പ്രതിഭയാണ് പ്രതിഭാസമാണ് ആ താരം : യുവതാരത്തെ വാനോളം പുകഴ്ത്തി സംഗക്കാര

ഇക്കൊല്ലത്തെ ഐപിൽ സീസണിലെ  മത്സരങ്ങൾ പാതിവഴിയിൽ ബിസിസിഐ ഉപേക്ഷിച്ചതോടെ ക്രിക്കറ്റ് പ്രേമികൾ എല്ലാം സമ്പൂർണ്ണ നിരാശയിലാണ്  .ഈ സീസൺ ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങൾ എപ്പോൾ നടത്തുവാൻ കഴിയും എന്നതിൽ ബിസിസിഐ ഇതുവരെ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല .ടീമുകൾ എല്ലാം ഇത്തവണ വളരെ  മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ ചില താരങ്ങൾ മിന്നും പ്രകടനം പുറത്തെടുത്തു .

ഇത്തവണ  ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീമിലെ ചേതൻ സക്കറിയ തന്റെ മിന്നും  ബൗളിംഗ് പ്രകടനത്താൽ ക്രിക്കറ്റ് പ്രേമികളുടെ മനം കവർന്നിരുന്നു ഇടംകയ്യൻ പേസ് ബൗളറായ താരം ഇത്തവണത്തെ എമർജിങ് പ്ലയെർ ഓഫ് ദി സീസൺ അവാർഡ് സ്വന്തമാക്കും എന്ന് കരുതിയവരുമേറെയാണ്.ഇപ്പോൾ വാർത്തകളിൽ നിറയുന്നത് ചേതന്‍ സക്കറിയയെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടി ശ്രീലങ്കന്‍ ക്രിക്കറ്റ് ഇതിഹാസവും രാജസ്ഥാന്‍റെ ക്രിക്കറ്റ് ഡയറക്ടറുമായ സംഗക്കാര രംഗത്തെത്തിയതാണ് .

ചേതൻ സക്കറിയയെ ഏറ്റവും വലിയ  പ്രതിഭാസം എന്നാണ് സംഗക്കാര വിശേഷിപ്പിച്ചത് .”ചേതൻ യഥാർഥത്തിൽ  ഒരു പ്രതിഭാസമാണ് .അവന്റെ ഐപിൽ  ബൗളിങ്ങിൽ നമുക്ക് അത് കാണാം . കളിയോടുള്ള അവന്റെ സമീപനം മറ്റുള്ള താരങ്ങളിൽ നിന്ന് വ്യത്യസ്തനാക്കുന്നു .
സമ്മർദ്ദങ്ങളെ അതിജീവിക്കുന്നതിൽ ചേതൻ സക്കറിയക്ക് അപാര കഴിവുണ്ട് ” ലങ്കൻ ഇതിഹാസ താരം സംഗക്കാര വാചാലനായി .

ഐപിൽ പതിനാലാം സീസണിൽ  രാജസ്ഥാൻ  ടീം  മലയാളി താരം  സഞ്ജു സാംസന്റെ ക്യാപ്റ്റൻസിയിലാണ് കളിക്കുവാൻ ഇറങ്ങിയത് .സീസണിൽ ആദ്യ മത്സരത്തിൽ സെഞ്ച്വറി അടിച്ച സഞ്ജു തന്റെ ബാറ്റിംഗ് ഫോം സീസണിൽ നിലനിർത്തിയെങ്കിലും കളിച്ച ഏഴ് മത്സരങ്ങളിൽ 3 മാത്രമാണ് രാജസ്ഥാൻ ടീം ജയിച്ചത് .