ക്രിക്കറ്റ് ചിത്രങ്ങൾ പതിവായി പോസ്റ്റ് ചെയ്യുന്ന ഐസിസിയുടെ സോഷ്യൽ മീഡിയ പേജുകളിൽ ഇത്തവണ ആ ഭാഗ്യം ലഭിച്ചത് നമ്മുടെ സ്വന്തം കേരളത്തിനാണ് .ലോകത്തെ ഏത് പ്രദേശത്തും ക്രിക്കറ്റ് കളിക്കുന് മനോഹര ദൃശ്യങ്ങള്‍ പതിവായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്‍റെ സോഷ്യല്‍ മീഡിയ പേജുകളിൽ വരാറുണ്ട് . ഇത്തരത്തില്‍ ഇത്തവണ അവര്‍ പങ്കുവച്ചത് കേരളത്തില്‍ നിന്നുള്ള ഒരു ദൃശ്യമാണ്.തൃശ്ശൂര്‍ ജില്ലയിലെ പൈന്‍കുളത്ത് നിന്നുള്ള ഒരു കാഴ്ചയാണ് ഐസിസി ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്.
തൃശ്ശൂര്‍ ജില്ലയിലെ പൈന്‍കുളത്ത് പച്ച വിരിച്ച പാടത്ത് ക്രിക്കറ്റ് കളിക്കുന്ന കുട്ടികളുടെ മനോഹര ചിത്രമാണ് ഐസിസി പോസ്റ്റ് ചെയ്ത ഫോട്ടോയിൽ കാണുവാൻ സാധിക്കുന്നത് .ഈ മനോഹര ചിത്രം സുബ്രമണ്യൻ എന്ന വ്യക്തിയാണ് എടുത്തതെന്ന് ഐസിസിയുടെ പോസ്റ്റില്‍ തന്നെ പറയുന്നു. മലയാളികള്‍ അടക്കം നിരവധിപ്പേരാണ് ഇതിനകം തന്നെ പോസ്റ്റില്‍ ലൈക്കും കമന്‍റും ആയി എത്തിയിട്ടുള്ളത് .
ഇതിനകം ഏറെ വൈറലായ ചിത്രം മലയാളികൾ ഒന്നടങ്കം ഏറ്റെടുത്ത് എന്ന് വേണം പറയുവാൻ .അര ലക്ഷത്തിൽ പരം ലൈക്കും 2500 അധികം ഷെയറും സ്വന്തമാക്കിയ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാണ് .കേരളത്തിന്‍റെ കണ്ടം ക്രിക്കറ്റിനെ ആദരിച്ചതിന് നന്ദിയെന്നാണ് പോസ്റ്റിന് താഴെ ചിലരുടെ കമന്‍റ്. ഇത്തരം പിച്ചിൽ കളികൾ നടത്തുവാൻ ചിലർ ബിസിസിയോട് ആവശ്യപെടുന്നുമുണ്ട് .
ഐസിസി പോസ്റ്റ് കാണാം :
That outfield 😍
— ICC (@ICC) March 5, 2021
📸 Eruppalath Subrahmanian
📍 Painkulam, Kerala, India pic.twitter.com/puLKTqFtHe