ് ഹാർദികിനെ ഒരു ബാറ്റ്സ്മാൻ എന്ന നിലയിൽ ഇന്ത്യൻ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തി കളിപ്പിക്കണം എന്ന ചിന്തയിലാണുള്ളത് .താരത്തിന് മതിയായ വിശ്രമം നൽകി വരുന്ന ടി:20 ലോകകപ്പിൽ പന്തെറിയിപ്പിക്കാം എന്നാണ് നായകൻ കോഹ്‌ലിയും മുൻപ് പറഞ്ഞത് .

Scroll to Top